|
|
|
|
|
| ടെലിഫോണിക്ക യുകെയുമായി ടിസിഎസിന് 1 ബില്യണ് ഡോളറിന്റെ കരാര് |
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര് സേവന ദാതാക്കളായ ടാറ്റ കണ്സള്ട്ടന്സി സര്വീസസ് (TCS) ബ്രിട്ടനില് പുതിയ കരാറിലൂടെ കൂടുതല് കരുത്താര്ജിക്കുന്നു. സ്പാനിഷ് ടെലികോം ഭീമനായ ടെലിഫോണിക്കയുടെ ബ്രിട്ടീഷ് വിഭാഗമായ ടെലിഫോണിക്ക യുകെയില് നിന്നാണ് ടിസിഎസിന് 1 ബില്യണ് യുഎസ് ഡോളറിലധികം വിലമതിക്കുന്ന കരാറുകള് ലഭിച്ചത്.
ഏകദേശം രണ്ട് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും തമ്മിലുള്ള ബന്ധം പുതിയ കരാറിലൂടെ വീണ്ടും ദൃഢമായിരിക്കുകയാണ്. യുകെ സ്ഥാപനത്തിനായി ആപ്ലിക്കേഷനും അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ജോലികള് ടിസിഎസ് നിര്വഹിക്കും. കമ്പനിയുടെ പുതിയ ബിസിനസിനെ പ്രതിനിധീകരിക്കുന്നതാണ് ഈ കരാറിന്റെ പ്രധാന ഭാഗം.
|
|
Full Story
|
|
|
|
|
|
|
| യുകെ കുടിയേറ്റ നിയമങ്ങളില് കര്ശന മാറ്റം; ഇന്ത്യന് നഴ്സുമാര്ക്കും വിദ്യാര്ത്ഥികള്ക്കും തിരിച്ചടി |
ലണ്ടന്: വിദേശത്തേക്ക് കുടിയേറാന് ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ ഇഷ്ടരാജ്യമായിരുന്ന യുകെയില് കുടിയേറ്റ നിയമങ്ങളില് വന്ന കര്ശന മാറ്റങ്ങള് വലിയ തിരിച്ചടിയായി. ജോലി സാധ്യതകളും അനുകൂലമായ നിയമങ്ങളും ഇന്ത്യക്കാരെ ആകര്ഷിച്ചിരുന്നെങ്കിലും, ഈ വര്ഷം ജൂലൈയില് നടപ്പാക്കിയ നിയമപരിഷ്കാരങ്ങള് വിസാ അപ്രൂവലില് വലിയ ഇടിവുണ്ടാക്കി.
ഹെല്ത്ത് ആന്ഡ് കെയര് വര്ക്കര് വിസകളില് 67 ശതമാനവും, നഴ്സിങ് വിസകളില് 79 ശതമാനവും, ഐടി വിസകളില് 20 ശതമാനവും കുറഞ്ഞതായി റിപ്പോര്ട്ടുകള് വ്യക്തമാക്കുന്നു. നെറ്റ് മൈഗ്രേഷന് കുറയ്ക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതും നിയന്ത്രിക്കാനുമായി ലേബര് പാര്ട്ടി |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില് കാണാതായ ഇന്ത്യന് വിദ്യാര്ത്ഥി ആര്യന് ശര്മ്മയെ മരിച്ച നിലയില് കണ്ടെത്തി |
ലോഫ്ബറോ: മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും പ്രാര്ഥനകള് വിഫലമാക്കി ആര്യന് മടങ്ങി. ബ്രിട്ടനിലെ ലെസ്റ്റര്ഷെയറില് നിന്ന് കാണാതായ ഇന്ത്യന് വംശജനായ റോബോട്ടിക്സ് വിദ്യാര്ത്ഥി ആര്യന് ശര്മ്മ (20)യെ മരിച്ച നിലയില് കണ്ടെത്തി. നാലാഴ്ച നീണ്ട വിപുലമായ തിരച്ചിലിനൊടുവില്, നോര്മന്റണിലെ സോര് നദിയില് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ലെസ്റ്റര്ഷെയര് പൊലീസ് സ്ഥിരീകരിച്ചു.
