Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ഫീച്ചര്‍ സ്‌പെഷ്യല്‍
  12-11-2023
9-ാം വര്‍ഷവും പതിവു പോലെ പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം
സൈനികര്‍ക്കൊപ്പം ദീപവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ഹിമാചല്‍ പ്രദേശിലെ ലെപ്ചയില്‍ നമ്മുടെ ധീരരായ സുരക്ഷാ സേനയ്ക്കൊപ്പം ദീപാവലി ദിനം ചെലവഴിക്കുന്നത് ആഴത്തിലുള്ള വികാരവും അങ്ങേയറ്റം അഭിമാനം നിറഞ്ഞ അനുഭവമാണ്.
അവരുടെ കുടുംബങ്ങളില്‍ നിന്ന് അകന്ന്, നമ്മുടെ രാജ്യത്തിന്റെ ഈ കാവല്‍ക്കാര്‍ അവരുടെ സമര്‍പ്പണത്താല്‍ നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നു എന്ന് മോദി എക്‌സില്‍ കുറിച്ചു.
പ്രധാനമന്ത്രിയായ ശേഷമുള്ള എല്ലാ ദീപാവലിയും സൈനികര്‍ക്കൊപ്പമാണ് മോദിആഘോഷിക്കുന്നത്. 9-ാം തവണയാണ് സൈനികര്‍ക്കൊപ്പമുള്ള മോദിയുടെ ദീപാവലി ആഘോഷം
Full Story
  11-11-2023
15 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാകുമെന്ന് സുനിത വില്യംസ്; ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയാണ് സുനിത
പതിനഞ്ച് വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ താമസിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസ്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ അല്‍ മന്‍സൂറിക്കൊപ്പം പങ്കെടുത്ത സ്റ്റാര്‍ ഇന്‍ സ്‌പേസ് പരിപാടിയിലാണ് ഇരുവരും ബഹിരാകാശ അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചത്.

സുനിത വില്യംസ് ബഹിരാകാശനിലയത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച വനിതയാണ്. ഏറ്റവും കൂടുതല്‍ സമയം സ്‌പേസ് വോക്ക് നടത്തിയ വനിതയും സുനിത വില്യംസ് തന്നെ.അടുത്ത 15 വര്‍ഷത്തിനകം മനുഷ്യന്‍ ചന്ദ്രനില്‍ ജീവിച്ചുതുടങ്ങുമെന്നും, ഭൂമിക്ക് പുറത്തും ജീവനുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി സുനിത വില്യംസ് പറഞ്ഞു.

