|
|
|
|
|
| ശബരിമലയില്‍ ഭക്തജനത്തിരക്ക്; തൊണ്ണൂറായിരം ഭക്തര്‍ ഇന്നു ദര്‍ശനം നടത്തി |
|
ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക തിരക്ക്. ഇന്ന് വൈകുന്നേരം ഏഴു മണിവരെ മാത്രം ദര്‍ശനം നടത്തിയത് 93734 അയ്യപ്പ ഭക്തര്‍. ഈ തീര്‍ത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ ഒരു ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയിരുന്നു.ഈ തീര്‍ത്ഥടന കാലത്തെ ഏറ്റവും കൂടുതല്‍ തിരക്ക് രേഖപ്പെടുത്തുന്നത് ഇന്നാണ്.
ഇന്നലെ (ജനുവരി 5) 1,05,680 പേര്‍ ദര്‍ശനത്തിനെത്തിയിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല നട തുറന്നതിനു ശേഷം ഇതുവരെ ആറര ലക്ഷത്തോളം അയ്യപ്പഭക്തരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. ജനുവരി 14 നാണ് മകരവിളക്ക്. |
|
Full Story
|
|
|
|
|
|
|
| 59കാരിയായ രശ്മിക്ക് വരനായി 65കാരനായ ജയപ്രകാശ്; വിവാഹം നടത്തിയത് മക്കള്‍ |
|
59കാരിയായ രശ്മിക്ക് വരനായത് 65കാരനായ ജയപ്രകാശ്. കൊല്ലം മുണ്ടക്കല്‍ സ്വദേശികളാണ് ഇവര്‍ രണ്ടാളും. രണ്ടുപേരുടെയും മക്കള്‍ മുന്‍കൈയെടുത്താണ് ഈ വിവാഹം നടത്തിയത്. പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിക്കുന്നത്.
സിനിമാ കഥയെ വെല്ലുന്ന പ്രണയകഥയാണ് ഇവരുടേത്. രണ്ടുപേരും അയല്‍വാസികളായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ ഇരുവര്‍ക്കും പരസ്പരം ഇഷ്ടമായി. പക്ഷെ അന്നത്തെ ജീവിത സാഹചര്യങ്ങള്‍ കാരണം ഇവര്‍ക്ക് ഒന്നിക്കാന്‍ സാധിച്ചിരുന്നില്ല. ഇരുവരും വെവ്വേറെ വിവാഹം കഴിച്ച് അവരവരുടെ ജീവിതം തുടങ്ങി. എന്നാല്‍ ആ ജീവിതത്തില്‍ ഒരു ഘട്ടം എത്തിയപ്പോള്‍ രണ്ടുപേരും ഒറ്റക്കായി.
ജയപ്രകാശിന് രണ്ട് ആണ്‍മക്കളും രശ്മിക്ക് രണ്ടുപെണ്‍കുട്ടികളുമാണുള്ളത്. മക്കളായി മരുമക്കളായി കൊച്ചുമക്കളും ആയി. അവരെല്ലാവരും അവരുടെ |
|
Full Story
|
|
|
|
|
|
|
| പ്രിയങ്ക ഗാന്ധിയുടെ മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട് |
|
കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധിയുടേയും വ്യവസായി റോബര്‍ട്ട് വദ്രയുടേയും മകന്‍ റൈഹാന്‍ വദ്ര വിവാഹിതനാകുന്നതായി റിപ്പോര്‍ട്ട്. സുഹൃത്തായ അവിവ ബെയ്ഗുമായുള്ള റൈഹാന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഏഴ് വര്‍ഷക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
25കാരനായ റൈഹാന്‍ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതമറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിപുലമായ വിവാഹനിശ്ചയ ചടങ്ങുകള്‍ ബുധനാഴ്ച രാജസ്ഥാനിലെ രണ്‍തംബോറില്‍ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹവുമുണ്ടാകുമെന്നാണ് കരുതുന്നത്. |
|
Full Story
|
|
|
|
|
|
|
| നടന്നു പോകുന്നയാളെ ഇടിച്ചിട്ട് സീരിയല്‍ നടന്‍ സിദ്ധാര്‍ഥ് പ്രഭു: ആളുകളോട് തട്ടിക്കയറി നടുറോഡില്‍ അട്ടഹാസം |
|
ബുധനാഴ്ച രാത്രി എംസി റോഡില്‍ ടിവി സീരിയല്‍ നടന്‍ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ചിരുന്ന കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന് പരിക്ക്. രാത്രി 8.30 ഓടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് നടന്‍ നാട്ടുകാരെ ആക്രമിക്കുകയും ചോദ്യം ചെയ്ത പോലീസുമായി തര്‍ക്കിക്കുകയും ചെയ്തതായി പരാതിയുണ്ട്. ലോട്ടറി വില്പനക്കാരനായ വ്യക്തിക്കാണ് പരിക്കേറ്റത്.
കോട്ടയം ഭാഗത്തുനിന്ന് സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വ്യക്തിയെ സഹായിക്കാന്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥ് അവരെ കൈയേറ്റം ചെയ്തതായാണ് പരാതി. സംഭവസ്ഥലത്തെത്തിയ പോലീസുമായി നടന്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായും വിവരമുണ്ട്. പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കസ്റ്റഡിയിലെടുത്ത് |
|
Full Story
|
|
|
|
|
|
|
| ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന പിറവം സ്വദേശി കാറിനുള്ളില്‍ മരിച്ച നിലയില്‍ |
|
പിറവം ഓണക്കൂര്‍ മോളയില്‍ ചാണ്ടിയുടെയും മറിയാമ്മയുടെയും മകന്‍ സുനില്‍മോന്‍ (52) ആണു മരിച്ചത്. ഓസ്‌ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധന്‍ വൈകിട്ട് മെല്‍ബണില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണു കാറില്‍ മരിച്ച നിലയില്‍ സുനില്‍മോന്റെ മൃതദേഹം കാണുന്നത്.
