Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
മതം
  13-10-2023
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ യുവ ദമ്പതികള്‍ക്കുള്ള ഏകദിന ധ്യാനം ബര്‍മിങ്ഹാമില്‍; രജിസ്ട്രേഷന്‍ ആരംഭിച്ചു
അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ യുവ ദമ്പതികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ നാലിന് ബര്‍മിങ്ഹാമില്‍ നടക്കും. ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി മിനിസ്ട്രിയുടെ ശുശ്രൂഷകരും നയിക്കുന്ന ധ്യാനത്തില്‍ വിവാഹിതരായി ആറു വര്‍ഷമോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

മൂന്നു വയസ്സു മുതലുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെയാണ് ധ്യാനം.

ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥലത്തിന്റെ വിലാസം

St Cuthberts Place, Castle Vale, Birmingham, B35 7PL

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജസ്റ്റിന്‍: 07990623054

അനീഷ: 07898263873
Full Story
  11-10-2023
ബന്ദികളാക്കിയ എല്ലാവരെയും ഹമാസ് മോചിപ്പിക്കണം; ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട് - ഫ്രാന്‍സിസ് മാര്‍പാപ്പ
ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ച് മാര്‍പാപ്പ ഉത്കണ്ഠ പ്രകടിപ്പിച്ചു.(Pope Francis called for the release of all hostages taken by Hamas)

'ഇസ്രായേലിലും പലസ്തീനിലും എന്താണ് സംഭവിക്കുന്നതെന്ന് വേദനയോടെയും ആശങ്കയോടെയും കാണുന്നു. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു, പരിക്കേറ്റു. ഒരു ആഘോഷം ദുഃഖാചരണമായി മാറുന്നത് കണ്ട കുടുംബങ്ങള്‍ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ബന്ദികളെ ഉടന്‍ മോചിപ്പിക്കണം,'' മാര്‍പാപ്പ പറഞ്ഞു.

''ആക്രമിക്കപ്പെടുന്നവരുടെ അവകാശമാണ് പ്രതിരോധിക്കുക എന്നത്. എന്നാല്‍
Full Story
  10-10-2023
ഉണ്ണിമിശിഹായുടെ തിരുപിറവിയുടെ ഒരുക്കമായി; റെക്സം രൂപതയിലെ മലയാളികള്‍ ക്കായി ഏകദിന ധ്യാനം നവംബര്‍ 23ന്
റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഉണ്ണിമിശിഹായുടെ തിരുപിറവിയുടെ ഒരുക്കമായി റെക്സം രൂപതയിലെ മലയാളികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ 23ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 4.30 മണി വരെ റെക്സം സെന്റ്മേരീസ് കത്തിഡ്രലില്‍ നടത്തപെടുന്നു. ധ്യാനം നയിക്കുന്നത് യുകെയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ പന്ദാസഫ് ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും സുവിശേഷ വചനപ്രഘോഷകനുമായ ഫാദര്‍ പോള്‍ പാറേകാട്ടില്‍ വിന്‍സഷന്‍ ആണ്.


ധ്യാനത്തോട് അനുബന്ധിച്ച് ദിവ്യ കാരുണ്യ ആരാധന, ബൈബിള്‍ പ്രഘോഷണം, ഹീലിംഗ് പ്രയര്‍, ആഘോഷമായ സമൂഹബലിയും ഉണ്ടായിരിക്കുന്നതാണ്. ആഘോഷമായ സമൂഹബലിയില്‍ റെക്സം രൂപതാ വൈദികരായ ഫാദര്‍ ജോണ്‍സണ്‍ കാട്ടി പറമ്പില്‍, ഫാദര്‍ ജോര്‍ജ് സി.എം. ഐ, ഫാദര്‍ അബ്രഹാം സി.എം.ഐ എന്നിവര്‍ പങ്കുചേരുന്നതാണ്.
Full Story
  10-10-2023
ബെഡ്ഫോഡില്‍ പരിശുദ്ധമാതാവിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളും ഇടവക ദിനാഘോഷവും 21 മുതല്‍