സദസിലെ കുഞ്ഞുബാലന്റെ കൗതുകത്തിനുള്ള മറുപടിയിലാണ് നമ്മുടേതിന് സമാനമായി മറ്റൊരു
Full Story
  11-11-2023
ഐസ്ലാന്‍ഡില്‍ 14 മണിക്കൂറിനിടെ 800 തവണ ഭൂകമ്പം; അഗ്നി പര്‍വത സ്‌ഫോടനത്തിനു സാധ്യത: എമര്‍ജന്‍സി പ്രഖ്യാപിച്ചു
തുടര്‍ ഭൂചലനങ്ങളുണ്ടായ ഐസ്ലന്‍ഡില്‍ അടിയന്തിരാവസ്ഥ. കഴിഞ്ഞ 14 മണിക്കൂറിനിടെ 800 തവണയും 24 മണിക്കൂറിനിടെ 1000നു മുകളില്‍ ചെറു ഭൂചലനങ്ങളുമായി ഐസ്ലന്‍ഡിലുണ്ടായത്. അഗ്‌നിപര്‍വതത്തിന്റെ സമ്മര്‍ദ്ദം കാരണമാണ് ഇത്രയധികം ഭൂചലനങ്ങള്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഭൂചലനങ്ങളുടെ തീവ്രത വര്‍ധിക്കുകയാണെന്നും അഗ്‌നിപര്‍വതം പൊട്ടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തുടര്‍ ഭൂചലനങ്ങളില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതാണ് ഏറ്റവും ശക്തമായത്. ആള്‍നാശമോ സാരമായ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള റെയ്ക്ജാനസ് ഉപദ്വീപാണ് ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രം. അഗ്‌നിപര്‍വത സ്‌ഫോടന സാധ്യതയുള്ളതിനാല്‍ ആഡംബര ഹോട്ടലുകളും പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ബ്ലൂ
Full Story
  09-11-2023
14 വയസ്സുള്ള വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ച അധ്യാപിക അറസ്റ്റില്‍: ലഹരി നല്‍കിയാണ് വിദ്യാര്‍ഥിയെ വിധേയനാക്കിയത്
ഗുരു-ശിഷ്യ ബന്ധത്തിന്റെ ഏടുകളില്‍ ബഹുമാനത്തിന്റെ പാഠങ്ങള്‍ പഠിച്ച മലയാളികള്‍ക്ക് ഷോക്ക് ഉണ്ടാക്കുന്ന വാര്‍ത്ത അമേരിക്കയില്‍ നിന്ന്. 14 വയസ്സുള്ള വിദ്യാര്‍ഥിയെ 22 വയസ്സുള്ള അധ്യാപിക ലൈംഗികമായി ഉപയോഗിച്ചു. മദ്യവും കഞ്ചാവും നല്‍കി മയക്കിയശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചു. 2015ല്‍ മോണ്‍ട്‌ഗൊമെരി മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നപ്പോളാണ് കേസിനാസ്പദമായ സംഭവം.
മെലിസയ്ക്ക് 22 വയസ്സ് പ്രായമുള്ളപ്പോള്‍ വിദ്യാര്‍ഥിക്ക് മദ്യവും കഞ്ചാവും നല്‍കി മയക്കിയശേഷം 20ലേറെ തവണ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015 ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നതെന്നും രണ്ട് വര്‍ഷത്തോളം മെലിസ ഇതേ സ്‌കൂളില്‍ ടീച്ചറായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. മെലിസയുടെ വാഹനത്തില്‍
Full Story
  30-10-2023
മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന 75-കാരി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ളൊരു വീട് നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍
തൃശൂര്‍ ജില്ലയിലെ കുതിരാനില്‍ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്ന 75-കാരി അന്നക്കുട്ടിക്ക് സഹായഹസ്തവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. സ്വന്തമായി അടച്ചുറപ്പുള്ളൊരു വീട് എന്ന അന്നമ്മയുടെ സ്വപ്നമാണ് ഉണ്ണി മുകുന്ദന്‍ സാക്ഷാത്കരിച്ചത്.2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകര്‍ന്നത്.

വന്യമൃഗങ്ങള്‍ ധാരാളമുള്ള കുതിരാനിലെ മേല്‍ക്കൂര ഇല്ലാത്ത വീട്ടില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു 75 കാരി അന്നക്കുട്ടി. അഞ്ചുവര്‍ഷമായി ഈ ദുരന്തജീവിതം തുടരുകയാണെന്ന വാര്‍ത്ത ഉണ്ണിമുകുന്ദന്‍ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. പുതിയ വീടിന്റെ താക്കോല്‍ തൃശൂര്‍ കുതിരാനിലെ വീട്ടില്‍ വച്ച് ഒക്ടോബര്‍ 29-ന് വൈകിട്ട് 4.30 ന് ഉണ്ണി മുകുന്ദന്‍ അന്നക്കുട്ടിക്ക് കൈമാറി.

