Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ബിസിനസ്‌
  03-04-2023
കലാപ്രതിഭകളെ സൃഷ്ടിക്കാന്‍ അംബാനി കള്‍ച്ചറല്‍ സെന്റര്‍: നിത അംബാനിയെ പ്രശംസിച്ച് പ്രധാനമന്ത്രി
മുംബൈയില്‍ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ തുറന്നതിന് നിത അംബാനിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തിലൂടെ ഇന്ത്യന്‍ കലകളെയും സംസ്‌കാരത്തെയും ജനകീയമാക്കാനുള്ള അംബാനി കുടുംബത്തിന്റെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍, വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു വേദിയൊരുക്കി, ഇന്ത്യന്‍ കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന മുംബൈയിലെ ഒരു തരത്തിലുള്ള സാംസ്‌കാരിക സ്ഥാപനമാണ്.

''വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി ഈ കള്‍ച്ചറല്‍ സെന്റര്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ഇത് കൂടുതല്‍ ആളുകളെ
Full Story
  31-03-2023
പാന്‍ കാര്‍ഡും ആധാറും ലിങ്ക് ചെയ്യുന്നവര്‍ വ്യാജ ലിങ്കുകളില്‍ കയറി തട്ടിപ്പിന് ഇരയാകരുത്: കേരള പോലീസ് ജാഗ്രതാ നിര്‍ദേശം
ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വന്നതോടെ ഇതുവരെ ഇവ തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തത്രപ്പാടിലാണ്. ഈ പശ്ചാത്തലത്തില്‍ ചില സൈബര്‍ തട്ടിപ്പുകളും വ്യാപകമാകുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പൊലീസ്.


ഇന്‍കംടാക്സ് വെബ്സൈറ്റിലല്ലാതെ മറ്റ് അനധികൃത സൈറ്റുകളിലേക്കുള്ള ലിങ്കുകളില്‍ കയറി വഞ്ചിതരാകരുതെന്നാണ് കേരള പൊലീസ് നല്‍കുന്ന മുന്നറിയിപ്പ്. വ്യാജ ലിങ്കുകളില്‍ കയറി വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നത് വഴി വലിയ തട്ടിപ്പുകള്‍ക്ക് ഇരയാകേണ്ടി വരുമെന്നും ഫേസ്ബുക്കിലൂടെ കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ
Full Story
  15-03-2023
എസ്ബിഐയില്‍ 2 വര്‍ഷം നിക്ഷേപത്തിന് 7.9 ശതമാനം പലിശ: എന്‍ആര്‍ഐകള്‍ക്ക് നിക്ഷേപിക്കാന്‍ പറ്റില്ല
നിക്ഷേപകരെ ലക്ഷ്യമിട്ട് പുതിയ പദ്ധതി ആരംഭിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സര്‍വോത്തം പദ്ധതിയെന്ന ദ്വിവര്‍ഷ പദ്ധതിയാണ് എസ്ബിഐ രൂപീകരിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് 7.4% പലിശ നിരക്ക് നല്‍കുന്ന ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.9% ആണ് നികുതി ലഭിക്കുക.

ഇന്ത്യന്‍ പൗരന്മാരായ ഇന്ത്യയില്‍ താമസിക്കുന്ന ആര്‍ക്കും എസ്ബിഐ സര്‍വോത്തം പദ്ധതിയില്‍ പങ്കാളിയാകാം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എന്‍ആര്‍ആകള്‍ക്കും പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല.

സര്‍വോത്തം പദ്ധതി ഒരു ഫിക്സഡ് ഡെപ്പോസിറ്റിന് സമാനമാണ്. 15 ലക്ഷമാണ് നിക്ഷേപിക്കാനാകുന്ന ഏറ്റവും കുറഞ്ഞ തുക. രണ്ട് കോടി വരെ ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കും. ഇത് പ്രകാരം 15,25,000 രൂപ രണ്ട് വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരു വ്യക്തിക്ക്
Full Story
  14-03-2023
ഫോബ്‌സ് പുറത്തു വിട്ട കോടീശ്വരന്മാരുടെ പട്ടികയില്‍ ഇതാ മറ്റൊരു മലയാളി: നസീം ഹെല്‍ത്ത്കെയര്‍ എംഡി മുഹമ്മദ് മിയാന്‍ദാദ്
ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ 2023 ലെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡര്‍മാരില്‍ ഒരാളായി 33 ഹോള്‍ഡിംഗ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും നസീം ഹെല്‍ത്ത്കെയറിന്റെ എംഡിയുമായ മുഹമ്മദ് മിയാന്‍ദാദ് വി പി തിരഞ്ഞെടുക്കപ്പെട്ടു. ഖത്തറില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാല് ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ് കേരളത്തിലെ മലപ്പുറം സ്വദേശി മുഹമ്മദ് മിയാന്‍ദാദ് വി പി.


ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സൗകര്യങ്ങള്‍, സാങ്കേതിക വിദ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ഏറ്റവും സ്വാധീനമുള്ള ഹെല്‍ത്ത് കെയര്‍ മേധാവികള്‍ ഉള്‍പ്പെടുന്ന ഫോബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 ഹെല്‍ത്ത് കെയര്‍ ലീഡേഴ്സ് പട്ടികയിലാണ് അദ്ദേഹം ഇടംപിടിച്ചത്.

33 ഹോള്‍ഡിംഗ്സിന്റെ അനുബന്ധ സ്ഥാപനമായ
Full Story
  13-03-2023
ഡോളര്‍ ഒഴിവാക്കി വ്യാപാരത്തില്‍ ഇന്ത്യ സ്വന്തം നില ഉറപ്പിച്ചു: ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്താന്‍ വിവിധ രാജ്യങ്ങള്‍ മുന്നോട്ട്
വ്യാപാരത്തിന് ഇനി അമേരിക്കന്‍ കറന്‍സിയായ ഡോളര്‍ ഉപയോഗിക്കേണ്ടെന്നു ഇന്ത്യയും ബംഗ്ലദേശും തീരുമാനിച്ചു. ഇന്ത്യന്‍ രൂപയിലും ബംഗ്ലദേശിന്റെ ടാക്കയിലും ആയിരിക്കും ഇനി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം. ബെംഗളൂരുവില്‍ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗത്തോട് അനുബന്ധിച്ചു നടത്തിയ ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ബംഗ്ലദേശ് ബാങ്ക് ഗവര്‍ണര്‍ അബ്ദുര്‍ റൗഫ് താലൂക്ദര്‍ എന്നിവര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഉടന്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. രൂപയിലും ടാക്കയിലും വ്യാപാരം നടത്തുമ്പോള്‍ വിനിമയ
Full Story
  02-03-2023
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഇ.പി. ജയരാജന്റെ ഭാര്യ ചെയര്‍പേഴ്‌സണ്‍ ആയിട്ടുള്ള ആഡംബര റിസോര്‍ട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്
കണ്ണൂര്‍ വൈദേകം റിസോര്‍ട്ടില്‍ റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ മകന്‍ ജയ്‌സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോര്‍ട്ട്. റിസോര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇ പി ജയരാജന്റെ മകന്‍ ഡയറക്ടര്‍ ആയ ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി അന്വേഷണം.


ഇ ഡി കൊച്ചി യുണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. കണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിലഷേപിച്ചവര്‍ വരെ ഈ
Full Story
  23-02-2023
കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ 93 കോടി രൂപയുടെ പദ്ധതി: യ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി - മുഖ്യമന്ത്രി
കോവളത്തിന്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തമായ പദ്ധതിയ്ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോവളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കാന്‍ 93 കോടി രൂപയുടെ പദ്ധതി. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും സൃഷ്ടിച്ച പ്രതിസന്ധികള്‍ കടന്ന് കേരളത്തിന്റെ അഭിമാനമായ കോവളത്തിന്റെ ടൂറിസം സാധ്യതകളെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ പര്യാപ്തമായ പദ്ധതിയ്ക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി.

ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമായ കോവളത്തും അതിനോടു ചേര്‍ന്ന മറ്റു ബീച്ചുകളിലും രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടത്തുക. ഹവ്വാബീച്ച്, ലൈറ്റ് ഹൗസ് ബീച്ച്
Full Story
  23-02-2023
പണം നല്‍കി വെരിഫിക്കേഷന്‍ ബ്ലൂ ടിക്ക് നിങ്ങള്‍ക്കും സ്വന്തമാക്കാം: പുത്തന്‍ സബ്സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ പ്രഖ്യാപിച്ച് ഫേസ്ബുക്ക്
ഉപയോക്താക്കളുടെ പ്രൊഫൈലില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ കസ്റ്റമര്‍ സര്‍വ്വീസ് ടീമുമായി നേരിട്ട് സംവദിക്കാനുള്ള സംവിധാനവും പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ചയോടെ സ്ബ്സ്‌ക്രിപ്ഷന്‍ സേവനം ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമെത്തും. പിന്നീട് അമേരിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് ഇവ വ്യാപിപ്പിക്കുമെന്നാണ് വിവരം. പ്രതിമാസം 11.99 ഡോളര്‍ (991 രൂപ) മുതല്‍ 14.99 ഡോളര്‍ (1239 രൂപ) വരെയാണ് സബ്സ്‌ക്രിപ്ഷന്‍ നിരക്ക്.ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ പെയ്ഡ് സബ്സ്‌ക്രിപ്ഷന്‍ സേവനം ആരംഭിച്ച് മെറ്റ . ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ ബാഡ്ജ് ലഭ്യമാക്കുന്നതിന് പുറമെ അവരുടെ പ്രൊഫൈലുകള്‍ക്ക് മതിയായ സംരക്ഷണവും ഇതിലൂടെ
Full Story
[6][7][8][9][10]
 
-->




 
Close Window