Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.2658 INR  1 EURO=111.0988 INR
ukmalayalampathram.com
Fri 11th Sep 2026
 
 
സിനിമ
  Add your Comment comment
മിഹിരാ ഹിറ്റായി: സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം
Text By: UK Malayalam Pathram
യൂട്യൂബില്‍ തരംഗമായി മാറുകയാണ് 'മിഹിരാ'. സംഗീത പ്രേമികളുടെ ഹൃദയം കവരുന്നൊരു അതിമനോഹര ഗാനം. ആധുനിക മനുഷ്യന്‍ പരിസ്ഥിതിയുമായി ചേര്‍ന്ന് നില്‍ക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലുമായാണ് ഈ ആല്‍ബം എത്തിയിരിക്കുന്നത്. ജനുവരി 31ന് റിലീസ് ചെയ്ത ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.ഗാനത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് നന്ദു കര്‍ത്തയും, വരികള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ബി. കെ. ഹരി നാരായണനുമാണ്.
Watch Video Song: -



നന്ദു കര്‍ത്തയുടെ മ്യൂസിക് പ്രൊഡക്ഷനില്‍ രൂപപ്പെട്ട മിഹിരയിലെ ഉപകരണങ്ങള്‍ വായിച്ച ആര്‍ട്ടിസ്റ്റുകളെല്ലാവരും സ്ത്രീകളാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ചെല്ലോയില്‍ മരിയ ഗ്രിഗൊറെവ(റഷ്യ), ഗിറ്റാറില്‍ സാഷ സ്വി(യുക്രൈന്‍), താളവാദ്യങ്ങളില്‍ ചാരു ഹരിഹരന്‍(ചെന്നൈ), വയലിനില്‍ മാര്‍ട്ടീനാ ചാള്‍സ്(കണ്ണൂര്‍), ബെയ്സ് ഗിറ്റാറില്‍ നിയ ജോര്‍ജ് മനോജ്(ബാംഗ്ലൂര്‍)-എന്നിവര്‍ ചേര്‍ന്ന് സൃഷ്ടിച്ച ഈ ശബ്ദലോകം, പരമ്പരാഗത ഇന്ത്യന്‍ സംഗീതത്തെയും ആധുനിക ആഗോള സംഗീതശൈലികളെയും മനോഹരമായി സമന്വയിപ്പിക്കുന്നു. കിരണ്‍ ലാലും, നന്ദു കര്‍ത്തയും, രഞ്ജിത്ത് വിശ്വനാഥനും ചേര്‍ന്ന് മിക്‌സിങ് നിര്‍വ്വഹിച്ച ഗാനം മാസ്റ്റര്‍ ചെയ്തത് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ നിന്നുള്ള ടോം വോള്‍പിസെല്ലിയാണ്.

പുരാതന സൂര്യാരാധനാ ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഗാനം എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ശാസ്ത്രീയ സംഗീതജ്ഞയും പിന്നണി ഗായികയുമായ രാഖി. ആര്‍. നാഥ് ആണ്.
ഗാനത്തിലെ പോളിഷ് കലാകാരി ഗോസിയ ഡി ജാര്‍സെബാക്കിന്റെ നൃത്തച്ചുവടുകള്‍ കൂടുതല്‍ ദൃശ്യഭംഗി നല്‍കുന്നതാണ്. യു.കെയിലെ മനോഹരമായ ഭൂപ്രകൃതികളിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തത് ചലച്ചിത്രകാരിയായ ശ്രുതി ശരണ്യമാണ്. ക്യാമറ ചെയ്തിരിക്കുന്നത് യു. കെ മലയാളിയായ മേധ സഗരിയാണ്. കളര്‍ ഗ്രേഡിംഗ് ചെയ്തത് മലയാള സിനിമയിലെ പ്രമുഖനായ കളറിസ്റ്റ് ലിജു പ്രഭാകര്‍. ഇതൊരു മ്യൂസിക് വീഡിയോ മാത്രമല്ല, മറിച്ച് ഒരു ആഗോള കലാസമാഗമം തന്നെയാണ്.
 
Other News in this category

 
 




 
Close Window