Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
മതം
  Add your Comment comment
ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ തിരുനാള്‍ അഘോഷിച്ചു
Text By: Jeo Joseph

ചെസ്റ്റര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും, മാര്‍ത്തോമാസ്ലിഹായുടെയും, അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ സംയുക്തമായി കഴിഞ്ഞ ഞായറാഴ്ച ജൂലൈ 5ന് അഘോഷിച്ചു. വൈകുന്നേരം മൂന്നു മണിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യു കൊടി ഉയര്‍ത്തിയതോടെ തിരുനാളിനു തുടക്കമായി. തുടര്‍ന്ന് ഫാദര്‍ ലിക്സണ്‍ സിറിയക്ക് നേതൃത്വത്തില്‍ അഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചനസന്ദേശം, ലദിഞ്ഞ്, പ്രദക്ഷീണം, കഴുന്നു നേര്‍ച്ച ഉണ്ടായിരുന്നു. തുടര്‍ന്ന് മിഷന്‍ ഡേയുടെ ഭാഗമായി കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികളുണ്ടായിരുന്നു. മിഷന്‍ ഡയറക്ടര്‍ ഫാ ജോ മാത്യുവിന്റെ ആ ത്മിയ നേതൃത്വത്തില്‍ കൈക്കാരന്‍ന്മാര്‍,അല്‍ത്താരാ ശുശ്രുഷകര്‍, ഗായക സംഘം, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകര്‍, വിമന്‍സ് ഫോറം, വിവിധ ഫാമിലി യൂണിറ്റ്കള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനവും അക്ഷിണ പരിശ്രമവും തിരുനാള്‍ വലിയ അനുഗ്രഹമാക്കി മാറ്റാന്‍ സാധിച്ചു.

 
Other News in this category

 
 




 
Close Window