Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
ബിസിനസ്‌
  09-01-2023
ഓണ്‍ലൈന്‍ ചൂതാട്ടം നടത്തി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍
മലപ്പുറത്ത് ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. പൊന്‍വള സ്വദേശി മുഹമ്മദ് റാഷിദ് ഭാര്യ റംലത്ത് എന്നിവരെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. മങ്കട, വടക്കാങ്ങര സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.


കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. ഗോവയിലെ കാസിനോവയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ കൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വിഐപി ഇന്‍വെസ്റ്റ്മെന്റ് എന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ വഴി പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കേസില്‍ റംലയുടെ സഹോദരന്‍ റാഷിദിനെ കഴിഞ്ഞ ദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഷിദും ചേര്‍ന്നാണ്
Full Story
  03-01-2023
2022ല്‍ ഇന്ത്യയില്‍ ജനപ്രിയമായത് ടാറ്റയുടെ കാറുകള്‍: ഏറ്റവുമധികം കാറുകളുടെ വില്‍പനയില്‍ ടാറ്റയ്ക്ക് രണ്ടാം സ്ഥാനം
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായ ടാറ്റ മോട്ടോഴ്സ് 2022 ഡിസംബറില്‍ രാജ്യത്ത് ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ കമ്പനിയായി മാറി. 2021 ഡിസംബറില്‍ 35,299 യൂണിറ്റ് കാറുകള്‍ വിറ്റിരുന്ന ടാറ്റ ഒരു വര്‍ഷത്തിനിടെ 13.44 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് 2022 ഡിസംബറില്‍ 40,043 യൂണിറ്റ് കാറുകള്‍ വിറ്റഴിച്ചു.

വര്‍ഷങ്ങളായി മാരുതി സുസുകി കഴിഞ്ഞാല്‍ ഏറ്റവുമധികം കാറുകള്‍ വിറ്റഴിക്കുന്ന രണ്ടാമത്തെ വാഹനനിര്‍മ്മാതാക്കളെന്ന ഹ്യൂണ്ടായിയുടെ സ്ഥാനമാണ് ടാറ്റ കൈയടക്കിയത്. 2022 ഡിസംബറില്‍ 38,831 യൂണിറ്റുകള്‍ വിറ്റഴിച്ച ഹ്യൂണ്ടായി പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 2022 ല്‍ ടാറ്റ മോട്ടോഴ്സ് ആകെ അഞ്ച് ലക്ഷത്തിലധികം കാറുകള്‍ വിറ്റഴിച്ചിരുന്നു. ചരിത്രത്തില്‍
Full Story
  29-12-2022
ഏറ്റവും കൂടുതല്‍ കാറുടമകള്‍ ഉള്ളത് ഗോവയില്‍: രണ്ടാം സ്ഥാനത്തു കേരളം: കണക്ക് പുറത്തുവിട്ടത് മഹീന്ദ്ര കമ്പനിയുടെ ഉടമ
കഴിഞ്ഞ ദിവസം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പുറത്തുവിട്ട ചാര്‍ട്ടിലാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ 7.5 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ട്. അതായത് 12 പേരില്‍ ഒരാള്‍ക്ക് കാര്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്.

ഗോവയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉടമകളുള്ളത് എന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. ഇവിടെയുള്ള 45.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രണ്ടാം സ്ഥാനത്ത് കേരളമാണുള്ളത്. 24.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത്.
Full Story
  20-12-2022
ലോകത്ത് ആദ്യമായി റോബോട്ടുകള്‍ മാത്രം ജോലി ചെയ്യുന്ന ഹോട്ടല്‍ ദുബായിയില്‍
ലോകത്തെ ആദ്യത്തെ സൂപ്പര്‍ മോഡല്‍ റോബോട്ട് ഹോട്ടല്‍ ദുബായില്‍ അടുത്ത വര്‍ഷം എത്തും. ഡോണ സൈബര്‍ കഫെയിലാണ് ഭക്ഷണം വിളമ്പാനും, കൗണ്ടറിലിരിക്കാനും റോബോട്ടുകള്‍ എത്തുന്നത്.


ലോകത്ത് ഇതാദ്യമായാണ് മനുഷ്യരാരും സ്റ്റാഫ് ആയി ഇല്ലാതെ ഒരു കഫെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആര്‍ഡിഐ റോബോട്ടിക്സ് വികസിപ്പിച്ച റോബോ-സി2 എന്ന റോബോട്ടുകളാണ് ഇവിടെ സേവനത്തിനായി എത്തുന്നത്.


