Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
മതം
  13-06-2026
വെങ്കിടേശ്വര ബാലാജി ക്ഷേത്രം ബര്‍മിംഗ്ഹാം ഒരുക്കുന്ന സ്റ്റെം സെല്‍ ദാതാക്കളുടെ രജിസ്ട്രേഷന്‍ ക്യാമ്പ് 20ന്
വെങ്കിടേശ്വര ബാലാജി ക്ഷേത്രം ബര്‍മിംഗ്ഹാം ഒരുക്കുന്ന സ്റ്റെം സെല്‍ ദാതാക്കളുടെ രജിസ്ട്രേഷന്‍ ക്യാമ്പ് 20ന് നടക്കും. ശനിയാഴ്ച്ച ഉച്ചക്ക് 12 മുതല്‍ വരെയാണ് ക്യാമ്പ് നടക്കുക. ലോകത്തിലെ ഏറ്റവും വലിയ സ്റ്റെം സെല്‍ ദാതാക്കളുടെ രജിസ്ട്രിയായ DKMS-മായി സഹകരിച്ച് ആണ് ഈ ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.


രജിസ്ട്രേഷന്‍ വേഗത്തിലും ലളിതവും വേദനാരഹിതവുമായിരിക്കും. ഫോം പൂരിപ്പിച്ച് ഒരു സ്വാബ് സാമ്പിള്‍ നല്‍കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. ഈ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ, നമ്മുടെ സമൂഹങ്ങളിലെ രോഗികള്‍ക്ക് അടിയന്തിരമായി സഹായം ആവശ്യമുള്ളവര്‍ക്ക് ജീവന്‍ തിരികെ നല്കാന്‍ സാധിക്കും.ഇതിലൂടെ രക്താര്‍ബുദം നേരിടുന്ന രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതീക്ഷ നല്‍കാനും സാധിക്കും.


?? Shri Venkateswara Balaji Temple

101 Dudley Road East, Tividale, West Midlands B69
Full Story
  02-06-2026
ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറീയാനി പള്ളി പെരുന്നാളും ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് സ്വീകരണവും

യാക്കോബായ സുറിയാനി സഭയുടെ യു കെ യിലെ ആദ്യ ദൈവാലയമായ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ കാവല്‍ പിതാവായ മോര്‍ തോമാ ശ്ളീഹായുടെ ഓര്‍മ്മ പെരുന്നാളും, ഇടവകയുടെ പ്രഥമ വികാരിയും പരിശുദ്ധ സഭയുടെ ശ്രേഷ്ഠ കാതോലിക്കായുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഇടവകയുടെ സ്വീകരണവും നല്‍കപ്പെടുന്നു. ജൂലൈ മാസം രണ്ടാം തീയതി യുകെയില്‍ എത്തിച്ചേരുന്ന ശ്രേഷ്ഠ ബാവ,ജൂലൈ നാല്, അഞ്ച് തീയതികളില്‍ നടക്കുന്ന പെരുന്നാള്‍ ശുശ്രുഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നു. ജൂലൈ നാല് ശനിയാഴ്ച, വിവിധ സഭാ, രാഷ്ട്രീയനേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ്കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും തുടര്‍ന്ന് പൊതുസമ്മേളനവും ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ആഘോഷ

Full Story
  31-05-2026
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസ ആചരണം ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെയ് 30 ന് ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടത്തപ്പെട്ടത്.അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തി. അനേകം വര്‍ഷങ്ങള്‍ ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ ''കലാ''പുരസ്‌കാരം (2015) നേടിയ പ്രസിദ്ധനായ കഥകളിനടനും കൂടിയാണ്.പ്രഭാഷണത്തിന് ശേഷം ദീപാരാധനയും,അന്നദാനവും നടത്തപ്പെട്ടു. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒട്ടനവധി ആളുകള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.വൈശാഖ മാസ ആചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ലണ്ടന്‍ ഗുരുവായൂരപ്പ സേവ സമിതി നന്ദി