2 ദിവസമായി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മുറി ഒഴിഞ്ഞു പുറത്തിറങ്ങി കാറില്‍ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്.
10 വര്‍ഷം മുന്‍പു ഓസ്‌ട്രേലിയയില്‍ എത്തിയ സുനില്‍ ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്‌ട്രേലിയയിലാണ്. |
|
Full Story
|
|
|
|
|
|
|
| "ഞങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചുള്ള വാര്ത്തകള് അവള് അറിയുന്നുണ്ടാകും" |
അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യയും വിവാഹമോചനം നേടുന്നു എന്ന വാര്ത്ത വ്യാജമെന്നും കെട്ടിച്ചമച്ച മാലിന്യമെന്നും അഭിഷേക് ബച്ചന്. 'നിങ്ങള് സെലിബ്രിറ്റി ആണെങ്കില്, നാട്ടുകാര്‍ പലതും കെട്ടിച്ചമയ്ക്കാന് ആഗ്രഹിക്കും. അവര് എഴുതിപ്പിടിപ്പിച്ച എല്ലാ ചവറും പൂര്ണമായും തെറ്റാണ്. വസ്തുതയുമായി ചേരുന്നതല്ല. ഞങ്ങള് വിവാഹം ചെയ്യും മുന്പേ അവര് ഇത് തുടങ്ങിയതാണ്. ആദ്യം അവര് ചെയ്തത് ഞങ്ങള് എപ്പോള് വിവാഹം ചെയ്യും എന്ന് പ്രചരിപ്പിക്കലായിരുന്നു. ഒടുവില് ഞങ്ങള് വിവാഹം ചെയ്തതും, ഞങ്ങള് എപ്പോഴാണ് വിവാഹമോചനം നേടുന്നത് എന്ന തീരുമാനവും അവരുടേതായി. ഇതെല്ലാം വെറും ചവറാണ്. അവള്ക്ക് എന്റെ സത്യം അറിയാം. എനിക്ക് അവളുടേതും. ഐശ്വര്യയും അഭിഷേക് ബച്ചനും 14കാരിയായ മകള് ആരാധ്യ ബച്ചന്റെ |
|
Full Story
|
|
|
|
|
|
|
| 16 വയസ്സിന് താഴെയുള്ളവര്ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു: നിലവിലുള്ള അക്കൗണ്ടുകള് നീക്കം ചെയ്യും |
ഇനി മുതല് ഓസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്ക്ക് സോഷ്യല്‍ മീഡിയ ലഭിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും കര്ശനമായ ഓണ്ലൈന് സുരക്ഷാ നിയമങ്ങളിലൊന്ന് ഓസ്‌ട്രേലിയയില്‍ ഡിസംബര് 10 ബുധനാഴ്ച മുതല് നിലവില് വന്നു. പുതിയ നിയമം പ്രകാരം 16 വയസ്സന് താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള് നീക്കം ചെയ്യാന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ബാധ്യസ്ഥരാണ്. ഇല്ലെങ്കില് കനത്ത പിഴ അവരില് നിന്ന് ഈടാക്കും. നിയമം പ്രാബല്യത്തില് വന്നതോടെ ഓസ്‌ട്രേലിയയില്‍ ഉടനീളമുള്ള 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്ക്ക് തങ്ങളുടെ ഫെയ്സ്ബുക്ക്, ഇന്സ്റ്റഗ്രാം, ടിക് ടോക് മുതലായ നിരവധി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് നഷ്ടമായി. 16 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള് സോഷ്യല്‍ മീഡിയ |
|
Full Story
|
|
|
|
|
|
|
| 62 വയസ്സുകാരനായ ഓസ്ട്രേലിയന് പ്രധാനമന്ത്രിയുടെ ഭാര്യ ഇതാണ് |
അധികാരത്തിലിരിക്കെ വിവാഹം കഴിക്കുന്ന ആദ്യ ഓസ്ട്രേലിയന് പ്രധാനമന്ത്രിയായി ആന്റണി അല്ബനീസ് മാറി. ശനിയാഴ്ച കാന്ബറയില് നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്റണി അല്ബനീസിന് 62 വയസ്സാണു പ്രായം. തന്റെ ദീര്ഘകാല പങ്കാളി ജോഡി ഹെയ്ഡനെന് പ്രായം 46. ഇവര്‍ തമ്മിലാണ് വിവാഹം നടന്നത്. സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്. കഴിഞ്ഞ വര്‍ഷം വാലന്റൈന്സ് ദിനത്തില് അല്ബനീസ് ഹെയ്ഡണിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന അഭ്യുഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിന്റെ തീയതിയും മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തിയിരുന്നില്ല. തലസ്ഥാന നഗരമായ കാന്ബറയിലെ അല്ബനീസിന്റെ ഔദ്യോഗിക വസതിയായ 'ദി ലോഡ്ജി'ന്റെ |
|
Full Story
|
|
|
|
| |