Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
മതം
  18-07-2026
ലണ്ടനില്‍ രാമായണ മാസചരണം 25ന് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം ഒരുക്കുന്ന രാമായണ മാസചരണം 25 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. അന്നേ ദിവസം വൈകിട്ട് 6 മണി മുതല്‍ രാമായണ പാരായണം (പാരായണം ചെയുന്നത് Tപങ്കജാക്ഷന്‍), നാമ സങ്കീര്‍ത്തനം, ദീപാരാധനയും, ഉണ്ടായിരിക്കും. ശേഷം അന്നദാനവും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്

സുരേഷ് ബാബു - 07828137478

അനൂപ് ശശി -07743024090

രമ രാജന്‍ - 07576492822

ശാലിനി രവി - 07529394745
Full Story
  10-07-2026
ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു

ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാര്‍ത്തോമാസ്ലിഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യു കൊടി ഉയര്‍ത്തിയതോടെ തിരുനാളിനു തുടക്കമായി. തുടര്‍ന്ന് ഫാദര്‍ ലിക്സണ്‍ സിറിയക്ക് നേതൃത്വത്തില്‍ അഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേര്‍ച്ച ഉണ്ടായിരുന്നു. തുടര്‍ന്ന് മിഷന്‍ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തില്‍ കൈക്കാരന്‍ന്മാര്‍,അല്‍ത്താരാ ശുശ്രുഷകര്‍, ഗായക സംഘം, സണ്‍ഡേ സ്‌കൂള്‍

Full Story
  09-07-2026
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങുന്നു

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെമ്പിള്‍ കര്‍ക്കിടകവാവ് ബലി തര്‍പ്പണത്തിന് ഒരുങ്ങള്‍ തുടങ്ങി. 1201 കര്‍ക്കിടകം 27 (2026 ഓഗസ്റ്റ് 12) രാവിലെ 11:30 മുതല്‍ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ, ആചാരപരമായും ആത്മീയമായും സുപ്രധാനമായ മെഡ്വേ നദിയുടെ വിശിഷ്ടതയും പവിത്രതയും നിറഞ്ഞ തീരത്തിലാണ് ബലി തര്‍പ്പണ ചടങ്ങ് നടത്തപ്പെടുന്നത്. കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍, അഭിജിത്ത് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍, പരമ്പരാഗത രീതിയില്‍ ബലി തര്‍പ്പണചടങ്ങ് നടത്തപ്പെടും. ബലി തര്‍പ്പണത്തിന് ശേഷം ഭക്തജനങ്ങള്‍ക്ക് തിലഹവനം, പിതൃപൂജ, സായൂജ്യ പൂജ, സുകൃത ഹോമം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനുള്ള അവസരവും സൗകര്യവും ഉണ്ടാവുന്നതാണ്. വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാര്‍മികത്വത്തില്‍

Full Story
  28-06-2026
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം ഒരുക്കിയ ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരം

ലണ്ടന്‍ ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന, മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി ഗുരുപൂര്‍ണിമ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ജൂണ്‍ 27 ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്. അന്നേ ദിവസം വൈകിട്ട് 6:00 മണി മുതല്‍ ഗുരുവായൂര്‍ വാസുദേവന്‍ തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടന്ന വിഷ്ണുപൂജ,ഗുരുപാദവന്ദനം, നാമ സങ്കീര്‍ത്തനം, ദീപാരാധനയും ഭക്തി സാന്ദ്രമായി. പൂജകള്‍ക്ക് ശേഷം അന്നദാനവും നടത്തപ്പെട്ടു. ഗുരുപൂര്‍ണ്ണിമ ആഘോഷങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവാ സമിതി നന്ദി

Full Story
  26-06-2026
റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി ശുക്ല പക്ഷ പ്രദോഷ പൂജ

റോച്ചസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ 2026 ജൂണ്‍ 27, ശനിയാഴ്ച, വൈകീട്ട് 6.30 മുതല്‍ 8 മണി വരെ ഭക്തര്‍ക്കായി ശുക്ല പക്ഷ പ്രദോഷ പൂജ (വെളുത്ത പക്ഷത്തിലേത്) നടത്തപ്പെടും. ഓരോ ചന്ദ്രന്റെയും പതിമൂന്നാം ചന്ദ്രദിനത്തില്‍, അതായത് ത്രയോദശി തിഥിയില്‍, ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ദ്വൈമാസ ആരാധനയാണ് പ്രദോഷ പൂജ. ഒരു മാസത്തില്‍ പ്രധാനമായും രണ്ട് പ്രദോഷ വ്രതമാണ് ഉണ്ടാകുന്നത്. ഇതിനെ കറുത്ത പക്ഷത്തിലേത് എന്നും വെളുത്ത പക്ഷത്തിലേത് എന്നും പറയപ്പെടുന്നു.പ്രദോഷ കാലയളവില്‍ (സൂര്യാസ്തമയത്തിന് മുമ്പും ശേഷവും ഏകദേശം 90 മിനിറ്റ്) ചെയ്യുന്നപൂജകളും പ്രാര്‍ഥനകളും തടസ്സങ്ങള്‍ നീക്കുകയും മനസ്സിനെ ശുദ്ധീകരിക്കുകയും ആരോഗ്യം, സമൃദ്ധി, ആത്മീയ പുരോഗതി എന്നിവയ്ക്കായി അനുഗ്രഹങ്ങള്‍ നല്‍കുകയും

