Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
ഇന്ത്യ/ കേരളം
  09-08-2026
ടി.ജി മോഹന്‍ദാസ് കസ്റ്റഡിയില്‍: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു എന്ന കേസിലാണ് നടപടി
ആര്‍എസ്എസ് സഹയാത്രികന്‍ ടി.ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍. ജന്തര്‍ മന്തറില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന കേസിലാണ് നടപടി.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നുമാണ് വിവരം. വിവാദ വിഡിയോ അപ്ലോഡ് ചെയ്ത ഡിവൈസും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടി ജി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് വിവരം. (rss leader tg mohandas in police custody)

ടി ടി ജിസ്മോന്‍ പരാതി സമര്‍പ്പിച്ചിട്ടും കേസെടുക്കുന്ന കാര്യത്തില്‍ വൈകലുണ്ടായെന്ന് ഉള്‍പ്പെടെ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ടി ജി മോഹന്‍ദാസിനെതിരെ പൊലീസ് നിര്‍ണായക നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. വിവാദ പ്രസ്താവനയ്ക്കെതിരെ ആഭ്യന്തര മന്ത്രി
Full Story
  09-08-2026
പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിഞ്ഞ അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു: തലശേരി സബ് ജയിലിലേക്ക് മാറ്റും
പൊലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കിയ്‌ക്കെതിരെ കാപ്പാ ചുമത്താനാണ് പൊലീസ് നീക്കം.

സുഹൃത്തായ മറ്റൊരാളും അര്‍ജുനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. വൈദ്യപരിശോധനയ്ക്ക് ശേഷം കൂത്തുപറമ്പ് കോടതിയില്‍ അര്‍ജുനെ ഹാജരാക്കി. തുടരെ പൊലീസിനെ വെല്ലുവിളിച്ച അര്‍ജുനെ
Full Story
  08-08-2026
അര്‍ജുന്‍ ആയങ്കി ഒളിവില്‍ പോകാന്‍ ഉപയോഗിച്ച കാര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍ വളപട്ടണം പൊലീസ് ആണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. വാഹനം കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍ കണ്ടെത്തിയത്. അഞ്ചാം തീയതി രാവിലെ 11. 08ന് എടപ്പാളിലെ ആയുര്‍ഗ്രീന്‍ റീഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയ അര്‍ജുന്‍ ആയങ്കി 11.55 നാണ് തിരികെ പോയത്. ഒപ്പം ഉണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയിലെടുത്തു പൊലീസ് ചോദ്യം ചെയ്‌തെങ്കിലും ആയങ്കിയേ പറ്റി വിവരം ഒന്നും ലഭിച്ചില്ല. നാടെങ്ങും പൊലീസ് വലവിരിക്കുമ്പോഴും അര്‍ജുന്‍ ആയങ്കിയുടെ സമൂഹമാധ്യമ അക്കൗണ്ട് സജീവമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയും വകുപ്പിനെ വെല്ലുവിളിച്ചും ഒളിവില്‍ കഴിയുന്ന അര്‍ജുന്‍ ആയങ്കിയെ ഇതുവരെയും പിടിക്കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. അര്‍ജുനുമായി അടുപ്പമുള്ള 21പേരെ പലയിടങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍
Full Story
  08-08-2026
സ്വാതന്ത്ര്യ ദിനാഘോഷത്തിന് വന്ദേമാതരം മുഴുവനായും ആലപിക്കണം: കേരള സര്‍ക്കാര്‍ ഉത്തരവിറക്കി
സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍. വന്ദേമാതരം ആലാപനം കര്‍ശനമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിരിക്കുന്നത്.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാന ഗീതത്തിന് ശേഷം ദേശീയ ഗീതമായ വന്ദേമാതരവും തുടര്‍ന്ന് ദേശീയ ഗാനവും എന്ന ക്രമത്തിലാണ് ചടങ്ങുകളില്‍ ആലപിക്കേണ്ടത്. സംസ്ഥാനത്തിന് സ്വന്തമായി സംസ്ഥാന ഗീതം ഇല്ലെങ്കില്‍ ആദ്യം വന്ദേമാതരവും അതിനുശേഷം ദേശീയ ഗാനവും എന്ന ക്രമം കര്‍ശനമായി പാലിക്കണമെന്നാണ് പുതിയ
Full Story
  08-08-2026
ഡൊണാള്‍ഡ് ട്രംപിന്റെ മകളുടെ ഭര്‍ത്താവ് ആലപ്പുഴയിലെത്തി: ചുണ്ടന്‍ വള്ളം കാണാനുള്ള ആഗ്രഹം സഫലമാക്കി
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ടിഫനി ട്രംപിന്റെ പങ്കാളി മൈക്കില്‍ ബൂലോസ് ആലപ്പുഴയിലെത്തി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍ സെര്‍ജിയോ ഗോറും ഉള്‍പ്പെടുന്ന എട്ടംഗ സംഘമാണ് പുന്നമട കായലില്‍ ബോട്ട് യാത്രയ്ക്കായി എത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ പരിശീലന ചുണ്ടന്‍ വള്ളങ്ങളുടെ ട്രാക്ക് എന്‍ട്രിയും നേരിട്ട് കാണുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.
Full Story
  07-08-2026
കനത്തില്‍ പെയ്ത് കര്‍ക്കടകം: നാളെയും (8/7/2026) ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. മറ്റ് ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