ഭക്ഷണം വിളമ്പുക, ബില്‍ നല്‍കുക, കൗണ്ടറിലിരിക്കുക തുടങ്ങി റെസ്റ്റോറന്റിലെ എല്ലാ ജോലികളും ഇനി റോബോട്ടുകളാണ് ചെയ്യുക.
Full Story
  19-12-2022
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ദിവ്യ നായര്‍ വാങ്ങിയത് 15 കോടി രൂപ
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തി. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായര്‍ (41) ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസില്‍ പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍
Full Story
  18-12-2022
ഹോണ്ട എല്ലാ മോഡലുകള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചു: 30,000 രൂപ വരെ വില വര്‍ധിക്കും
ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട എല്ലാ മോഡലുകള്‍ക്കും വില കൂട്ടാന്‍ തീരുമാനിച്ചു. ജനുവരി മുതല്‍ വിവിധ മോഡലുകള്‍ക്ക് 30,000 രൂപ വരെ വര്‍ധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.


'അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന കണക്കിലെടുത്താണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ജനുവരി 23 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. 30,000 രൂപ വരെ വില കൂട്ടാനാണ് തീരുമാനം'- ഹോണ്ട കാര്‍സ് വൈസ് പ്രസിഡന്റ് കുനാല്‍ ഭേല്‍ പിടിഐ പറഞ്ഞു.

അടുത്ത മാസം മുതല്‍ വിവിധ വാഹനങ്ങളുടെ വില കൂട്ടുമെന്ന് വിവിധ കാര്‍ ബ്രാന്‍ഡുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. മാരുതി, ഹ്യുണ്ടേ, ടാറ്റ, ബെന്‍സ്, ഔഡി, കിയ, എംജി മോട്ടോര്‍ തുടങ്ങിയവരുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹോണ്ടയും വരുന്നത്.
Full Story
  14-12-2022
ഇത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാര്‍. 12 കോടി നല്‍കി അതു സ്വന്തമാക്കിയത് നസീര്‍ ഖാന്‍
ബ്രിട്ടീഷ് സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ ഓട്ടോമോട്ടീവ് ഇന്ത്യയില്‍ അവതരിപ്പിച്ച 'മക്ലാരന്‍ 765 LT സ്‌പൈഡര്‍' സ്വന്തമാക്കി ഹൈദരാബാദ് സ്വദേശി. കാര്‍ കളക്ടറും സംരംഭകനുമായ നസീര്‍ ഖാനാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന സൂപ്പര്‍കാര്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ 'മക്ലാരന്‍ 765 LT സ്‌പൈഡര്‍' വാങ്ങുന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം.


ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകൂടിയ കാറുകളിലൊന്നാണ് 'മക്ലാരന്‍ 765 LT സ്‌പൈഡര്‍'. ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയും കാര്‍ പ്രേമിയുമായ നസീര്‍ ഖാനാണ് മക്ലാരന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വേഗതയേറിയ കണ്‍വേര്‍ട്ടബിളുകളിലൊന്നായ 765 LT സ്‌പൈഡര്‍ സ്വന്തമാക്കിയത്. ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെ നസീറിന്റെ ഗാരേജില്‍ ഉണ്ട്.

ലംബോര്‍ഗിനി, ഫെരാരി,
Full Story
  14-12-2022
സമരങ്ങള്‍ ഒതുങ്ങിയ വിഴിഞ്ഞം ഒരുങ്ങി: തുറമുഖത്ത് ആദ്യ കപ്പല്‍ ഉടന്‍ എത്തുമെന്ന് മന്ത്രി
വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പല്‍ 2023 സെപ്റ്റംബര്‍ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിച്ച് നിര്‍മ്മാണം ത്വരിതപ്പെടുത്തും. 30,000 ടണ്‍ കല്ല് പ്രതിദിനം നിക്ഷേപിക്കും. നിലവില്‍ 15,000 ടണ്‍ ആണ് നിക്ഷേപിക്കുന്നത്. അത് 30,000 ടണ്‍ ആയാണ് ഉയര്‍ത്തുന്നത്. എല്ലാ മാസവും പ്രവര്‍ത്തന അവലോകനം നടത്തി മുന്നോട്ട് പോകാനാണ് തീരുമാനം. പോര്‍ട്ട് പരിപൂര്‍ണമായും കമ്മീഷന്‍ ചെയ്യാന്‍ 2024 ആവുമെന്നാണ് കണക്കുകൂട്ടല്‍. 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താനായി മന്ത്രി അഹ്‌മദ് ദേവര്‍കോവിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം
Full Story
[8][9][10][11][12]
 
-->




 
Close Window