Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.9384 INR
ukmalayalampathram.com
Fri 18th Sep 2026
 
 
സിനിമ
  Add your Comment comment
സിനിമാ ഷൂട്ടിങ് ഒരു ദിവസം 12 മണിക്കൂര്‍ മാത്രം: ഫെഫ്കയും നിര്‍മ്മാതാക്കളും കരാര്‍
Text By: UK Malayalam Pathram
മലയാള സിനിമാ മേഖലയിലെ വിവിധ തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പുതുക്കിയതായി ഫെഫ്ക (FEFKA). സിനിമയിലെ തൊഴില്‍ സമവുമായി ബന്ധപ്പെട്ട പുതിയ കരാറില്‍ ഫെഫ്കയും നിര്‍മ്മാതാക്കളും ഒപ്പുവെച്ചു. ഇതുവഴി മലയാള സിനിമയുടെ ചിത്രീകരണ സമയം ഇനി 12 മണിക്കൂര്‍ മാത്രം. സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും.
ഫെഫ്കയുടെ പ്രഖ്യാപിത ലക്ഷ്യം അംഗീകരിച്ച് കരാറില്‍ ഒപ്പിട്ട കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ നന്ദി അറിയിച്ചു.
സിനിമാ നിര്‍മാതാക്കളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 16 മണിക്കൂര്‍ ജോലിയില്‍ നിന്നും 12 മണിക്കൂര്‍ ആക്കിയാണ് സമയ ക്രമീകരണം. മറ്റ് ഇന്‍ഡസ്ട്രികളില്‍ 12 മണിക്കൂര്‍ കോള്‍ ഷീറ്റ് മാത്രമാണ് നിലവിലുള്ളത്.
ഉച്ചയ്ക്കും, രാത്രി ജോലിയില്‍ അത്താഴത്തിനു ശേഷവും ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. വേതന വ്യവസ്ഥകളില്‍ മാറ്റത്തിനായി തുടര്‍ ചര്‍ച്ചകള്‍ നടക്കും. രാത്രി ജോലിക്കും ഓവര്‍ടൈമിനും അധിക തുക എന്നിവയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം തീരുമാനം എടുക്കും. നടീ- നടന്‍മാരെയും ഉള്‍പ്പെടുത്തി പുതിയ കരാറിനും നീക്കങ്ങള്‍ ഫെഫ്ക ആരംഭിച്ചിട്ടുണ്ട്.
പുതിയ കരാര്‍ സിനിമാ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്.
 
Other News in this category

 
 




 
Close Window