|
|
|
|
മെച്ചപ്പെട്ട രീതിയില് കാര്യങ്ങള് നിര്വഹിക്കാന് വെള്ളാപ്പള്ളിക്ക് സാധിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന് |
എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. മൂന്ന് ദശാബ്ദം എസ്എന്ഡിപിയുടെ നേതൃത്വത്തില് ഇരിക്കുക എന്നത് അപൂര്വതയുള്ള കാര്യമാണ്. സമൂഹത്തില് അപൂര്വ്വം ചില വ്യക്തികള്ക്കാണ് ഇത്തരത്തിലുള്ള അവസരം ലഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒന്നിനൊന്നു മെച്ചപ്പെട്ട രീതിയില് കാര്യങ്ങള് നിര്വഹിക്കാന് വെള്ളാപ്പള്ളിക്ക് സാധിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. ദൗര്ബല്യങ്ങള് ഉണ്ടാക്കാതെ സംഘടനയെ വളര്ച്ചയിലേക്ക് നയിച്ചു. വെള്ളാപ്പള്ളിക്ക് നല്കുന്നത് ഉചിതമായ സ്വീകരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് സംഘടനകളുടെ നേതൃത്വമാണ് ഒരേ കാലത്ത് നിര്വ്വഹിച്ചത്. തുടര്ച്ചയായി വിശ്വാസം നേടിയെടുക്കാനും, നിലനിര്ത്തുവാനും |
Full Story
|
|
|
|
|
|
|
പിണറായി വിജയന് മൂന്നാം തവണയും അധികാരത്തില് എത്തുമെന്ന് വെള്ളാപ്പള്ളി നടേശന് |
സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്ച്ച് ഉണ്ടാകാന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്ഷികാഘോഷ വേദിയിലാണ് പ്രതികരണം.
എസ്എന്ഡിപി യോഗത്തോട് കരുണാപൂര്വ്വമായി നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്ക്കാരുമായിട്ടുള്ള ഇടപാടുകളില് പല കുറവുകളും ഉണ്ടെന്നും അതെല്ലാം സ്വകാര്യമായി സംസാരിച്ച പരിഹാരം കാണാനാണ് ശ്രമിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നങ്ങള് പഠിക്കാനും ആത്മാര്ത്ഥമായ പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. |
Full Story
|
|
|
|
|
|
|
നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ദുബായ് കിരീടാവകാശി ഇന്ത്യയില്: സ്വീകരിച്ചത് കേന്ദ്രമന്ത്രി സുരേഷ് ഗോപി |
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും യുഎഇ പ്രതിരോധ മന്ത്രിയുമായ ഷേയ്ഖ് ഹംദാന് ബിന് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ഇന്ത്യയിലെത്തി. ഡല്ഹി വിമാനത്താവളത്തില് കേന്ദ്രമന്ത്രി സുരേഷ് ഗോപി അദ്ദേഹത്തെ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായാണ് ഷേയ്ഖ് ഹംദാന് ഇന്ത്യയിലെത്തിയത്. ഹംദാന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്ശനമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് ഷേയ്ഖ് ഹംദാന് ഡല്ഹിയിലെത്തുന്നത്. സന്ദര്ശനത്തിന്റെ ആദ്യദിനം കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക വിരുന്നൊരുക്കും. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരുമായി ഷേയ്ഖ് ഹംദാന് ഡല്ഹിയില് കൂടിക്കാഴ്ച നടത്തും.
പര്യടനത്തിന്റെ രണ്ടാം |
Full Story
|
|
|
|
|
|
|
തൃശൂര്കാര്ക്ക് ഒരു തെറ്റുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തും: രാജ്യസഭയില് ബിജെപിക്കെതിരേ ആഞ്ഞടിച്ച് ജോണ് ബ്രിട്ടാസ് |
രാജ്യസഭയില് കേന്ദ്ര സര്ക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് എം.പി ജോണ് ബ്രിട്ടാസ്. 2014 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രിയില് ബിജെപി പറഞ്ഞു, വഖഫ് ഭൂമിയിന്മേല് ഉള്ള കടന്നുകയറ്റം തടയുമെന്ന്.ഭരണഘടന ലംഘനമാണ് ബില്ലില് ഉടനീളം.മതത്തിന്റെ പേരില് വേര്തിരിക്കാനാണ് ബിജെപിയുടെ ശ്രമം.ഹോളി ആഘോഷ സമയത്ത് ഉത്തര്പ്രദേശിലെ മസ്ജിദുകള് ടാര്പോളിന് ഉപയോഗിച്ച് മറച്ചു.കേരളത്തില് ആറ്റുകാല് പൊങ്കാല സമയത്ത് മതങ്ങളുടെ ഒരുമ കേന്ദ്രം കാണണം. ഇതാണ് കേരളത്തിന്റെ സംസ്കാരം.ക്രിസ്ത്യാനികളുടെ പേരില് മുതലക്കണ്ണീര് ഒഴുക്കുന്നവരുണ്ട്. പക്ഷേ ജബല്പൂരില് കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികള്ക്കെതിരെ ആക്രമണം നടന്നു.