പുതിയ വീടിനായി
Full Story
  18-10-2023
പൂക്കളും ഇലകളും വെച്ച് വാഹനങ്ങള്‍ അലങ്കരിക്കുന്നത് ചട്ടവിരുദ്ധം; ഇത്തരം വാഹനങ്ങളുമായി വരുന്ന തീര്‍ത്ഥാടകര്‍ക്കെതിരേ നടപടിയെടുക്കണം - ഹൈക്കോടതി
അലങ്കരിച്ച വാഹനങ്ങളുമായി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പൂക്കളും ഇലകളും വെച്ച് വാഹനങ്ങള്‍ ഇത്തരത്തില്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാര്‍ ബോര്‍ഡ് വെച്ച് വരുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കം ശബരിമലയിലേക്കെത്തുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഇത്തരത്തില്‍ പുഷ്പാലങ്കരങ്ങളോടെയാണ് എത്താറുള്ളത്. പ്രധാന ഇടത്താവളങ്ങളില്‍ പുറപ്പെടുന്ന കെഎസ്ആര്‍ടിസി ബസുകളും വലിയ രീതിയില്‍ അലങ്കരിച്ചാണ് സര്‍വീസ് നടത്താറുള്ളത്. ഇത്തരത്തില്‍ യാതൊരു
Full Story
  18-10-2023
ഔദ്യോഗിക വ്യക്ഷം കാഞ്ഞിരം; ഔദ്യോഗിക പക്ഷി വെള്ളവയറന്‍ കടല്‍പ്പരുന്ത്: ഔദ്യോഗിക ജീവി പാലപ്പൂവന്‍ ആമ: ഇന്ത്യയിലെ താരമായി കാസര്‍കോട് ജില്ല
രാജ്യത്ത് ആദ്യമായി സ്വന്തം ഔദ്യോഗിക വൃക്ഷവും പുഷ്പവും പക്ഷിയുമുള്ള ജില്ല എന്ന ബഹുമതി ഇനി കാസര്‍ഗോഡിന് സ്വന്തം. സപ്തഭാഷാ സംഗമഭൂമിയെന്ന് അറിയപ്പെടുന്ന ജില്ലയ്ക്ക് കാഞ്ഞിരമാണ് ഇനി മുതല്‍ ഔദ്യോഗിക വ്യക്ഷം. വെള്ളവയറന്‍ കടല്‍പ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നര്‍ത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസര്‍കോട് എന്ന സ്ഥലനാമം ജില്ലയ്ക്ക് ലഭിച്ചത്. അതിനാല്‍ തന്നെ കാഞ്ഞിരം ജില്ലയുടെ ഔദ്യോഗിക വൃക്ഷമായി.

ഇന്ത്യയില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന മൃദുലമായ പുറന്തോടുള്ള ഭീമന്‍ ആമയാണ് പാലപ്പൂവന്‍. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ശുദ്ധജല ആമവര്‍ഗത്തില്‍പ്പെട്ടതാണ് ഈ ജീവി.
Full Story
  11-10-2023
ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സാക്ഷരതാ മിഷന്‍ പഠിതാവ്, യുനസ്‌കോ ഗുഡ് വില്‍ അംബാസഡര്‍ കാര്‍ത്ത്യായനി അമ്മ 102ാം വയസ്സില്‍ അന്തരിച്ചു
തൊണ്ണൂറ്റിയാറാം വയസില്‍ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ചരിത്രമെഴുതിയ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. 102 വയസായിരുന്നു. ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. ഒരു വര്‍ഷമായി പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. 2018ലെ നാരീശക്തി പുരസ്‌കാര ജേതാവാണ്. ഡല്‍ഹിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് കാര്‍ത്ത്യായനി അമ്മ നാരീശക്തി പുരസ്‌കാരം ഏറ്റവുവാങ്ങിയത് രാജ്യാന്തര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിരുന്നു.

യുനെസ്‌കോയുടെ ഗുഡ് വില്‍ അംബാസഡറായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വീട്ടിലെ കഷ്ടപ്പാട് കാരണം സ്‌കൂള്‍ പഠനം സാധ്യമായിരുന്നില്ല. ചെറുമക്കള്‍ പഠിക്കുന്നത് കണ്ടാണ് സാക്ഷരതാ ക്ലാസില്‍ ചേരുന്നത്. 2017ലെ
Full Story
[4][5][6][7][8]
 
-->




 
Close Window