Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.7936 INR
ukmalayalampathram.com
Sun 06th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പിതാവ് വിട പറഞ്ഞ അതേ വര്‍ഷം കളിക്കളം ഉപേക്ഷിക്കുകയാണ് മെസ്സി: ആദ്യത്തെ പന്തു വാങ്ങി നല്‍കിയ അച്ഛനില്ലാതെ ഇനി...
Text By: UK Malayalam Pathram
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി വിരമിച്ചു. 39-ാം വയസിലാണ് മെസിയുടെ പടിയിറക്കം. 21 വര്‍ഷം നീണ്ട യാത്രയാണ് അവസാനിപ്പിച്ചത്. പിതാവിന്റെ മരണത്തോടെ തീരുമാനം ഉറപ്പിച്ചെന്ന് മെസി സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മെസി തീരുമാനം അറിയിച്ചത്.
കരിയര്‍ നിര്‍വചിച്ച അര്‍ജന്റീന ടീമിന്റെ ജേഴ്‌സി ഇനി ധരിക്കില്ലെന്ന് താരം വ്യക്തമാക്കി. സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന തോറ്റതിന് രണ്ട് ദിവസം കഴിഞ്ഞാണ് വിരമിക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി. പിതാവ് മരിച്ച ദിവസം മെസ്സി എഴുതിയ കുറിപ്പില്‍ ഇതുപോലൊരു മുന്നൊരുക്കം ഉണ്ടായിരുന്നു.
നിങ്ങള്‍ പോയെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അതെനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല. ഉള്‍ക്കൊള്ളണമെന്ന ആഗ്രഹവുമില്ല. ഇനി ഒരിക്കലും തമ്മില്‍ കാണില്ലെന്നും, സംസാരിക്കില്ലെന്നും ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുന്നില്ല മെസ്സി കുറിപ്പില്‍ വൈകാരികമായി പറയുന്നു.പിതാവിനെ കുറിച്ചുള്ള വൈകാരിക കുറിപ്പിലാണ് സൂചന. പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് മെസ്സിയുടെ കുറിപ്പ്. വിരമിക്കല്‍ സൂചന നല്‍കിയിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍ ലിയോണല്‍ മെസ്സി. എത്രകാലം ഫുട്ബോളില്‍ തുടരാനാകുമെന്ന് അറിയില്ലെന്നാണു മെസ്സിയുടെ പ്രതികരണം.
 
Other News in this category

 
 




 
Close Window