Full Story
  18-06-2026
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മിഥുനമാസ പൂജ ശനിയാഴ്ച്ച; വിളക്ക് പൂജയടക്കം നിരവധി വഴിപാടുകള്‍
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മിഥുനമാസ പൂജ ജൂണ്‍ 20 ശനിയാഴ്ച നടക്കും. രാവിലെ 8:30 ന് ഗണപതി ഹോമം, വൈകുന്നേരം 6 മുതല്‍ അഭിഷേകം, ധാര, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്.

വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ അതിനു ആവശ്യമായ പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.പൂജകള്‍ക്ക് അഭിജിത്ത്, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ എന്നിവര്‍ പ്രധാന കാര്‍മികത്വവും വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് സഹ കര്‍മികത്വവും വഹിക്കും.

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

07838170203, 07985245890, 07507766652, 07906130390,

07973 151975
Full Story
  17-06-2026
സീറോ-മലബാര്‍ വാത്സിങ്ങാം തീര്‍ത്ഥാടനം ജൂലൈ 18 ന്; റവ.ഡോ. ആന്റണി ചുണ്ടലിക്കാട്ട് മരിയന്‍ സന്ദേശം നല്‍കും
വാത്സിങ്ങാം:' ഇംഗ്ലണ്ടിലെ നസ്രത്ത്', വാത്സിങ്ങാം മരിയന്‍ പുണ്യകേന്ദ്രത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കി സംഘടിപ്പിക്കുന്ന വാര്‍ഷിക തീര്‍ത്ഥാടനം ജൂലൈ 18-ന് ശനിയാഴ്ച്ച ഭക്ത്യാഘോഷമായി കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ-മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന തീര്‍ത്ഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോ-മലബാര്‍ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും. അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂര്‍വം അര്‍പ്പിക്കുന്ന തിരുക്കര്‍മ്മങ്ങളിലും തിരുന്നാള്‍ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവന്‍ വൈദികര്‍ സഹകാര്‍മികരാകും.

ജൂലൈ 18-ന് രാവിലെ 9 മണിക്ക് ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന തീര്‍ത്ഥാടനശുശ്രുഷകളില്‍, തിരുന്നാള്‍ കൊടിയേറ്റിനു ശേഷം
Full Story
  15-06-2026
ഐപിസി സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ രണ്ടാം വാര്‍ഷിക കോണ്‍ഫറന്‍സ് ജൂണ്‍ 19 മുതല്‍ സ്വിന്‍ഡനില്‍

ലണ്ടന്‍ (സ്വിന്‍ഡന്‍): ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഗോഡ് (IPC) സ്‌കോട്ട്‌ലന്‍ഡ് റീജിയന്റെ രണ്ടാമത് വാര്‍ഷിക കോണ്‍ഫറന്‍സ് 2026 ജൂണ്‍ 19 വെള്ളിയാഴ്ച മുതല്‍ 21 ഞായറാഴ്ച വരെ യുകെയിലെ സ്വിന്‍ഡനിലുള്ള പഞ്ചാബി കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് ഉദ്ഘാടന സമ്മേളനത്തോടെ മീറ്റിംഗുകള്‍ ആരംഭിക്കും. ഐപിസി സ്‌കോട്ട്‌ലന്‍ഡ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ബാബു സക്കറിയ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഐപിസി ജനറല്‍ പ്രസിഡന്റ് റവ. ഡോ. ടി. വത്സന്‍ എബ്രഹാം, ഐപിസി അയര്‍ലന്‍ഡ് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ സി. ടി. എബ്രഹാം, യുകെ-ഹോളണ്ട്-ബെല്‍ജിയം നാഷണല്‍ പ്രിസൈഡിംഗ് ബിഷപ്പ് ടെഡ്‌റോയ് പവല്‍ എന്നിവര്‍

Full Story
[1][2][3][4][5]
 
-->




 
Close Window