നവംബര് 22ന് പുലര്ച്ചെയാണ് ആര്യനെ അവസാനമായി കണ്ടത്. തലേദിവസം രാത്രി 9.30ഓടെ താമസസ്ഥലത്ത് നിന്ന് ഇറങ്ങിയ അദ്ദേഹം, ലോഫ്ബറോയിലെ മെഡോ ലെയ്നിലൂടെ ഓടുന്നതായി സിസിടിവി ദൃശ്യങ്ങളില് കണ്ടെത്തിയിരുന്നു. തുടര്ന്ന് |
|
Full Story
|
|
|
|
|
|
|
| നോര്ത്തേണ് അയര്ലന്ഡില് മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി |
ബെല്ഫാസ്റ്റ്: നോര്ത്തേണ് അയര്ലന്ഡിലെ ഡെണ്ഗാന്നണില് കോട്ടയം ചങ്ങനാശേരി സ്വദേശിയായ യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. കെയര്ഹോം ജീവനക്കാരനായ അഗസ്റ്റിന് ചാക്കോ (29) ആണ് മരിച്ചത്.
19ന് ഉച്ചയ്ക്കു ശേഷം നാട്ടിലുള്ള പെണ്സുഹൃത്ത് സുഹൃത്തുക്കളില് ഒരാളെ വിളിച്ച് വിവരം അറിയിച്ചതിനെ തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. വീട് അകത്തു നിന്നു പൂട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്ന്ന് മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി ബെല്ഫാസ്റ്റിലേക്ക് മാറ്റി.
ഇന്ന് (20) ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള് ഒരുക്കങ്ങള് നടത്തുന്നതിനിടെയാണ് മരണവാര്ത്ത അറിഞ്ഞത്. |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടന് 'അയണ് ഡോം' മാതൃകയില് വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നു |
ലണ്ടന്: റഷ്യയില് നിന്നുള്ള മിസൈല്, ഡ്രോണ് ആക്രമണ ഭീഷണികള് വര്ധിച്ചുവരുന്ന സാഹചര്യത്തില്, ഇസ്രായേലിന്റെ 'അയണ് ഡോം' മാതൃകയിലുള്ള അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനം വികസിപ്പിക്കാന് ബ്രിട്ടന് ഒരുങ്ങുന്നു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള് ഉപയോഗിക്കാനുള്ള റഷ്യയുടെ വര്ധിച്ചുവരുന്ന ശേഷിയും സന്നദ്ധതയും കണക്കിലെടുത്താണ് രാജ്യം ഈ നിര്ണായക നീക്കത്തിന് തയ്യാറെടുക്കുന്നത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആകാശത്തു നിന്നുള്ള വലിയ ഭീഷണികള് ബ്രിട്ടന് നേരിട്ടിട്ടില്ലെങ്കിലും, നിലവിലെ സാഹചര്യം വലിയ മാറ്റങ്ങള്ക്ക് വഴിവെച്ചിരിക്കുകയാണെന്ന് ചീഫ് ഓഫ് ഡിഫന്സ് സ്റ്റാഫ് സര് റിച്ചഡ് നൈറ്റണ് വ്യക്തമാക്കി. |
|
Full Story
|
|
|
|
|
|
|
| യുകെയിലെ തൊഴിലില്ലായ്മ അഞ്ച് വര്ഷത്തിനിടയിലെ ഉയര്ന്ന നിരക്കില് |
ലണ്ടന്: യുകെയിലെ തൊഴിലില്ലായ്മ നിരക്ക് അഞ്ച് വര്ഷത്തിനിടയിലെ ഉയര്ന്ന നിലയിലെത്തി. ഒക്ടോബര് വരെ മൂന്ന് മാസങ്ങളില് തൊഴിലില്ലായ്മ 5.1 ശതമാനമായി ഉയര്ന്നതായി കണക്കുകള് വ്യക്തമാക്കുന്നു. തൊഴില് വിപണി കൂടുതല് ദുര്ബലമാകുന്നതിന്റെ സൂചനയാണ് ഇതെന്ന് വിദഗ്ധര് വിലയിരുത്തുന്നു.