Full Story
  25-05-2026
എ.ഐ സാങ്കേതിക വിദ്യയുടെ നിയന്ത്രണത്തിന് രാഷ്ട്രീയ ഇടപെടല്‍ വേണം ലിയോ മാര്‍പാപ്പ

നിര്‍മിത ബുദ്ധി (എഐ) നിയന്ത്രണത്തിന് കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ വേണമെന്ന് പോപ്പ് ലിയോയുടെ അഭ്യര്‍ഥന. മതിയായ മേല്‍നോട്ടമില്ലാതെ സാങ്കേതിക വിദ്യ പുരോഗമിക്കുന്‌പോള്‍ വലിയ അപകടമുണ്ടാകുമെന്ന് പോപ്പ് മുന്നറിയിപ്പ് നല്‍കുന്നു. എഐയുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് തൊഴിലാളികള്‍,കുട്ടികള്‍, ദുര്‍ബല സമൂഹങ്ങള്‍ എന്നിവരെ സംരക്ഷിക്കുന്ന നിയമ സുരക്ഷ വേണമെന്നും മാര്‍പാപ്പ പറയുന്നു. സ്വതന്ത്ര നിരീക്ഷണ സംവിധാനങ്ങളും നയങ്ങളും വേണമെന്നും ലോകനേതാക്കളോട് മാര്‍പാപ്പ അഭ്യര്‍ഥിക്കുന്നു. എഐ നിയന്ത്രണം പൂര്‍ണമായും സ്വകാര്യ മേഖല കയ്യാളുന്നതിനെതിരെയും പോപ്പ് മുന്നറിയിപ്പ് നല്‍കി. പോപ്പ് ലിയോയുടെ മനോഹരമായ മാനവികത അഥവാ 'മാഗ്‌നിഫിക്ക ഹ്യുമാനിറ്റാസ്' എന്ന് പേരിട്ടിരിക്കുന്ന ചാക്രിക

Full Story
  25-05-2026
ലണ്ടന്‍ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസചരണം ശനിയാഴ്ച;ഡോ കണ്ണന്‍ പരമേശ്വരന്‍ നയിക്കുന്ന ഭഗവദ്ഗീത പ്രഭാഷണം
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘം വൈശാഖ മാസചരണം സംഘടിപ്പിക്കുന്നു. 2026 മെയ് 30 ശനിയാഴ്ച വൈകുന്നേരം 5:30 മുതല്‍ തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ സഘടിപ്പിച്ചിരിക്കുന്നത്.അന്നേ ദിവസം വൈശാഖദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5.30 ന് ഡോ കണ്ണന്‍ പരമേശ്വരന്‍ ഭഗവദ്ഗീതയെ സംബന്ധിച്ച് പ്രഭാഷണം നടത്തുന്നു. നിത്യജീവിതത്തിനാവശ്യമായ മനസ്സുഖവും കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ഗീതാശാസ്ത്രം എങ്ങനെ പ്രയോജനപ്പെടുന്നുവന്നതാണ് പ്രഭാഷണ വിഷയം.


ഈ വിഷയത്തിലുള്ള ക്യാമ്പുകളും സാധനകളും സംഘടിപ്പിക്കുന്നതില്‍ അനേകം വര്‍ഷങ്ങളുടെ പരിചയം ഡോ കണ്ണനുണ്ട്. ഇന്ത്യയിലും അമേരിക്കയിലും വിവിധ സര്‍വകലാശാലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഡോ കണ്ണന്‍, ലണ്ടന്‍ ''കലാ''പുരസ്‌കാരം (2015)
Full Story
  24-05-2026
യോവ് ഹോളി ഗോസ്റ്റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടി യേറി; പ്രധാന തിരുനാള്‍ വെള്ളിയാഴ്ച
തുടര്‍ച്ചായ നാലാം വര്‍ഷവും യോവില്‍ ഹോളി ഗോസ്‌റ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു കൊടിയേറി.യോവില്‍ ഹോളി ഗോസ്‌റ് ദൈവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിനു ഭക്തി നിര്‍ഭരമായ തുടക്കം. മെയ് ഇരുപത്തിമൂന്നിന് വൈകുന്നേരം 6:30 ന് ഇടവക വികാരി ഫാദര്‍ സുജിത് ജോണ്‍ കൊടിയേറ്റിയതോടെയാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായത്.


