Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
ഇന്ത്യ/ കേരളം
  01-04-2024
പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടു: കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം
പത്തനംതിട്ട തുലാപ്പള്ളിയില്‍ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ഇന്നുതന്നെ നല്‍കും. 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു.

ഡെപ്യൂട്ടി റേഞ്ചറെ സസ്പെന്‍ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ യോഗത്തില്‍ ബഹളമുണ്ടായി. യോഗതീരുമാനങ്ങള്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ബിജു കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കണമല ഫോറസ്റ്റ്
Full Story
  31-03-2024
പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു
യേശുദേവന്റെ ഉയിര്‍പ്പിന്റെ അനുസ്മരണവുമായി ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു. യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണത്തില്‍ വിശ്വാസികള്‍ പങ്കെടുത്തു.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ചയിലെ പ്രദക്ഷിണത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കായി വീല്‍ ചെയ്‌റിലാണ് മാര്‍പ്പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ദിന സന്ദേശവും നല്‍കി. ശക്തമായ വിശ്വാസത്തിന് ജീവിതത്തിലെ ഒരു സന്തോഷത്തേയും തച്ചുടയ്ക്കാനാകില്ലെന്ന്
Full Story
  30-03-2024
പാലക്കാട് ജില്ലയില്‍ ചൂട് 43 ഡിഗ്രി കടന്നു; ഈ വര്‍ഷം കേരളത്തിലെ ഏറ്റവും ഉയര്‍ന്ന താപനില
ആലത്തൂര്‍ എരിമായൂര്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനിലാണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ചൂട് 43.1 ഡിഗ്രി രേഖപ്പെടുത്തിയത്. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.

കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് ബുധനാഴ്ച വരെ ചൂട് കൂടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത.
Full Story
  30-03-2024
കാസര്‍ഗോഡ് മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധകേസില്‍ പ്രതികളെ വെറുതെ വിട്ടു. റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടേതാണ് വിധി. കാസര്‍ഗോഡ് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ്, നിതിന്‍, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.

2017 മാര്‍ച്ച് 20 നാണ് പഴയ ചൂരി മദ്രസ അധ്യപകനായിരുന്നു കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു. 2019ല്‍ വിചാരണ ആരംഭിച്ചു. കഴിഞ്ഞ 7 വര്‍ഷമായി പ്രതികള്‍ ജാമ്യമില്ലാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്നു.

കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ പി.കെ സുധാകരന്റെ
Full Story
  27-03-2024
രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്: ഇടതുപക്ഷ സ്ഥാനാര്‍ഥി ആനി രാജ, ബിജെപിയുടെ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. വയനാട്ടില്‍ റോഡ് ഷോയും സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം ഡിസിസി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല.

വയനാട്ടിലെ സിറ്റിംഗ് എം.പിയായ രാഹുല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മണ്ഡലത്തിലെത്തിയിട്ടില്ല. രാഹുല്‍ എത്തുന്നതോടെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാകും.
സിപഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയാണ് വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്
Full Story
  27-03-2024
നെയ്യാറ്റിന്‍കരയില്‍ 23 വയസ്സുകാരനെ വഴിയിലിട്ട് വെട്ടിക്കൊന്നു: യുവാവിനെ വെട്ടിവീഴ്ത്തിയത് ആളുകള്‍ നോക്കി നില്‍ക്കെ
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഊരുട്ടുകാല സ്വദേശിയായ ആദിത്യന്‍ (23) ആണ് കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. ഇന്ന് രാത്രി 7.30ഓടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് സംഭവം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊടങ്ങാവിള ജംക്ഷനില്‍ ബൈക്കിലെത്തിയ ആദിത്യനെ കാറിലെത്തിയ ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ആദിത്യന്‍ സംഭവസ്ഥത്ത് വച്ചുതന്നെ മരിച്ചു. ജംക്ഷനില്‍ ആളുകള്‍ നോക്കി നില്‍ക്കെയാണ് കൊലപാതകം. പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

ആദിത്യന്‍ മൈക്രോ ഫിനാന്‍സ് കളക്ഷന്‍ ഏജന്റാണ്. നെല്ലിമൂടുള്ള സ്ഥലത്ത് പണം പിരിക്കാന്‍ പോയ സമയത്ത് കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കമാണ്
Full Story
  26-03-2024
കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ല. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാര്‍: മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍
മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാട് ശരിയല്ലെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ്മാര്‍ റാഫേല്‍ തട്ടില്‍. വയനാട് നടവയല്‍ ഹോളിക്രോസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കികൊണ്ട് സന്ദേശം നല്‍കുകയായിരുന്നു മേജര്‍ ആര്‍ച്ച് ബിഷപ്പ്. കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാര്‍ അല്ല. നാട്ടില്‍ പൊന്നു വിളയിച്ചവരാണ് കുടിയേറ്റക്കാര്‍. അത് കൊണ്ട് പരിഗണന അര്‍ഹിക്കുന്നുണ്ട്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുട കുടുംബങ്ങളുടെ സര്‍ക്കാര്‍ ഉചിതമായ രീതിയില്‍ ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച
Full Story
  24-03-2024
അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ
മദ്യനയ അഴിമതി കേസില്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിര്‍ന്ന ജര്‍മന്‍ ഡെപ്യുട്ടി അംബാസിഡര്‍ ജോര്‍ജ് എന്‍സൈ്വലറെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ചത്.

കെജ്രിവാളിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ജുഡീഷ്യല്‍ പ്രക്രിയയില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇത്തരം പക്ഷപാതപരമായ അനുമാനങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പരസ്യം ചെയ്യല്‍

നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ
Full Story
[2][3][4][5][6]
 
-->




 
Close Window