Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഇന്ത്യ/ കേരളം
  11-04-2024
27 വര്‍ഷം മുന്‍പ് ബസ് യാത്രക്കാരിയെ തട്ടിക്കൊണ്ടുപോയി 10 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി
ബസ് യാത്രക്കാരിയായ യുവതിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി 10 പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ കണ്ടക്ടറെ 27 വര്‍ഷത്തിന് ശേഷം അഞ്ചല്‍ പൊലീസ് പിടികൂടി. വര്‍ക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനില്‍ സജീവന്‍ (54) ആണ് പിടിയിലായത്.

1997 ജൂലൈ 16നായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചല്‍ -കുളത്തുപ്പുഴ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമയുടെ മകനും കണ്ടക്ടറുമായിരുന്നു സജീവന്‍. കുളത്തൂപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ബസില്‍ യാത്ര ചെയ്ത അഞ്ചല്‍ സ്വദേശിയായ യുവതിയെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. അഞ്ചലിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ ഇറക്കിയ ശേഷം കാറില്‍ കയറ്റി വര്‍ക്കല, പരവൂര്‍ എന്നിവിടങ്ങളില്‍ എത്തിച്ച് സ്വകാര്യ ലോഡ്ജുകളില്‍ വച്ച് സജീവനും ബസ് ജീവനക്കാരുള്‍പ്പെടെയുള്ള
Full Story
  10-04-2024
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി
കനത്ത ചൂട് കണക്കിലെടുത്ത് അഭിഭാഷകര്‍ കറുത്ത ഗൗണ്‍ ധരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഹൈക്കോടതി പ്രമേയം പാസ്സാക്കി. ജില്ലാ കോടതികളില്‍ വെള്ള ഷര്‍ട്ടും ബാന്‍ഡും ധരിച്ച് അഭിഭാഷകര്‍ക്ക് ഹാജരാകാം. കറുത്ത കോട്ടും ഗൗണും നിര്‍ബന്ധമില്ല.

ഹൈക്കോടതിയിലും അഭിഭാഷകര്‍ക്ക് കറുത്ത ഗൗണ്‍ നിര്‍ബന്ധമില്ലെന്നും ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തില്‍ പറയുന്നു. മെയ് 31 വരെ ഇതു തുടരും. വേനല്‍ക്കാലത്ത് കറുത്ത ഗൗണ്‍ ധരിച്ച് ഹാജരാകുന്നതിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരളാ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അപേക്ഷ സമര്‍ച്ചതിനെ തുടര്‍ന്നാണ് ഫുള്‍ കോര്‍ട്ട് പ്രമേയം പാസ്സാക്കിയത്.
Full Story
  10-04-2024
വിശ്വാസ സമൂഹം വ്രതപുണ്യവുമായി ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകള്‍ പൂര്‍ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്‌ക്കാരത്തിനായി ഈദ് ഗാഹുകളും മസ്ജിദുകളും ഒരുങ്ങിക്കഴിഞ്ഞു.

പൊന്നാനിയില്‍ മാസപ്പിറ കണ്ടതിനാല്‍ ഇന്ന് ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചിരുന്നു. റമദാനില്‍ കൈവരിച്ച ആത്മവിശുദ്ധിയുടെ കരുത്തുമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് പ്രവേശിക്കുന്നത്. തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍,
Full Story
  09-04-2024
അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി: ഡല്‍ഹി മുഖ്യമന്ത്രി ജയിലില്‍ തുടരും
ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ തുടരും. തന്റെ അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരുന്നു.

അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് നിലവില്‍ സമര്‍പ്പിക്കട്ട ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജ്രിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാകുന്ന തെളിവുകള്‍ ഇ ഡി
Full Story
  09-04-2024
പൊന്നാനിയില്‍ മാസപ്പിറ കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷം ബുധനാഴ്ച

കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. പൊന്നാനിയില്‍ മാസപ്പിറ കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചതോടെയാണ് റമദാന്‍ 29 വ്രതം പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്നത്. പൊന്നാനിയില്‍ മാസപ്പിറ കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പാളയം ഇമാം വി പി ഷുഹൈബ് മൗലവിയും അറിയിച്ചു. തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. യുഎഇ, സൗദി, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. മാര്‍ച്ച് 10നാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍

Full Story
  08-04-2024
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍: പുതിയ ട്രെയിന്‍ റൂട്ട് എറണാകുളം - ബാംഗ്ലൂര്‍
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് സര്‍വീസ്. എറണാകുളത്തിനും കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവിനുമിടയില്‍ ഈ പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല കര്‍ണാടകയ്ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. ട്രെയിന്‍ കോച്ചുകള്‍ കൊല്ലം സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളത്തെ സ്ഥല പരിമിതി കാരണമാണ് റേക്ക് നിലവില്‍ കൊല്ലത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വന്ദേഭാരത് അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ അടുത്തിടെ എറണാകുളം മാര്‍ഷലിംഗ് യാര്‍ഡില്‍ ജോലികള്‍ നടത്തിയിരുന്നു.

എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വെറും ഒമ്പത് മണിക്കൂറിനുള്ളില്‍ യാത്രക്കാരെ കൊണ്ട് എത്താന്‍ സാധിക്കും
Full Story
  08-04-2024
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്ത്: ഏറ്റവും കുറവ് ആലത്തൂരില്‍: കേരളത്തില്‍ ആകെ 194 സ്ഥാനാര്‍ഥികള്‍
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാര്‍ഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 194 സ്ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിങ്കളാഴ്ച 3 മണി വരെയായിരുന്നു സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതിനുള്ള സമയപരിധി. സംസ്ഥാനത്താകെ 10 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. 14 പേര്‍ മണ്ഡലത്തില്‍ ജനവിധി തേടും. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ളത് ആലത്തൂര്‍ മണ്ഡലത്തിലാണ് (5 പേര്‍). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാര്‍ഥികളുമുണ്ട്. സംസ്ഥാനത്താകെയുള്ള 194 സ്ഥാനാര്‍ഥികളില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169.
Full Story
  06-04-2024
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്താന്‍ വണ്ടി പുറപ്പെടും മുന്‍പ് പരിശോധന
യാത്രക്കാര്‍ കൈകാണിച്ചാല്‍ സീറ്റുണ്ടെങ്കില്‍ ഏതു സ്ഥലത്തും എപ്പോഴും കെഎസ്ആര്‍ടിസി ബസ് നിര്‍ത്തണമെന്ന നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എം ഡി. മിന്നല്‍ സര്‍വീസുകള്‍ ഒഴികെയുള്ള ബസുകള്‍ക്കാണ് നിര്‍ദേശം ബാധകം. രാത്രി 10 മുതല്‍ രാവിലെ 6 വരെ ആവശ്യപ്പെടുന്ന സ്ഥലത്ത് ആളുകളെ ഇറക്കാനും നിര്‍ദേശമുണ്ട്. മദ്യപിച്ചു ജോലിക്കു കയറുന്നതു തടയാന്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ബ്രത്ത് അനലൈസര്‍ പരിശോധന നടത്താനും തീരുമാനിച്ചു.
ഡ്യൂട്ടിയ്ക്ക് എത്തുന്ന ജീവനക്കാര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധനയ്ക്ക് വിധേയമാകേണ്ടതും ഇരു ജീവനക്കാരുടേയും ബ്രീത്ത് അനലൈസര്‍ റീഡിങ് വേബില്ലില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് ഡ്യൂട്ടിയിലുള്ള ഷെഡ്യൂള്‍ ഇന്‍സ്പെക്ടര്‍മാര്‍/സ്റ്റേഷന്‍
Full Story
[1][2][3][4][5]
 
-->




 
Close Window