കഞ്ചാവ് കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തത്തലില്‍ അറസ്റ്റിലായ നടന് മന്‍സൂര്‍ അലി ഖാന്റെ മകന് അലി ഖാന് തുഗ്ലക്ക് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി. കഞ്ചാവ് ഉപയോഗം സ്ഥിരീകരിക്കുന്ന വൈദ്യപരിശോധന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്കി. അലി ഖാന് തുഗ്ലക്കിന്റെ ഫോണില്‍ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചതായും തിരുമംഗലം പൊലീസ് പറയുന്നു. കഞ്ചാവ് കടത്തില്‍ പ്രതികളായിട്ടുള്ളവരുടെ നമ്പരും അലി ഖാന് തുഗ്ലക്കിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മധുരൈ തിരുമംഗലം പൊലീസ് അലി ഖാന് തുഗ്ലക്കിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ച കഞ്ചാവുമായി പിടിയിലായ 10 കോളജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് അലി ഖാന് തുഗ്ലക്കിനെ കുറിച്ച് പൊലീസിന് വിവരം
ആരാധകര്‍ക്കൊപ്പം പുഷ്പ 2 കണ്ട് അല്ലു അര്ജുന്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ആരാധകര്‍ക്കായി ഒരുക്കിയ പ്രത്യേക ബെനിഫിറ്റ് ഷോ കാണാന്‍ അല്ലു അര്ജുന് എത്തിയത് . തിയേറ്ററിനുള്ളിലെ ആരാധകരുടെ കരഘോഷം കണ്ട് വികാരാധീനനായ അല്ലു അര്‍ജുന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ആരാധകര്‍ക്ക് നന്ദി പറഞ്ഞ് കൈവീശി കാണിക്കുന്ന അല്ലുവിനെ ദൃശ്യങ്ങളില്‍ കാണാം. ലോകമെമ്പാടും 12,500 സ്ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നുവെങ്കിലും പലയിടത്തും പ്രേക്ഷകര്‍ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. റിലീസിന് മുന്‍പേ തന്നെ നിരവധി റെക്കോര്‍ഡുകളാണ് പുഷ്പ 2 തകര്‍ത്തത്. പ്രീ-റിലീസിലും പ്രീ-ബുക്കിംഗിലും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. ആറ് ഭാഷകളിലായി 12,000 തിയറ്ററുകളില്‍ റിലീസ് ചെയ്ത
പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. ആദായ നികുതി വകുപ്പിന്റെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. രണ്ടു കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്നാണ് വിവരം.
മുന്‍പ് ആലപ്പുഴ അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ സൗബിന് ഷാഹിറിനും പറവ ഫിലിംസിനും എതിരെ പരാതിയുമായി രം?ഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിനായി താന്‍ പണം മുടക്കിയിരുന്നുവെന്നും എന്നാല്‍ ലാഭവിഹിതവും മുടക്കുമുതലും നല്‍കാതെ വഞ്ചിച്ചുവെന്നുമായിരുന്നു പരാതി. ഏഴ് കോടി രൂപ താന്‍ ചിത്രത്തിനായി മുടക്കിയെന്നാണ് സിറാജ് പരാതി
കമല്ഹാസന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍: 'എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനുഷ്യരുടെ രണ്ട് വര്‍ഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാര്‍ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്. ഭരണഘടന തയ്യാറാക്കാനായി പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഈ ധിഷണാശാലികള്‍ ഒന്നിച്ച് ചേര്‍ന്നപ്പോള്‍ രാജ്യം വലിയ പ്രതിസന്ധികള്‍ നേരിടുകയായിരുന്നു. നമുക്ക് സ്വാതന്ത്ര്യം കിട്ടി അധികനാളായിരുന്നില്ല. വിഭജനം സൃഷ്ടിച്ച സംഘര്‍ഷങ്ങളും മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പലായനവുമെല്ലാം ജനജീവിതം
സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് ?കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാല്‍ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല ?സൃഷ്ടിക്കുന്നവര്‍ക്ക് ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു. 'കലാകാരന് അതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ സെന്‍സറിങ് ഉണ്ട്. എന്നാല്‍, ടെലിവിഷന്‍
പത്തു ദിവസത്തിനകം നടന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാക്കണം. അടിമാലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ചില ജാമ്യവ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്കി വിട്ടയക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. പരാതി നല്കാന് ഉണ്ടായ കാലതാമസം സംബന്ധിച്ച് സിദ്ദിഖ് കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. ആ ഉത്തരവ് ഈ കേസിലും ബാധകമെന്ന് കോടതി ചൂണ്ടികാണിച്ചു. ജസ്റ്റിസ് സി എസ് ഡയസ് ആണ് ഈ കേസ് കേട്ടത്.
ബോളിവുഡ് സൂപ്പര്‍ താരം വരുണ്‍ ധവാന് നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി ബോളിവുഡില്‍ എത്തുക. ദളപതി വിജയ് നായകനായി എത്തിയ തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം തെറിയുടെ റീമേക്ക് ആണ് ബേബി ജോണ്‍.അറ്റ്ലീ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും പുറത്തിറക്കുന്നത്.
Watch Video: -
ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുയാണ് അണിയറപ്രവര്‍ത്തകര്‍. സീ മ്യൂസിക് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടന് ഓരോ തവണയും കൂടുതല്‍ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയില്‍ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാന്‍ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി.ബന്ധുകളായ അഞ്ചുപേര്‍ക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിന്റെ ശബരിമല ദര്‍ശനം.