2021-ലെ ഉയര്ന്ന നിരക്കിന് ശേഷമുള്ള കണക്കുകളാണെങ്കിലും, അന്ന് മഹാമാരിയുടെ ആഘാതം വലിയ പങ്കുവഹിച്ചു. ഇതുമായി താരതമ്യം ചെയ്യുമ്പോള് 2016-ലെ ആദ്യ പാദത്തിന് ശേഷമുള്ള ഏറ്റവും ഉയര്ന്ന തൊഴിലില്ലായ്മ നിരക്കാണ് ഇക്കുറി രേഖപ്പെടുത്തിയത്.
ഒക്ടോബര് വരെ മൂന്ന് മാസങ്ങളില് 18 മുതല് 24 വയസ്സ് വരെയുള്ള 85,000 പേര് കൂടി |
|
Full Story
|
|
|
|
|
|
|
| യുകെയിലെ വീട് വിലയില് വര്ധന പ്രവചനം |
ലണ്ടന്: യുകെയിലെ വീട് വില അടുത്ത വര്ഷം 4 ശതമാനം വരെ ഉയരുമെന്നാണ് വായ്പാദാതാവായ നേഷന്വൈഡ് പ്രവചിക്കുന്നത്. വിലയില് 2 മുതല് 4 ശതമാനം വരെ വര്ധനവുണ്ടാകുമെന്നാണ് നേഷന്വൈഡ് ബില്ഡിംഗ് സൊസൈറ്റിയിലെ ചീഫ് ഇക്കണോമിസ്റ്റ് റോബര്ട്ട് ഗാര്ഡനര് വ്യക്തമാക്കിയത്. രാജ്യത്തെ തെക്കന് മേഖലയും വടക്കന് മേഖലയും തമ്മിലുള്ള വില വ്യത്യാസം ഈ വര്ഷം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം, ഹാലിഫാക്സ് വായ്പാദാതാവ് അടുത്ത വര്ഷം 1 മുതല് 3 ശതമാനം വരെ വീട് വില വര്ധിക്കുമെന്നാണ് പ്രവചിക്കുന്നത്. വേതന വര്ധനവിനെ തുടര്ന്ന് ആദ്യ വീട് വാങ്ങാനായി മോര്ട്ട്ഗേജ് എടുക്കുന്നവരുടെ എണ്ണം കാര്യമായി |
|
Full Story
|
|
|
|
|
|
|
| ഇംഗ്ലണ്ടിലെ എന്എച്ച്എസ് ദന്തചികിത്സയില് സമൂല മാറ്റങ്ങള് വരുന്നു |
ലണ്ടന്: ഇംഗ്ലണ്ടിലെ എന്എച്ച്എസ് ദന്തചികിത്സാ സംവിധാനത്തില് സമൂല മാറ്റങ്ങള് കൊണ്ടുവരാന് സര്ക്കാര് പദ്ധതികള് തയ്യാറാക്കുന്നതായി റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. അടിയന്തര ദന്തചികിത്സ ആവശ്യമായവര്ക്കും സങ്കീര്ണ ചികിത്സ ആവശ്യമായ രോഗികള്ക്കും ഇനി കൂടുതല് മുന്ഗണന നല്കാനാണ് തീരുമാനം. ഇതിലൂടെ ദന്തചികിത്സ ലഭ്യമാകാന് ബുദ്ധിമുട്ടുന്ന സാഹചര്യം കുറയ്ക്കുക എന്നതാണ് സര്ക്കാരിന്റെ ലക്ഷ്യം.
പുതിയ നിര്ദേശങ്ങള് പ്രകാരം ഗുരുതരമായ ചികിത്സ ആവശ്യമായ സങ്കീര്ണ കേസുകളില് രോഗികള്ക്ക് 200 പൗണ്ടില് അധികം തുക ലാഭിക്കാനാകും. ചില രോഗികള്ക്ക് ഏകദേശം 225 പൗണ്ട് വരെ ചെലവ് കുറയുമെന്നാണ് വിലയിരുത്തല്. |
|
Full Story
|
|
|
|
| |