Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2793 INR  1 EURO=106.9633 INR
ukmalayalampathram.com
Sat 21st Feb 2026
UK Special
  31-12-2023
ആളുകളെ കടിച്ചുകീറുന്ന നായ്ക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബ്രിട്ടന്‍

ലണ്ടന്‍: തെറ്റായ പ്രവണതകള്‍ മൂലം നായകളുടെ യഥാര്‍ത്ഥ രൂപത്തിലും, സ്വഭാവത്തിലും വരെ മാറ്റം വരുന്ന അവസ്ഥയുണ്ട്. ഈ ഘട്ടത്തിലാണ് ബ്രിട്ടനെ വിറപ്പിച്ച ഒരിനം നായകള്‍ക്ക് വിലക്ക് വരുന്നത്. എക്സ്എല്‍ ബുള്ളി ഇനത്തില്‍ പെട്ട നായകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് ഇന്ന് നിലവില്‍ വരുന്നത്. നിലവിലുള്ള ഈ ബ്രീഡ് നായകളെ മുഖാവരണം ധരിപ്പിക്കാതെ പുറത്തിറക്കാന്‍ ഇനി അനുവാദമുണ്ടാകില്ല. കൂടാതെ ജനുവരി അവസാനത്തോടെ ഇവയ്ക്ക് നിയമപരമായ രജിസ്ട്രേശന്‍ ആവശ്യമാണ്. യുകെയിലെ വിവിധ ഭാഗങ്ങളിലായി ഗുരുതരമായ അക്രമണങ്ങള്‍ നടത്തിയതോടെയാണ് അപകടകാരികളായ നായകള്‍ക്ക് രാജ്യം വിലങ്ങിടുന്നത്.

പുതിയ നിയമപ്രകാരം എക്സ്എല്‍ ബുള്ളി നായകളെ വില്‍ക്കുന്നതും,

Full Story
  31-12-2023
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അനുകൂല നടപടിയെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍

ലണ്ടന്‍: 2024 ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പുതിയൊരു തുടക്കത്തിന്റെ നാളുകളായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. അതിനുള്ള പ്രധാന കാരണം കുറയുന്ന പണപ്പെരുപ്പം തന്നെ. പണപ്പെരുപ്പം കുറയുന്നതിന്റെ ചലനങ്ങള്‍ മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു. 2024-ല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ചുരുക്കി ബിസിനസ്സുകള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നാണ് ഇക്കണോമിസ്റ്റുകളുടെ വിശ്വാസം. ഇതുവഴി സാമ്പത്തിക മുരടിപ്പില്‍ നില്‍ക്കുന്ന ഹൈസ്ട്രീറ്റും തിരിച്ചുവരുമെന്ന് ഇവര്‍ പറയുന്നു. 'മുന്നോട്ട് നോക്കുമ്പോള്‍ പണപ്പെരുപ്പം കുറയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്', ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് കമ്പനി ഹാര്‍ഗ്രീവ്സ് ലാന്‍സ്ഡൗണിലെ

Full Story
[564][565][566][567][568]
 
-->




 
Close Window