Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
സിനിമ
  03-11-2022
യുവ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി; വധു അദ്വൈത
സംരംഭകയായ അദ്വൈത ശ്രീകാന്താണ് വധു. മെറിലാന്‍ഡ് ഫിലിം സ്റ്റുഡിയോയായ സ്ഥാപകനായ പി സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ് സുബ്രഹ്‌മണ്യം. തിരുവനന്തപുരം ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു വിശാഖ് നിര്‍മാണരംഗത്തേക്ക് എത്തിയത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ ഹൃദയം നിര്‍മിച്ചതും വിശാഖ് തന്നെ.

തിരുവനന്തപുരത്തു ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്. ഞായറാഴ്ചയാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ
Full Story
  03-11-2022
പിറന്നാള്‍ ആശംസകളുമായി ഷാരുഖ് ഖാന്റെ വീടിനു ചുറ്റും ആരാധകരുടെ കടല്‍
ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്റെ അമ്പത്തിയേഴാം പിറന്നാളായിരുന്നു ഇന്നലെ. തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുമ്പോഴും ആരാധകര്‍ക്ക് അവരുടെ പ്രിയതാരത്തോടുള്ള ഇഷ്ടത്തിന് ഒരു കുറവും വന്നിട്ടില്ല എന്നതിന്റെ തെളിവായിരുന്നു മുംബൈയിലെ ബാന്ദ്രയിലുള്ള താരത്തിന്റെ വസതിയായ 'മന്നത്തി'ന് മുന്‍പില്‍ തടിച്ചു കൂടിയ വന്‍ ജനാവലി. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ കാണാറുള്ള പതിവ് ഇത്തവണയും ഷാരൂഖ് ഖാന്‍ തെറ്റിച്ചില്ല.
ആരാധകരെ കാണാനായി മന്നത്തിന് മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ള ബാല്‍ക്കണിയിലെത്തി താരം പ്രിയപ്പെട്ടവരെ അഭിവാദ്യം ചെയ്തു. പിറന്നാള്‍ ആശംസകള്‍ അറിയിച്ച് വീട്ടിലെത്തിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കിങ് ഖാന്‍ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
സ്‌നേഹത്തിന്റെ കടല്‍. അവിടെ
Full Story
  01-11-2022
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് കങ്കണ: സ്വാഗതം ചെയ്ത് ബിജെപി
തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച ബോളിവുഡ് താരം കങ്കണ റണൗട്ടിനെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ഇതോടെ 2024 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നടി മത്സരിച്ചേക്കുമെന്ന പ്രചരണവും ശക്തമായി.

ബിജെപി ടിക്കറ്റില്‍ ഹിമാചലില്‍ നിന്ന് താരം മത്സരിച്ചേക്കുമെന്നാണ് സൂചന. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. സര്‍ക്കാരിന്റെ തന്റെ പങ്കാളിത്തം ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ എല്ലാവിധത്തിലുള്ള സഹകരണത്തിനും തയ്യാറാണ്.

ഹിമാചലിലെ ജനങ്ങള്‍ ഇതിനായി തനിക്ക് അവസരം നല്‍കുകയാണെങ്കില്‍ അത് വലിയ ബഹുമതിയായിരിക്കുമെന്നും ആജ് തക്ക് സംഘടിപ്പിച്ച ഇവന്റില്‍ കങ്കണ പറഞ്ഞു.

ഇതിനു പിന്നാലെയാണ് ബിജെപി പ്രസിഡന്റ് ജെപി നദ്ദ നടിയെ
Full Story
  26-10-2022
ചലച്ചിത്ര താരം തെസ്നി ഖാന്‍ സംവിധായിക: ഹ്രസ്വചിത്രത്തിന്റെ പേര് 'ഇസ്തിരി'
ചലച്ചിത്ര താരം തെസ്നി അലി ഖാന്‍ ആദ്യമായി കഥയും സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഇസ്തിരി' സൈന മൂവീസിലൂടെ റിലീസായി. സന്ധ്യ അയ്യര്‍, സ്‌നേഹ വിജയന്‍, ആരോമല്‍, ബിന്ദു വരാപ്പുഴ, സുജിത്ത്, ധന്യ നാഥ്, ജയരാജ് സെഞ്ച്വറി എന്നിവരാണ് പ്രധാന താരങ്ങള്‍. ഡ്രീം ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജയരാജ്, ഷിനോദ് എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. പ്രവിരാജ് വി. നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
സജിത ദേവസ്യ എഴുതിയ വരികള്‍ക്ക് വിനായക് പ്രസാദ് സംഗീതം പകരുന്നു.

