Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  04-02-2025
ഒരു പവന്‍ സ്വര്‍ണത്തിന് 62480 രൂപ; 2015ല്‍ ഒരു പവന്‍ വാങ്ങി വച്ചവര്‍ക്ക് അതു വിറ്റാല്‍ ഇരട്ടി പണം
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവിലയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 840 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 62480 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കൂടി 7810 രൂപയായി. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവിലയിലാണ് ഇന്നലെ നേരിയ ആശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിപണിയില്‍ പൊന്നിന്റെ വില റെക്കോര്‍ഡ് പിന്നിട്ടത്.

ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാമിന് 40 രൂപയും കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4700 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. രാജ്യാന്തര തലത്തിലെ സംഭവവികാസങ്ങളും ബജറ്റിന്റെ സ്വാധീനഫലമായും വില കൂടിയിരുന്നു.
Full Story
  30-01-2025
യുപിയിലെ മഹാകുംഭമേളയില്‍ പങ്കെടുത്ത് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ്
പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്സ്. ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത അദ്ദേഹം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അനുഭവമാണിതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു.

''ഞാന്‍ മഹാ കുംഭമേളയില്‍ പങ്കെടുത്തു, ഇന്ത്യയുടെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും പൈതൃകത്തിന്റെയും സംഗമ സ്ഥാനമാണിത്. 144 വര്‍ഷത്തിലൊരിക്കല്‍... ഭൂമിയിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ ഒത്തുചേരല്‍. 45 ദിവസങ്ങള്‍ക്കുള്ളില്‍ 450 ദശലക്ഷം സന്ദര്‍ശകര്‍, പ്രയാഗ്രാജിലെ ഭക്തരുടെ ഒത്തുചേരലിന്റെ വ്യാപ്തി അളക്കാനാവുന്നതിനും അപ്പുറമാണെന്നും ഈ വര്‍ഷം മഹാകുംഭം സന്ദര്‍ശിക്കുന്നവരുടെ എണ്ണം അമേരിക്കയിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്നും''
Full Story
  21-01-2025
ശബരിമലയില്‍ ഇത്തവണ വരുമാനം 440 കോടി രൂപ: അരവണ വിറ്റതു മാത്രം 192 കോടി രൂപയ്ക്ക്
ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്തെ ദേവസ്വം ബോര്‍ഡിന്റെ ആകെ വരുമാനം 440 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 110 കോടി രൂപയുടെ വര്‍ധനവാണ് ഇക്കുറി ഉണ്ടായത്. കാണിക്ക ഇനത്തില്‍ മാത്രം 17 കോടി രൂപ അധികം ലഭിച്ചു. ആകെ 52.48 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി.

അരവണ വിറ്റതിലൂടെ മാത്രം 192 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 50 കോടി കൂടതലാണിത്. കാണിക്ക ഇനത്തില്‍ മാത്രം 126 കോടി ലഭിച്ചു. 25 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം ബോര്‍ഡ് അന്നദാനം നല്‍കി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ കൂടുതലായി എത്തിയത്.
Full Story
  19-01-2025
ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും ക്ഷണം
അമേരിക്കയുടെ 47 -ാംപ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനിയും പങ്കെടുക്കാന്‍ എത്തും. ജനുവരി 20ന് വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ചാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികള്‍ക്ക് ക്യാബിനറ്റ് മന്ത്രിമാര്‍ക്കൊപ്പം പ്രത്യേക ഇരിപ്പിടമാണ് ഒരുക്കുക എന്നാണ് ലഭിക്കുന്ന വിവരം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇരുവരും ജനുവരി 18 ന് യുഎസ് ക്യാപിറ്റോള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തും. പരിപാടിയുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങള്‍ ശനിയാഴ്ച വിര്‍ജീനിയയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ്
Full Story
  17-01-2025
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് കൊച്ചിയില്‍: ഒന്‍പതു രാജ്യങ്ങളുടെ പങ്കാളിത്തം: വന്‍കിട കമ്പനികള്‍ പങ്കെടുക്കുമെന്നു മന്ത്രി
ഒന്‍പതു രാജ്യങ്ങളുടെ പങ്കാളിത്തോടെ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഫെബ്രുവരി 21,22 തീയതികളിലായി കൊച്ചിയില്‍ നടക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

സമ്മിറ്റില്‍ ആഗോള കമ്പനികളുടെ പ്രതിനിധികളും നിക്ഷേപകരും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മുന്നൊരുക്കങ്ങള്‍ നടത്തിയ നിക്ഷേപ സംഗമമാണ് നടക്കുന്നത്. 41ലധികം പരിപാടികള്‍ ഇന്‍വസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി സംഘടിപ്പിക്കുന്നുണ്ടെന്നും ഇതില്‍ 30ഓളം എണ്ണം ഇതിനോടകം പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.

