Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
സിനിമ
  21-12-2022
എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടം നേടിയ ഒരേയൊരു ഇന്ത്യന്‍ നടന്‍ ഷാരൂഖ് ഖാന്‍
പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്.


നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും
സമ്പൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് വഴങ്ങും. അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമില്ലെന്നും മാസിക പ്രശംസിക്കുന്നു.

ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ക്രൂസ്, ഫ്ലോറന്‍സ് പഗ്, ടോം ഹാങ്ക്സ്
Full Story
  20-12-2022
കയ്യടിച്ച് നിരുത്സാഹപ്പെടുത്തരുത്: രോഗാവസ്ഥയില്‍ നിന്നു മുക്തി നേടി ക്യാമറയ്ക്കു മുന്നില്‍ എല്ലാരേയും ചിരിപ്പിച്ച് ശ്രീനിവാസന്‍
സിനിമാ ലോകത്തിനും ഉണര്‍വേകുന്നതായിരുന്നു ശ്രീനിവാസന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ്. നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്റെ തിരിച്ചുവരവ്. മകന്‍ വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷൂട്ടിംഗ് വേളയില്‍ ഒപ്പമുണ്ടായിരുന്നവരില്‍ നടന്‍ കൃഷ്ണന്‍ ബാലകൃഷ്ണനുമുണ്ട്. ശ്രീനിവാസന്റെ നര്‍മത്തിന്റെ മര്‍മം അറിഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങളെക്കുറിച്ച് കൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:

'ക്യാമറയുടെ മുന്നില്‍ എത്ര ഊര്‍ജത്തോടെയാണ് ശ്രീനി സാര്‍ സംഭാഷണവും അഭിനയവും കാഴ്ച്ച വയ്ക്കുന്നത്. അതും പ്രേക്ഷകര്‍ ഇഷ്ടപെടുന്ന അദ്ദേഹത്തിന്റെ മനോഹരമായ ശൈലിയില്‍. നെടുനീളന്‍ സംഭാഷങ്ങള്‍
Full Story
  20-12-2022
മലയാള സിനിമയിലെ സീനിയര്‍ നടന്‍ പൂജപ്പുര രവി ജീവിത സായാഹ്നത്തില്‍ മൂന്നാറിനപ്പുറത്തുള്ള മറയൂരിലേക്ക് താമസം മാറി
തിരുവനന്തപുരം പൂജപ്പുരയുടെ മുഖമുദ്രയായിരുന്ന നടന്‍ പൂജപ്പുര രവി ഇനി അവിടെയുണ്ടാവില്ല. മറയൂരിലെ മകളുടെ അടുത്തേക്ക് താമസം മാറുകയാണ് അദ്ദേഹം. പൂജപ്പുരയിലെ കുടുംബവീടിനു സമീപത്തായി 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിതീര്‍ത്ത വീട്ടിലായിരുന്നു ഇതുവരെ.

മകള്‍ ലക്ഷ്മി മറയൂരിലാണ് താമസം. മകന്‍ യു.കെയിലേക്ക് പോകുന്നു. മരുമകള്‍ വളരെ മുന്‍പേ അവിടെയാണ്. വേലുത്തമ്പി ദളവ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച പൂജപ്പുര രവിയുടെ യഥാര്‍ത്ഥ പേര് രവീന്ദ്രന്‍ എന്നാണ്. മലയാള സിനിമാ, സീരിയല്‍ മേഖലകളില്‍ സജീവമായിരുന്ന പൂജപ്പുര രവിയെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സഹപ്രവര്‍ത്തകര്‍ ആദരിച്ചു.
Full Story
  18-12-2022
ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഖത്തറില്‍ എത്തി
ലോകകപ്പ് മനോഹരമായി ഖത്തര്‍ സംഘടിപ്പിച്ച ഖത്തറിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. ഖത്തറില്‍ ലോകകപ്പ് നടക്കുന്നതിനെ കുറിച്ച് ഒരുപാട് സംശയങ്ങള്‍ വന്നു. പക്ഷേ, മനോഹരമായി തന്നെ ലോകകപ്പ് സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.തനിക്ക് അങ്ങനെയൊരു ഫേവറേറ്റ് ടീം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള പോരാട്ടം കാണാന്‍ എത്തിയത്.