ഇതോടെ 7 ദിവസത്തെ തുടര്‍ച്ചയായ മാതാവിന്റെ നൊവേനക്കും ആരംഭമായി. മെയ് 29 വെള്ളിയാഴ്ച ആണ് പ്രധാന തിരുനാള്‍. അന്ന് വരെ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും.ഈ ദിവസങ്ങളില്‍ പ്രെസുദേന്തി വാഴ്ച, നൊവേന ഏറ്റെടുത്തു നടത്തല്‍, നേര്‍ച്ച ഏറ്റെടുത്തു നടത്തല്‍ എന്നിവ താല്പര്യമുള്ളവര്‍ക്ക് നടത്താവുന്നതാണ് എന്ന് ഈ ദേവാലയത്തിലെ മുതിര്‍ന്ന
Full Story
  17-05-2026
കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന സുവിശേഷ മഹായോഗം മെയ്യ് 23 നു മുതല്‍ മെയ്യ് 30 വരെ

കാല്‍വരി പ്രയര്‍ ഫെല്ലോഷിപ്പ് ഒരുക്കുന്ന സുവിശേഷ മഹായോഗം 2026 മെയ്യ് 23 നു മുതല്‍ മെയ്യ് 30 വരെ യുകെയുടെ വിവിധ സ്ഥലങ്ങളില്‍ വച്ച് നടത്തുന്നു. മെയ് 23ന് ബെല്‍ഫാസ്റ്റിലും, 24ന് ലിവര്‍പൂളിലും, 25ന് യോര്‍ക്കിലും, 26ന് നോട്ടിങ്ഹാമിലും 28ന് ബെഡ്ഫോര്‍ഡിലും, 29ന് മെയ്ഡ്സ്റ്റോണിലും, 30ന് ലണ്ടനിലുമാണ് പരിപാടി നടക്കുന്നത്. വിവരങ്ങള്‍ക്ക്: 07862282860, 07846887443

Full Story
  17-05-2026
യൂറോപ്യന്‍ മലയാളി പെന്തെക്കൊസ്തല്‍ കമ്മ്യൂണിറ്റി നാഷണല്‍ കോണ്‍ഫറന്‍സ് 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍

യൂറോപ്യന്‍ മലയാളി പെന്തെക്കൊസ്തല്‍ കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണല്‍ കോണ്‍ഫറന്‍സ് മെയ് 29, 30 തീയതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ച് നടത്തുന്നു. റവ. ഡോ. ജോ കുര്യന്‍ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ ബ്രദര്‍ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സന്‍ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ ഐസക്ക് എല്‍സാദനം യൂത്ത് സെക്ഷനില്‍ പ്രസംഗിക്കും. ഇവാ. സോണി സി ജോര്‍ജ്, ബ്രദര്‍ എബിന്‍ എബ്രഹാം, ഡോ. പോള്‍സണ്‍ സാമുവേല്‍, ഇവാ. എബ്രഹാം ദാനിയേല്‍ എന്നിവര്‍ ആരാധനക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ സൂറിയേല്‍ തോമസാണ് യൂത്ത് കോര്‍ഡിനേറ്റര്‍. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോര്‍ഡിനേറ്റര്‍. പ്രയര്‍ കോര്‍ഡിനേറ്റര്‍ പാസ്റ്റര്‍ ഹന്‍സ് തോമസ്.വൈസ്ചെയര്‍മാന്‍ പാസ്റ്റര്‍ സി റ്റി

Full Story
[1][2][3][4][5]
 
-->




 
Close Window