Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
സിനിമ
  13-12-2022
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് 72 വയസ്സ്: ആഘോഷവുമായി ആരാധകര്‍; നാടെങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
ഇന്ത്യന്‍ സിനിമ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 72ാം പിറന്നാള്‍. താരത്തിന് ആശംസയുമായി ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ തലൈവര്‍ എന്ന് നടനും മരുമകനുമായ ധനുഷ് കുറിച്ചു.

'പിറന്നാള്‍ ആശംസകള്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സാര്‍! നിങ്ങള്‍ ബെസ്റ്റ് ആണ്, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരൂ' എന്നാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. ഇക്കുറി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിലായി വൈദ്യപരിശോധനയും രക്തദാനക്യാമ്പുകളും സംഘടിപ്പിക്കും. കൂടാതെ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലെ വസതിയില്‍വച്ച് ആരാധകരുമായി കൂടിക്കാഴ്ച നടത്തും.
1975 ല്‍ പുറത്തിറങ്ങിയ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് രജനി
Full Story
  13-12-2022
ശബരിമല സീസണില്‍ ഇതാ റിലീസാകുന്നു മാളികപ്പുറം: വിശ്വാസങ്ങളില്‍ വിവാദമുണ്ടാക്കി വിജയിക്കാന്‍ സിനിമയുടെ ട്രെയിലര്‍
ഒരു കൊച്ചുകുട്ടിയുടെ സൂപ്പര്‍ ഹീറോ അയ്യപ്പനെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം 'മാളികപ്പുറം' ട്രെയ്ലര്‍ പുറത്തിറങ്ങി. 'മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയേറ്ററില്‍ എത്തുന്നു എന്നത് ഒരു അനുഗ്രഹമായി കാണുന്നു. കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തര്‍ക്കുള്ള എന്റെ സമര്‍പ്പണമാണ് മാളികപ്പുറം. എന്നെ സ്‌നേഹിക്കുന്ന എല്ലാവരും വാക്കുകള്‍കൊണ്ടുള്ള പിന്തുണയേക്കാളുപരി തിയേറ്ററില്‍ സിനിമകണ്ട് പ്രോത്സാഹിപ്പിക്കും എന്ന് വിശ്വസിക്കുന്നു,' ട്രെയ്ലര്‍ പുറത്തിറക്കി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്നത്
Full Story
  12-12-2022
നിതീഷ് തിവാരി ഒരുക്കുന്ന രാമായണത്തില്‍ സീതയാകുന്നത് സായി പല്ലവി
ഇപ്പോള്‍ വീണ്ടും നിതീഷ് തിവാരിയുടെ രാമായണം വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. തെന്നിന്ത്യന്‍ താരം സായ് പല്ലവി ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറുമെന്നാണ് വാര്‍ത്തകള്‍. സീതയുടെ വേഷത്തിലാകും സായ് പല്ലവി എത്തുക.

രാമായണത്തെ ആസ്പദമാക്കി ഒരുപിടി ചിത്രങ്ങളാണ് ബോളിവുഡില്‍ അടുത്തിടെ പ്രഖ്യാപിക്കപ്പെട്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓം റൗട്ട് ചിത്രം ആദിപുരുഷ് ആയിരുന്നു. രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനും എത്തുന്ന ചിത്രത്തില്‍ സീതയുടെ വേഷം അവതരിപ്പിക്കുന്നത് കൃതി സനോന്‍ ആണ്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ മോശം വിഎഫ്എക്‌സിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. എന്നാല്‍ ആദിപുരുഷിന് മുമ്പ്
Full Story
  12-12-2022
2018ലെ പ്രളയം കഥയാക്കി സിനിമ: ടോവിനോ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങി താരനിര
നാല് വര്‍ഷങ്ങള്‍ മുന്‍പ് നടന്ന മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന മലയാള ചിത്രം 2018ന്റെ ടീസര്‍ പുറത്തിറങ്ങി.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, കലൈയരസന്‍, നരേന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍?ഗീസ്, അപര്‍ണാ ബാലമുരളി, തന്‍വി റാം, ശിവദ, ?ഗൗതമി നായര്‍ എന്നിവരടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

4 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 2018 October 16ന് ഞാന്‍ ഒരു സിനിമ അനൌണ്‍സ് ചെയ്തിരുന്നു. ജാതിമതപാര്‍ട്ടിഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു, മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട്
Full Story
  04-12-2022
ഹൊറര്‍ സൈക്കോ ത്രില്ലര്‍ - വാമനന്‍: നായകന്‍ ഇന്ദ്രന്‍സ്
ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ.ബി. ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ.ബി. നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൈജു സന്തോഷ്, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി. നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോ പ്രൊഡ്യൂസര്‍- സമഹ് അലി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രഘു വേണുഗോപാല്‍, ധോന തോമസ്, രാജീവ് വാര്യര്‍, അശോകന്‍ കറുമത്തില്‍, ബിജു കറുമതില്‍, സുമ മേനോന്‍; ലൈന്‍ പ്രൊഡ്യൂസര്‍- രജിത സുശാന്ത്. അരുണ്‍ ശിവ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു.

