Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.5175 INR  1 EURO=107.4345 INR
ukmalayalampathram.com
Mon 29th Jun 2026
 
 
സിനിമ
  Add your Comment comment
പള്ളിച്ചട്ടമ്പിയായി ടോവിനോ: മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമ
Text By: UK Malayalam Pathram
1957, 1958 കാലഘട്ടങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'പള്ളിച്ചട്ടമ്പി' . ടൊവിനോ തോമസിനെ നായകനാക്കി ഡിനോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 130ഓളം ദിവസങ്ങള്‍ നീണ്ട ചിത്രീകരണം പൂര്‍ത്തിയായി.
കാഞ്ഞാര്‍ (തൊടുപുഴ), മൂലമറ്റം, പൈനാവ്, മൈസൂര്‍, ചാലക്കുടി, ഒഗനക്കല്‍, കുട്ടിക്കാനം എന്നിങ്ങനെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസ് ഇന്‍ഡ്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചാണക്യ, ചരണ്‍, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കോ പ്രൊഡ്യൂസേര്‍സ് - തന്‍സീര്‍ സലാം, മേഘ ശ്യാം. സമീപകാല മലയാള സിനിമയില്‍ വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം ടൊവിനോ തോമസിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്.

ഒരു മലയോര കാര്‍ഷിക ഗ്രാമത്തിലെ അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും, ധാര്‍മ്മികരോഷത്തിന്റെ ചെറുത്തുനില്‍പ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവും ചേര്‍ന്നുള്ള ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം. ഏപ്രില്‍ ഒമ്പതിന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിലെ നായികയായ കയാദു ലോഹറിന്റെ പോസ്റ്റര്‍ എത്തി.
മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ അഞ്ചു ഭാഷകളിലേയും പോസ്റ്റര്‍ ഒരുമിച്ചാണ് പുറത്തുവിട്ടിരിക്കുന്നത്.
ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ മലയാളത്തിലെത്തിയ കയാദു പിന്നീട് ഡ്രാഗണ്‍ എന്ന തമിഴ് ചിത്രത്തിലൂടെ ദക്ഷിണേന്ത്യയില്‍ ശ്രദ്ധനേടി.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'ഐ ആം ഗെയിം' എന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുകയാണ് കയാദു. വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വിജയരാഘവന്‍, ബാബുരാജ്, സുധീര്‍ കരമന, തെലുങ്കു നടന്‍ ശിവകുമാര്‍, അജയ് (കന്നഡ), ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ്. ഇ കുര്യന്‍, വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ദാദസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ. സംഗീതം- ജെയ്ക്‌സ് ബിജോയ്, ഛായാഗ്രഹണം - ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്,
കലാസംവിധാനം - ദിലീപ് നാഥ്, മേക്കപ്പ് -റഷീദ് അഹമ്മദ്, കോസ്റ്റ്യും - ഡിസൈന്‍- മഞ്ജുഷ രാധാകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് - കിരണ്‍ റാഫേല്‍, റെനിത് രാജ്; സ്റ്റില്‍സ് - റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍,
 
Other News in this category

 
 




 
Close Window