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള ബെഡ്ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ പ്രോപോസ്ഡ് മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളും, ഇടവക ദിനാഘോഷവും ഈ മാസം 21, 22, 23 തീയതികളിലായി കൊണ്ടാടുന്നു. ഈമാസം 13 മുതല്‍ ആരംഭിക്കുന്ന ദശദിന ജപമാല സമര്‍പ്പണവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും. 21ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി ഫാ.എബിന്‍ നീരുവേലില്‍ തിരുനാളിന് ആമുഖമായി കൊടിയേറ്റി വി. കുര്‍ബ്ബാന അര്‍പ്പിക്കും. പ്രധാന തിരുന്നാള്‍ ദിനമായ 22ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അര്‍പ്പിക്കുന്ന ആഘോഷപൂര്‍വ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍

Full Story
  09-10-2023
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്നാനായ മിഷനില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ 29 മുതല്‍
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 8 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്.

പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 8 ഞായറാഴ്ച നോര്‍ത്തേന്‍ഡന്‍ സെന്റ് ഹില്‍ഡാസ് ദേവാലയത്തില്‍ വച്ച് രാവിലെ 10 ന് തിരുനാള്‍ കൊടിയേറ്റം നടക്കും. തുടര്‍ന്ന് 10.30 ന് ആഘോഷമായ തിരുനാള്‍ റാസകുര്‍ബാനയും
Full Story
  22-09-2023
മാഞ്ചസ്റ്റര്‍ സെന്റ്. മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 8 വരെ

സാജന്‍ ചാക്കോ



മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 8 ശനിയാഴ്ച ഭക്തിപൂര്‍വ്വം ആഘോഷിക്കും. തിരുന്നാളി തിരുന്നാളിന്ന് ഒരുക്കമായി സെപ്റ്റംബര്‍ 29 മുതല്‍ ഓക്ടോബര്‍ 7വരെ മിഷനിലെ വിവിധ കൂടാരയോഗങ്ങളുടെയും വിവിധ ഭക്തസംഘടനകള്‍, മതബോധന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സെന്റ്. എലിസബത്ത് ദേവാലയത്തില്‍ വച്ച് വൈകുന്നേരം 6:30ന് വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാള്‍ ദിവസമായ ഒക്ടോബര്‍ 8 ഞായറാഴ്ച നോര്‍ത്തേന്‍ഡന്‍ സെന്റ് ഹില്‍ഡാസ്

Full Story
  19-09-2023
സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ മരിയന്‍ ദിനാചരണം
ഗ്രെയ്റ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജിയനില്‍ ഉള്ള സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷിണില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഉണ്ടായിരിക്കും.

ജപാലയോടുകൂടി 6:45 pm നു തുടങ്ങി, വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും തുടര്‍ന്ന് ആരാധനയോടു കൂടി 8:45pm നു

സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് ഏവര്‍ക്കും സ്വാഗതം.

New comers pls.find below the address of the Church.

St.Mary's & Blessed Kunjachan Mission

(Our Lady & St .George Church).

132 Shernhall tSreet

E17 9HU.
Full Story
  16-09-2023
പരിശുദ്ധ കന്യകാമറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും സംയുക്ത തിരുന്നാള്‍ വാല്‍ത്തംസ്റ്റോയില്‍
പരിശുദ്ധ കന്യകാമറിയത്തിന്റെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും സംയുക്ത തിരുന്നാളിന് വാല്‍ത്തംസ്റ്റോയില്‍ തുടക്കം കുറിച്ചു. ഇന്നലെ ആരംഭിച്ച തിരുന്നാള്‍ നാളെയാണ് സമാപിക്കുക. ഇന്നും നാളെയുമായി നടക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
Full Story
[3][4][5][6][7]
 
-->




 
Close Window