ആലാപനം-വിനായക് പ്രസാദ്, ഡിസൈന്‍- ലൈനോജ് റെഡ്ഡിസൈന്‍, കോസ്റ്റ്യൂം ഡിസൈനര്‍- ജിഷ പ്രസാദ്, മേക്കപ്പ്- ഇര്‍ഷാദ്, കല- അലോക് റവ്യ, അസിസ്റ്റന്റ് ഡയറക്ടര്‍- രോഹിത്, സ്റ്റുഡിയോ- എന്‍ എസ് മീഡിയ, റെക്കോഡിംഗ് & മിക്‌സിംഗ് - നിഹില്‍ പി
Full Story
  25-10-2022
ലിജോ ജോസിന്റെ പുതിയ സിനിമയില്‍ മോഹന്‍ലാല്‍:
പുതിയ ചിത്രത്തില്‍ മോഹന്‍ലാലുമായി സഹകരിക്കുന്നതില്‍ സന്തോഷമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. 'മേരി ആന്‍ഡ് ജോണ്‍ ക്രീയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലാലേട്ടന്‍ സിനിമയാണ് അടുത്തതായി സംവിധാനം ചെയ്യുന്നത് എന്ന സന്തോഷ വര്‍ത്തമാനം അറിയിച്ചുകൊള്ളട്ടെ. എല്ലാവര്‍ക്കും സ്‌നേഹം. സന്തോഷം. സമാധാനം,' ലിജോ ജോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മോഹന്‍ലാല്‍, ഷിബു ബേബി ജോണ്‍, മറ്റു അണിയറക്കാര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും ചേര്‍ത്താണ് പോസ്റ്റ്.
പുതിയ സിനിമയുടെ വിശേഷം മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഹാന്ഡിലില്‍ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
Full Story
  23-10-2022
നടി ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയം: വിഡിയോ
ആശ ശരത്തിന്റെ മകളും നടിയുമായ ഉത്തര ശരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ആദിത്യയാണ് വരന്‍. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, മനോജ് കെ. ജയന്‍ തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.

ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഉത്തര ഖെദ്ദ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ആശ ശരത്തും ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. 2021ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.
Full Story
  22-10-2022
സിനിമാ നടി പാര്‍വതിയുടെ വീട്ടില്‍ മോഷണം: ആഡംബര വാച്ചും വിലപിടിപ്പുള്ള വസ്തുക്കളും കാണാതായി
നടി പാര്‍വതിനായരുടെ വീട്ടില്‍ വന്‍ മോഷണം. ചെന്നൈ നുങ്കംപാക്കത്തുള്ള വീട്ടില്‍ ആഡംബര വാച്ചുകളുള്‍പ്പെടെയുള്ള വില പിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. നടി വ്യാഴാഴ്ച നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഒരാഴ്ചയോളം പാര്‍വതി സ്ഥലത്തില്ലായിരുന്നു. തിരികെ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതായി കണ്ടെത്തിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വാച്ചുകള്‍, 1.3 ലക്ഷം രൂപയുടെ ഹാന്‍ഡ്സെറ്റ്, രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ് എന്നിവയാണ് മോഷണം പോയത്.
വീട്ടുജോലിക്കാരനായ പുതുക്കോട്ട സ്വദേശി ബോസിനെ(33) ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം
Full Story
  19-10-2022
മലയാള സിനിമയിലെ പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. 30ലേറെ സിനിമകള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 'ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിര്‍മാതാവാണ്.

കിത്തോയുടെ വരകള്‍ ശ്രദ്ധേയമായതിനേത്തുടര്‍ന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സ്ഥിരമായിത്തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി. ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെന്‍ഡ് സെറ്ററുകളായി.

പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയ കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍
Full Story
[31][32][33][34][35]
 
-->




 
Close Window