1000 കോടിയിലധികം രൂപയുടെ നിക്ഷേപമുള്ള കമ്പനികളുടെയും 500 മുതല്‍ 1000 കോടി രൂപവരെ നിക്ഷേപമുള്ള കമ്പനികളുടെയും
Full Story
  16-01-2025
ഹിന്‍ഡന്‍ബര്‍ഗ് പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ക്ക് വിപണിയില്‍ വന്‍ കുതിപ്പ്
അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. അദാനി ഓഹരികളുടെ മൂല്യം പെരുപ്പിച്ച് കാണിച്ച് ക്രമക്കേട് നടത്തിയെന്ന ആരോപണം ഉള്‍പ്പെടെ ഉന്നയിച്ച് അദാനി കമ്പനികള്‍ക്ക് കോടികളുടെ നഷ്ടം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുണ്ടാക്കിയിരുന്നു.

അദാനി ഗ്രൂപ്പ് ഓഹരികളില്‍, അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയുടെ ഓഹരികള്‍ 5.5% വീതവും അദാനി പോര്‍ട്‌സ് & SEZ, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 4% വീതവും ഉയര്‍ന്നു. അംബുജ സിമന്റ്, എസിസി, എന്‍ഡിടിവി എന്നിവയുടെ ഓഹരി മൂല്യവും ഇന്നുയര്‍ന്നിട്ടുണ്ട്.
Full Story
  14-01-2025
കുംഭമേളയ്ക്ക് ചായ വിറ്റ് ഗിന്നസ് റെക്കോഡ് സ്ഥാപിക്കാന്‍ നന്ദിനി പാല്‍
ഏറ്റവും കൂടുതല്‍ ചായ വിറ്റു എന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ കര്‍ണാടകത്തിന്റെ 'നന്ദിനി'. യുപിയില്‍ നടക്കുന്ന മഹാകുംഭമേളയില്‍ കര്‍ണാടക സഹകരണ പാല്‍ ഉത്പാദക ഫെഡറേഷന്റെ (കെഎംഎഫ്) പാല്‍ ഉപയോഗിച്ച് ഒരു കോടികപ്പ് ചായ വില്‍ക്കാനാണ് ഉദേശിക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

നന്ദിനിക്ക് ഇതിലൂടെ അപൂര്‍വമായ അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് കെഎംഎഫ് മാനേജിങ് ഡയറക്ടര്‍ ബി ശിവസ്വാമി പറഞ്ഞു. ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള. സ്റ്റോറുകളില്‍ 'നന്ദിനി'യുടെ പലഹാരങ്ങളും മില്‍ക്ക് ഷെയ്ക്കും ഉള്‍പ്പെടെയുള്ള മറ്റ് ഉത്പന്നങ്ങളും ഉണ്ടാകുമെന്ന് കെഎംഎഫ് അറിയിച്ചു. പ്രമുഖ ചായ-കാപ്പി ബ്രാന്‍ഡായ ചായ് പോയിന്റുമായി കെഎംഎഫ്
Full Story
  10-01-2025
2024ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത് 49.17 ലക്ഷം പേര്‍: ഇതു റെക്കോഡ്
2024 ജനുവരി മുതല്‍ ഡിസംബര്‍ വരെ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തത് 49.17 ലക്ഷം പേര്‍. യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് കുതിപ്പാണ് ഇത്. 2023 ഇതേ കാലയളവില്‍ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. വര്‍ധന- 18.52%. 2022-ല്‍ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാര്‍.

2024ലെ ആകെ യാത്രക്കാരില്‍ 26.4 ലക്ഷം പേര്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും 22.7 ലക്ഷം പേര്‍ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. എയര്‍ ട്രാഫിക് മൂവ്‌മെന്റുകളുടെ (എടിഎം) 28306 ഇല്‍ നിന്ന് 32324 ആയി ഉയര്‍ന്നു- 14.19% വര്‍ധന.

ഇന്ത്യന്‍ നഗരങ്ങളില്‍ ബെംഗളുരു, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളില്‍ അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകളാണ്
Full Story
[9][10][11][12][13]
 
-->




 
Close Window