|
|
|
|
|
| തദ്ദേശ തിരഞ്ഞെടുപ്പില് കേരളം യുഡിഎഫ് പക്ഷത്തേക്ക്; പെരിന്തല്മണ്ണയില് ചരിത്ര വിജയം |
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില് കേരളം യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞു. ആറ് കോര്പ്പറേഷനുകളില് നാല്, 86 മുനിസിപ്പാലിറ്റികളില് 54, 152 ബ്ലോക്ക് പഞ്ചായത്തില് 82, 941 ഗ്രാമ പഞ്ചായത്തുകളില് 438, 14 ജില്ലാ പഞ്ചായത്തുകളില് 7 ഇടങ്ങളില് യുഡിഎഫ് ഭരണം ഉറപ്പിച്ചു.
കൊല്ലം, കൊച്ചി, തൃശൂര്, കണ്ണൂര് കോര്പ്പറേഷനുകളില് യുഡിഎഫ് വിജയിച്ചു. കോഴിക്കോട് മാത്രമാണ് എല്ഡിഎഫിന് നിലനിര്ത്താനായത്, എന്നാല് ഗണ്യമായ തോതില് സീറ്റുകള് നഷ്ടപ്പെട്ടു. തിരുവനന്തപുരത്ത് എന്ഡിഎ മികച്ച ലീഡോടെ മുന്നേറുകയാണ്. മുനിസിപ്പാലിറ്റികളില് 2020-ല് നഷ്ടപ്പെട്ട ഭൂരിപക്ഷം യുഡിഎഫ് തിരിച്ചുപിടിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് |
|
Full Story
|
|
|
|
|
|
|
| ട്വന്റി 20ക്ക് കാലിടറി |
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില് ശക്തി കേന്ദ്രങ്ങളില് കാലിടറി ട്വന്റി 20. ട്വന്റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില് രണ്ടിടത്ത് യുഡിഎഫിന് വന് മുന്നേറ്റം നേടാനായി. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര് പഞ്ചായത്തുകളില് ട്വന്റി 20 തിരിച്ചടി നേരിട്ടു. കൊച്ചിയില് ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില് മൂന്നിടത്തും ഭരണം നഷ്ടമാകുന്ന നിലയാണുള്ളത്.
ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഐക്കരനാട് മാത്രമാണ് ട്വന്റി20 ലീഡ് നിലനിര്ത്തിയത്. ഐക്കരനാട് പഞ്ചായത്തില് 10 വാര്ഡുകള് ട്വന്റി 20 ഉറപ്പിച്ചു കഴിഞ്ഞു. മഴുവന്നൂര് പഞ്ചായത്തില് ഏഴ് സീറ്റുകളില് യുഡിഎഫ് മുന്നേറിയപ്പോള് മൂന്ന് |
|
Full Story
|
|
|
|
|
|
|
| തെരഞ്ഞെടുപ്പ് വിജയത്തില് ആഹ്ലാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് |
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് സംസ്ഥാനത്ത് യുഡിഎഫ് നേടിയ മുന്നേറ്റത്തില് ആഹ്ളാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനത യുഡിഎഫിന് ഒപ്പമെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്നും സണ്ണി ജോസഫ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള് തള്ളിക്കളഞ്ഞെന്ന് തെളിയിക്കുന്നതാണ് ജനവിധിയെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് തികഞ്ഞ സന്തോഷത്തിലാണ്. കേരള ജനത ശക്തമായ പിന്തുണ നല്കി വിജയിപ്പിച്ചു. സര്ക്കാരിന്റെ ജനദ്രോഹനയങ്ങള് തുറന്നു കാട്ടി. ജനങ്ങള് അതു മനസ്സിലാക്കി. എല്ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള് തള്ളിക്കളഞ്ഞു. യുഡിഎഫ് ചരിത്ര |
|
Full Story
|
|
|
|
|
|
|
| പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തില്ക്കെതിരായ കേസുകള് ക്രൈംബ്രാഞ്ച് അന്വേഷിക്കും |
തിരുവനന്തപുരം: പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗക്കേസുകളും എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.
അന്വേഷണം ക്രൈംബ്രാഞ്ചിന്
- ആദ്യ ബലാത്സംഗക്കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറില് നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറി.
- ഇതോടെ രാഹുലിനെതിരായ രണ്ട് കേസുകളുടെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്കായിരിക്കും.
- കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനിയാണ് അന്വേഷണ ഉദ്യോഗസ്ഥനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.
|
|
Full Story
|
|
|
|
|
|
|
| മുനമ്പം ഭൂമി തര്ക്കം: ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു |
ന്യൂഡല്ഹി: മുനമ്പത്തെത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ മുനമ്പം അന്വേഷണ കമ്മീഷന്റെ പ്രവര്ത്തനം തുടരാമെന്നും നടപടികളുമായി മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സുപ്രീംകോടതിയുടെ നടപടി
- ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്കിയ അപ്പീലിലാണ് സുപ്രീംകോടതി ഇടപെട്ടത്.
- സംസ്ഥാന സര്ക്കാര് അടക്കം എതിര്കക്ഷികള്ക്ക് കോടതി നോട്ടീസ് നല്കി.
- കേസ് ജനുവരി 27ന് വീണ്ടും പരിഗണിക്കും.
വാദങ്ങള്
Full Story
|
|
|
|
|
|
|
| നടന് ദിലീപ് പാസ്പോര്ട്ട് വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില് |
കൊച്ചി: നടിയെ ആക്രമിച്ച കേസില് എട്ടാം പ്രതിയായിരുന്ന നടന് ദിലീപ്, പാസ്പോര്ട്ട് സ്ഥിരമായി വിട്ടുനല്കണമെന്നാവശ്യപ്പെട്ട് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയില് അപേക്ഷ സമര്പ്പിച്ചു.
സംഭവവിവരം
- കേസില് ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ദിലീപ് പാസ്പോര്ട്ട് surrender ചെയ്തിരുന്നു.
- നിലവില് പാസ്പോര്ട്ട് കോടതിയുടെ കസ്റ്റഡിയിലാണ്.
- കേസില് നിന്നും കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിലാണ് ദിലീപ് അപേക്ഷ നല്കിയത്.
പ്രോസിക്യൂഷന്റെ നിലപാട്
Full Story
|
|
|
|
|
|
|
| യുഎസ് ഫെഡറല് റിസര്വ് വീണ്ടും പലിശനിരക്ക് കുറച്ചു |
ന്യൂയോര്ക്ക്: സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന് യുഎസ് ഫെഡറല് റിസര്വ് വീണ്ടും പലിശനിരക്ക് കുറച്ചു. അമേരിക്കന് കേന്ദ്രബാങ്ക് പലിശനിരക്കില് കാല്ശതമാനം കുറവ് വരുത്തിയതോടെ അടിസ്ഥാന പലിശനിരക്ക് 3.50-3.75 ശതമാനമായി.
2024 മുതല് സെപ്റ്റംബര് വരെയുള്ള ഒരു വര്ഷത്തോളം കാലം പലിശനിരക്കില് മാറ്റമൊന്നും വരുത്തിയിരുന്നില്ല. തുടര്ന്ന് സെപ്റ്റംബറിലാണ് ആദ്യമായി നിരക്ക് കുറച്ചത്. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് അമേരിക്കന് കേന്ദ്രബാങ്ക് ഇത്തരം നടപടികള് സ്വീകരിക്കുന്നത്.
പണപ്പെരുപ്പം ഉയര്ന്ന നിലയില് തുടരുന്നതിനൊപ്പം തൊഴില് വിപണി തളര്ച്ചയിലാണ്. സമ്പദ് വ്യവസ്ഥയ്ക്ക് |
|
Full Story
|
|
|
|
|
|
|
| രാഹുല് മാങ്കൂട്ടത്തില് കേസ്: കൂടുതല് വെളിപ്പെടുത്തലുകള് വരാനുണ്ടെന്ന് മുഖ്യമന്ത്രി |
കണ്ണൂര്: രാഹുല് മാങ്കൂട്ടത്തില് എംഎല്എക്കെതിരെ പുറത്തുവന്നതിനേക്കാള് അപ്പുറത്തുള്ള കാര്യങ്ങള് ഇനിയും പുറത്തുവരാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ക്രിമിനല് സംഘങ്ങളും ലൈംഗിക വൈകൃത കുറ്റവാളികളും സമൂഹത്തിന് മുന്നില് 'വെല് ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിക്കാന് ശ്രമിച്ചാലും പൊതുസമൂഹം അത് തള്ളിക്കളയും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തദ്ദേശ തെരഞ്ഞെടുപ്പില് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്ത്രീകളെ ഭീഷണിപ്പെടുത്തി, 'കൊന്നു തള്ളും' എന്ന തരത്തിലുള്ള ഭീഷണികള് ഉയര്ത്തിയ സാഹചര്യത്തില് പല യുവതികളും യഥാര്ഥ വസ്തുതകള് പുറത്തുപറയാന് |
|
Full Story
|
|
|
|
| |