സന്തോഷ് വര്‍മ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികള്‍ക്ക്
Full Story
  03-12-2022
'ഭാരത സര്‍ക്കസിന്റെ'ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി: പ്രധാന നടന്‍ ഷൈന്‍ ടോം
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന 'ഭാരത സര്‍ക്കസിന്റെ'ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തിറങ്ങി. ഷൈന്‍ ടോം ചാക്കോ (Shine Tom Chacko), ബിനു പപ്പു , സംവിധായകന്‍ എം.എ. നിഷാദ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തൊട്ടാല്‍ പൊള്ളുന്ന ഒരു പ്രമേയവുമായാണ് ഭാരത സര്‍ക്കസ് എത്തുന്നത്. നേരത്തെ പി.എന്‍.ആര്‍. കുറുപ്പ് എഴുതി ബിജിബാല്‍ സംഗീതം നല്‍കി പുരുഷോത്തമന്‍ കടവന്ത്ര പാടിയ പാട്ട് കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അത്‌പോലെ തന്നെ സിനിമയും കേരളത്തില്‍ വലിയ ചര്‍ച്ചയായി മാറിയേക്കാം എന്ന സൂചനയാണ് ട്രെയ്ലര്‍ നല്‍കുന്നത്.

ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിക്കുന്ന 'ഭാരത സര്‍ക്കസിന്റെ' കഥയും തിരക്കഥയും സംഭാഷണവും മുഹാദ്
Full Story
  03-12-2022
മലയാളികളെ ചിരിപ്പിച്ച പ്രിയപ്പെട്ട നടന്‍ കൊച്ചു പ്രേമന്‍ അന്തരിച്ചു
പ്രശസ്ത നാടക- സിനിമാ നടന്‍ കൊച്ചു പ്രേമന്‍ (കെ എസ് പ്രേംകുമാര്‍) അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നാടകത്തിലൂടെ അഭിനയ രംഗത്തെത്തിയ കൊച്ചു പ്രേമന്‍ ആദ്യത്തെ സിനിമ 1979ല്‍ പുറത്തിറങ്ങിയ 'ഏഴു നിറങ്ങള്‍' ആണ്. രാജസേനന്‍ സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാള സിനിമയില്‍ 250 ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചുപ്രേമന്‍ സിനിമ കൂടാതെ ടെലി-സീരിയലുകളിലും സജീവമായിരുന്നു.

1955 ജൂണ്‍ ഒന്നിന് തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനായാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളില്‍ പൂര്‍ത്തിയാക്കിയ കൊച്ചു പ്രേമന്‍ തിരുവനന്തപുരം എംജി കോളേജില്‍ നിന്ന്
Full Story
  02-12-2022
തര്‍ക്കങ്ങള്‍ തീര്‍ന്നു: അവതാര്‍ 2 കേരളത്തില്‍ റിലീസ് ചെയ്യും
ഹോളിവുഡ് ചിത്രമായ അവതാര്‍ 2 പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്റര്‍ ഉടമകളും വിതരണക്കാരും തമ്മിലുണ്ടായിരുന്ന തര്‍ക്കം പരിഹരിച്ചു. ചിത്രം റിലീസ് ചെയ്ത് ആദ്യത്തെ രണ്ടാഴ്ച വിതരണക്കാര്‍ക്ക് 55 ശതമാനവും തീയേറ്ററുടമകള്‍ക്ക് 45 ശതമാനവും എന്ന രീതിയില്‍ വരുമാനം പങ്കിടാന്‍ ധാരണയുണ്ടാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്.

ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ തിയേറ്ററുടമകളും വിതരണക്കാരും വരുമാനം തുല്യമായി പങ്കിടും. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും.

വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുകയാണെന്നാരോപിച്ച് സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് നേരത്തെ അറിയിച്ചിരുന്നു.
Full Story
[30][31][32][33][34]
 
-->




 
Close Window