Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
നടി രശ്മി ലീല അന്തരിച്ചു; 37 വയസായിരുന്നു പ്രായം
Text By: UK Malayalam Pathram
വര്‍ഷങ്ങളോളം ശ്വാസകോശ സംബന്ധിയായ രോഗത്തിനുള്ള ചികിത്സയിലായിരുന്നു അവര്‍. കന്നഡ അഭിനയമേഖലയിലെ അറിയപ്പെടുന്ന സീരിയല്‍ അഭിനേത്രി ആയിരുന്നു രശ്മി ലീല. ഭാര്യയുടെ വിയോഗവര്‍ത്ത ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റിലൂടെ ഭര്‍ത്താവ് സറക്കി മഞ്ജു സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടു. പ്രാര്‍ത്ഥനകള്‍ക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്ന് മഞ്ജു വ്യക്തമാക്കി

അതിജീവനത്തിന്റെ മികച്ച മാതൃകയായിരുന്നു രശ്മി ലീല. കഴിഞ്ഞ ആറേഴു വര്‍ഷങ്ങളായി റൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്ന വാതസംബന്ധിയായ പ്രശ്‌നവുമായി ജീവിക്കുകയായിരുന്നു രശ്മി. വേദനാജനകമായ ഈ ശാരീരികാവസ്ഥ മെല്ലെ അവരുടെ ശ്വാസകോശത്തെയും ബാധിച്ചു. രശ്മി പള്‍മണറി ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നു. ശ്വാസകോശത്തിന്റെ കോശങ്ങള്‍ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന സാഹചര്യമാണത്. ഇത് ശ്വസിക്കാനുള്ള കഴിവിനെ നിജപ്പെടുത്തും. 2019ലായിരുന്നു രശ്മിക്ക് ഇങ്ങനെയൊരു അവസ്ഥയുള്ളതായി കണ്ടെത്തിയത്. പോയവര്‍ഷം മുതല്‍ അവരുടെ ആരോഗ്യസ്ഥിതി പൂര്‍ണമായും ഓക്‌സിജന്‍ സിലിണ്ടറിനെ ആശ്രയിച്ചു
 
Other News in this category

 
 




 
Close Window