ഖത്തര്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തുന്നത്. ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ സ്‌നേഹം അറിയിക്കുന്ന മോഹന്‍ലാലിന്റെ ട്രിബ്യൂട്ട് സോംഗ്
Full Story
  18-12-2022
സ്ത്രീകള്‍ ദുര്‍ഗാദേവിയുടെ പ്രതിരൂപം; നാം പൊരുതണം' : ദീപികയുടെ ഫോട്ടോ വിവാദത്തില്‍ ദിവ്യ സ്പന്ദന
പഠാന്‍ സിനിമയില്‍ കാവി വസ്ത്രം ധരിച്ചെത്തിയ ദീപിക പദുക്കോണിനെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ കോണ്‍ഗ്രസ് എംപിയും നടിയുമായ ദിവ്യ സ്പന്ദന. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.


ദീപിക, സാമന്ത, രശ്മിക എന്നിവര്‍ക്കെതിരെ സമീപകാലങ്ങളിലായി സോഷ്യല്‍ മീഡിയ ട്രോളുകളും ഹേറ്റ് ക്യാമ്പെയിനും വ്യാപകമായിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ദിവ്യ സ്പന്ദനയുടെ ട്വീറ്റ്. 'ഡിവോഴ്സിന്റെ പേരില്‍ സാമന്തയും, അഭിപ്രായം തുറന്ന് പറഞ്ഞതിന്റെ പേരില്‍ സായ് പല്ലവിക്കും, വേര്‍പിരിഞ്ഞതിന്റെ പേരില്‍ രശ്മികയ്ക്കും, വസ്ത്രത്തിന്റെ പേരില്‍ ദീപികയ്ക്കും, ഇതുപോലെ പല കാരണങ്ങളാല്‍ നിരവധി സ്ത്രീകള്‍ക്കും ട്രോളുകള്‍ ഒരുപാട് കിട്ടുന്നുണ്ട്. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നത് മൗലികാവകാശമാണ്. ദുര്‍ഗാ ദേവിയുടെ
Full Story
  14-12-2022
ഷാരുഖിന്റെയും ദീപികയുടേയും ഫോട്ടോ വിവാദമായി : വിലക്കിനു സൂചന നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍
ബോളിവുഡ് ചിത്രം 'പത്താനി'ലെ ഗാനത്തില്‍ നടി ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ചില രംഗങ്ങള്‍ 'തിരുത്തിയില്ലെങ്കില്‍' ചിത്രം പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഷാറുഖ് ഖാന്‍ നായകനാകുന്ന ചിത്രത്തിലെ 'ബേഷ്‌റം രംഗ്' എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഗാനത്തില്‍ ദീപികയുടെ വസ്ത്രധാരണം പ്രതിഷേധാര്‍ഹമാണെന്നും ഗാനം ചിത്രീകരിച്ചത് 'മലിനമായ മാനസികാവസ്ഥ'യില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

'ചിത്രത്തിലെ രംഗങ്ങളും ഗാനത്തിലെ അവരുടെ വസ്ത്രങ്ങളും ശരിയാക്കാന്‍ അഭ്യര്‍ഥിക്കുന്നു. അല്ലാത്തപക്ഷം ഈ ചിത്രം മധ്യപ്രദേശില്‍ അനുവദിക്കണോ വേണ്ടയോ എന്നത് ഒരു
Full Story
  14-12-2022
അത്തരം പരാമര്‍ശം ഇനി ഉണ്ടാകില്ല: ജൂഡ് ആന്റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചു
കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ ജൂഡ് ആന്റണിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് മുടി ഇല്ലെന്നേയുള്ളു ബുദ്ധിയുണ്ട് എന്ന താരത്തിന്റെ പരാമര്‍ശത്തില്‍ എതിര്‍പ്പുമായി നിരവധിപേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് വിഷയത്തില്‍ മമ്മൂട്ടി ഖേദം പ്രകടിപ്പിച്ചത്. ജൂഡ് ആന്റണിയെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ അലോസരപ്പെടുത്തിയതില്‍ എനിക്കുള്ള ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം ഇങ്ങനെയുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ മേലില്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പു തരുന്നുവെന്ന് മമ്മൂട്ടി വ്യക്തിമാക്കി. വിഷയം കൃത്യമായി ഓര്‍മ്മിപ്പിച്ച
Full Story
  13-12-2022
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് 72 വയസ്സ്: ആഘോഷവുമായി ആരാധകര്‍; നാടെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഇന്ത്യന്‍ സിനിമ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 72ാം പിറന്നാള്‍. താരത്തിന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ തലൈവര്‍ എന്ന് നടനും മരുമകനുമായ ധനുഷ് കുറിച്ചു.

'പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സാര്‍! നിങ്ങള്‍ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ' എന്നാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. ഇക്കുറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി വൈദ്യപരിശോധനയും രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തും.
1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി
Full Story
[29][30][31][32][33]
 
-->




 
Close Window