മലപ്പുറം പാണക്കാട് മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഓഗസ്റ്റ് 14 വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 7 വരെ മാത്രമാണ് യാത്ര അനുവദിക്കുക. റെഡ്, ഓറഞ്ച് അലേര്‍ട്ടുള്ള ദിവസങ്ങളില്‍ പകലും യാത്ര അനുവദിക്കില്ല. എടായ്പ്പാലം മുതല്‍ കാരാത്തോട് വരെയാണ് നിയന്ത്രണം.
Full Story
  07-08-2026
ചാണകം ഇനി ബയോ ഗ്യാസായി മാറും: 10 വര്‍ഷത്തിനകം രാജ്യത്തെ പ്രധാന ഊര്‍ജസ്രോതസ്സാകും ചാണകം
ചാണകവും ജൈവമാലിന്യവും ബയോഗ്യാസാക്കി മാറ്റുന്ന 'ഗോവര്‍ധന്‍' പദ്ധതിക്ക് 23,731 കോടി രൂപ നീക്കിവയ്ക്കാന്‍ കേന്ദ്രമന്ത്രിസഭയോഗം തീരുമാനിച്ചു. കംപ്രസ്ഡ് ബയോ ഗ്യാസിനെ (സിബിജി) പത്തു വര്‍ഷത്തിനകം രാജ്യത്തെ പ്രധാന ഊര്‍ജസ്രോതസ്സുകളി ലൊന്നായി മാറ്റുകയാണ് ലക്ഷ്യം.
കുട്ടികളുടെ സുരക്ഷയില്‍ സോഷ്യല്‍ മീഡിയ ഭീമന് വന്‍ തിരിച്ചടി: മെറ്റയ്ക്ക് 5300 കോടി പിഴ
രാജ്യത്ത് ഉപയോഗിക്കു ന്ന പ്രകൃതിവാതകത്തിന്റെ പകുതിയിലേറെയും ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ഉള്‍പ്പെടെ ആഗോളതലത്തിലെ അസ്ഥിരത കാരണം ഇറക്കുമതി പ്രതിസന്ധി യിലായിരുന്നു. എല്‍എന്‍ജി ലഭ്യത കുറഞ്ഞത് രാജ്യത്തെ വ്യവസായ മേഖലയേയും ബാധിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ഗോവര്‍ധന്‍ പദ്ധതി വിപുലമാക്കുന്നതെന്നു മന്ത്രിസഭാ തീരുമാനങ്ങള്‍
Full Story
  06-08-2026
പറക്കുന്ന വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ചത് മലയാളി യുവാവ്: പരിഭ്രാന്തി പരത്തിയതു പാലക്കാട് സ്വദേശി
ക്വാലാലംപൂര്‍-കൊച്ചി വിമാന യാത്രക്കിടെ യാത്രക്കാരന്‍ വായുവില്‍ വെച്ച് എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ ബലമായി തുറക്കാന്‍ ശ്രമിച്ചത് പരിഭ്രാന്തി പരത്തി. സംഭവത്തില്‍ പാലക്കാട് കൂറ്റനാട് സ്വദേശിയായ ജംഷീര്‍ അത്താണിക്കല്‍ അറസ്റ്റിലായി. ബുധനാഴ്ച ക്വാലാലംപൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന ബാറ്റിക് എയറിന്റെ OD231 വിമാനത്തിലായിരുന്നു സംഭവം.
Full Story
[1][2][3][4][5]
 
-->




 
Close Window