എമ്പുരാനിലെ മുന്ന എന്ന കഥാപാത്രത്തെ ഇവിടെ ഈ സഭയില് കാണാം. തൃശൂര്കാര്ക്ക് ഒരു തെറ്റുപറ്റി, ആ |
Full Story
|
|
|
|
|
|
|
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്ട്ടി കോണ്ഗ്രസിന് മധുരയില് ആരംഭിച്ചു |
സിപിഐഎമ്മിന്റെ ഇരുപത്തിനാലാം പാര്ട്ടി കോണ്ഗ്രസിന് മധുരയിലെ തമുക്കം സീതാറാം യെച്ചൂരി നഗറില് ഇന്ന് പതാക ഉയരും. വെണ്മണി രക്തസാക്ഷികളുടെ സ്മാരക കുടീരത്തില്നിന്ന് പാര്ട്ടി കേന്ദ്ര കമ്മിറ്റിയംഗം യു വാസുകിയുടെ നേതൃത്വത്തില് കൊണ്ടുവരുന്ന പതാക കണ്ട്രോള് കമ്മീഷന് ചെയര്മാന് എ കെ പത്മനാഭന് ഏറ്റുവാങ്ങും.
രാവിലെ എട്ടിന് ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില് മുതിര്ന്ന നേതാവ് ബിമന് ബസു പതാക ഉയര്ത്തും. രാവിലെ 10.30ന് കോടിയേരി ബാലകൃഷ്ണന് സ്മാരക ഹാളില് പൊളിറ്റ്ബ്യൂറോ കോ-ഓഡിനേറ്റര് പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 800ലധികം പ്രതിനിധികള് ആണ് സമ്മേളനത്തില് പങ്കെടുക്കുന്നത്. മണിക് സര്ക്കാര് അധ്യക്ഷനാകും. സിപിഐ ജനറല് സെക്രട്ടറി ഡി രാജ, സിപിഐഎംഎല് ജനറല് സെക്രട്ടറി ദിപാങ്കര് |
Full Story
|
|
|
|
|
|
|
വഖഫ് ഭേദഗതി ബില്ലിനെ എതിര്ക്കാന് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം; പ്രകോപനം ഉണ്ടാക്കിയാലും സഭക്കുള്ളില് തുടരും |
പ്രതിപക്ഷ പാര്ട്ടികള് ബില്ലിനെ ഒറ്റക്കെട്ടായി എതിര്ക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജുന് ഖര്ഗെ പറഞ്ഞു. മോദി സര്ക്കാരിന്റെ ഭരണഘടന വിരുദ്ധവും ഭിന്നിപ്പ് ഉണ്ടാക്കുന്നതുമായ അജണ്ടയെ പരാജയപ്പെടുത്തുന്നതിന് പ്രതിപക്ഷ പാര്ട്ടികള് പാര്ലമെന്റില് ഒന്നിച്ച് പ്രവര്ത്തിക്കുമെന്ന് അദേഹം പറഞ്ഞു. പാര്ലമെന്റില് ചേര്ന്ന ഇന്ത്യാ സഖ്യ പാര്ട്ടികളുടെ യോഗത്തിലാണ് തീരുമാനം.
പ്രതിപക്ഷ പാര്ട്ടി നേതാക്കളുടെ യോഗത്തില് ബില്ലിലെ നിലപാട് കോണ്ഗ്രസ് വ്യക്തമാക്കി. പ്രതിപക്ഷം നാളെ ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ലിനെ എതിര്ക്കും. മുഴുവന് പ്രതിപക്ഷ പാര്ട്ടികളും യോഗത്തില് പങ്കെടുത്തു. 36 പ്രതിപക്ഷ പാര്ട്ടി നേതാക്കളും യോഗത്തില് ഖര്ഗെ വിളിച്ച പങ്കെടുത്തു. ഭരണപക്ഷം |
Full Story
|
|
|
|
|
|
|
പുരുഷന്മാര്ക്ക് ആഴ്ചയില് രണ്ട് കുപ്പി മദ്യം സൗജന്യമായി നല്കണമെന്ന് കര്ണാടക നിയമസഭയില് എംഎല്എ |
ജെഡിഎസ് എംഎല്എ എം ടി കൃഷ്ണപ്പയാണ് വിചിത്ര ആവശ്യം ഉന്നയിച്ചത്. കര്ണാടക നിയമസഭയില് എക്സൈസ് വരുമാനത്തെ കുറിച്ചുള്ള ചര്ച്ച പുരോഗമിക്കവെയായിരുന്നു ആവശ്യം ഉന്നയിച്ചത്.
നിങ്ങള് ( സംസ്ഥാന സര്ക്കാര് ) സ്ത്രീകള്ക്ക് പ്രതിമാസം 2000 രൂപ നല്കുന്നു. സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്കുന്നു. എന്തായാലും അത് നമ്മുടെ പണമാണ്. അതുകൊണ്ട്, മദ്യപിക്കുന്നവര്ക്ക് ആഴ്ചയില് രണ്ട് കുപ്പി മദ്യം സൗജന്യമായി നല്കണം. അവര് കുടിക്കട്ടെ. അതിലെന്താണ് തെറ്റ് - എം ടി കൃഷ്ണപ്പ പറഞ്ഞു. |
Full Story
|
|
|
|
|
|
|