Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  31-12-2024
മണിക്കൂറില്‍ 450 കിലോമീറ്റര്‍: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന
ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. CR450 എന്ന പ്രോട്ടോടൈപ്പ് മോഡലാണ് ഇപ്പോ ചൈന പുറത്തിറക്കിയിരിക്കുന്ന പുതിയ ബുള്ളറ്റ് ട്രെയിന്‍. യാത്രാസമയം കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും പുതിയ ബുള്ളറ്റ് ട്രെയിന്‍ വഴി സാധിക്കും.

കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവുമായ യാത്രാനുഭവം നല്‍കാന്‍ ഈ ട്രെയിനിന് സാധിക്കുമെന്നും ചൈന റെയില്‍വേ അറിയിച്ചു.ചൈനയുടെ തന്നെ CR400 എന്ന മോഡലായിരുന്നു ലോകത്തെ ഇതുവരെയുള്ള ഏറ്റവും വേ?ഗതയോറിയ ബുളറ്റ് ട്രെയിന്‍. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേ?ഗത.

ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിനുകള്‍ ചൈനക്ക് ലാഭകരമല്ല, ഇതുവരെ
Full Story
  30-12-2024
ബസ്സിന്റെ മട്ടുപ്പാവിലിരുന്ന് മൂന്നാര്‍ കാണാം: മൂന്നാറില്‍ ഇനി ഡബിള്‍ ഡക്കര്‍ ബസ്
മൂന്നാറിലേക്ക് ഡബിള്‍ ഡക്കര്‍ ബസ്. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം നിര്‍വ്വഹിക്കും. യാത്രക്കാര്‍ക്ക് കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ പൂര്‍ണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭമായ 'കെഎസ്ആര്‍ടിസി റോയല്‍ വ്യൂ' പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്.

തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനം എത്തുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസിന്റെ ട്രയല്‍ റണ്‍ മൂന്നാറില്‍
Full Story
  27-12-2024
മാരുതി 800ന്റെ ഉപജ്ഞാതാവ് ഒസാമു സുസുക്കി അന്തരിച്ചു: യാത്രയായത് ചരിത്രത്തില്‍ ഇടം നേടിയ ബിസിനസുകാരന്‍
സുസുകി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു. 94 വയസായിരുന്നു. അര്‍ബുദ രോഗബാധിതനായിരുന്ന ഒസാമുവിന്റെ വിയോഗം ക്രിസ്മസ് ദിനത്തിലായിരുന്നുവെന്ന് കമ്പനി അറിയിച്ചു. 40 വര്‍ഷത്തോളം കമ്പനിയെ നയിച്ച അദ്ദേഹം, സുസുകിയെ ജനപ്രിയ ബ്രാന്‍ഡാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചു. 2021ലാണ് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറിയത്.

ഒസാമുവിന്റെ കാലത്താണ് മാരുതി ചെറുകാറുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്. ഇന്ത്യയുമായി സഹകരിച്ച് മാരുതി ഉദ്യോഗ് ലിമിറ്റഡ് സ്ഥാപിച്ചതും മാരുതി 800 എന്ന ജനപ്രിയ ബ്രാന്‍ഡിന്റെ ഉപജ്ഞാതാവും അദ്ദേഹമാണ്. ജപ്പാനിലെ ജനപ്രിയ കാറായ സുസുക്കി ഓള്‍ട്ടോയില്‍നിന്നാണ് മാരുതി 800ന്റെ ജനനം.
Full Story
  17-12-2024
എയര്‍ ഇന്ത്യയിലെ ബിസിനസ് ക്ലാസ് യാത്രയിലെ ദുരിതങ്ങള്‍ ഓരോന്നായി വിവരിച്ച് ലോകപ്രശസ്ത യു ട്യൂബര്‍
എയര്‍ ഇന്ത്യയുടെ ബിസിനസ് ക്ലാസ് ഫ്ലൈറ്റ് അനുഭവമാണെന്ന് ട്രാവല്‍ ഇന്‍ഫ്ലുവന്‍സറും യൂട്യൂബറുമായ ഡ്രൂ ബിന്‍സ്‌കി. ലണ്ടനില്‍ നിന്ന് അമൃത്സറിലേക്കുള്ള ആ ഒമ്പത് മണിക്കൂര്‍ വിമാന യാത്രയാണ് ഏറ്റവും ദയനീയമെന്ന് ഡ്രൂ ബിന്‍സ്‌കി പറയുന്നു. ഞാന്‍ ഇനി ഒരിക്കലും എയര്‍ ഇന്ത്യയില്‍ പറക്കില്ലെന്നായിരുന്നു തന്റെ വിമാനയാത്രാനുഭവം പറയവെ അദ്ദേഹം പറഞ്ഞത്. മുന്‍യാത്രക്കാരായ പലരുടെ രോമങ്ങള്‍ നിറഞ്ഞ തലയിണയ്ക്ക് മുകളില്‍ വച്ചായിരുന്നു ഭക്ഷണം കഴിച്ചത്. ഇരിപ്പിടം തകര്‍ന്ന അവസ്ഥയിലായിരുന്നു. ബിസിനസ് ക്ലാസിലെ വലിയ സീറ്റില്‍ സീറ്റിലിരുന്നപ്പോള്‍ അത് തകര്‍ന്നുപോയി. എന്നാല്‍ അത് ചാരിയിട്ടില്ലെന്നായിരുന്നു ക്രൂ അംഗങ്ങള്‍ പറഞ്ഞത്. മാത്രമല്ല, സീറ്റിന് മുന്നിലെ മേശ തുറക്കാന്‍ കഴിയാത്തവിധം അടഞ്ഞിരുന്നു. ഇതേ
Full Story
  13-12-2024
ഒറ്റ ദിവസംകൊണ്ട് 200 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം നടത്തി ഗിന്നസ് ലോക റെക്കോഡില്‍ ഇടംപിടിച്ച് ഭീമ ജ്വല്ലറി
തിരുവനന്തപുരം ജില്ലയിലെ മൂന്ന് ഷോറൂമുകളില്‍നിന്ന് ഒറ്റ ദിവസം കൊണ്ട് 250 കിലോ സ്വര്‍ണവും 400 കാരറ്റ് വജ്രവും എം.ജി.റോഡ് ഷോറൂമില്‍നിന്ന് 160 കിലോ സ്വര്‍ണവും 320 കാരറ്റ് ഡയമണ്ട് വില്പനയും നടത്തി. സ്വര്‍ണ്ണത്തില്‍ മാറുന്ന കാലത്തിനോട് പൊരുത്തപ്പെടേണ്ടതിന്റെ പ്രാധാന്യമാണിതെന്ന് ഭീമ ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍ പറഞ്ഞു.
ഈ നാഴികക്കല്ലിലെത്തുന്നത് ഞങ്ങള്‍ക്ക് അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണെന്ന് എം.ഡി. സുഹാസ് എംഎസും വ്യക്തമാക്കി. ഒരു ദിവസം ഇത്രയും കച്ചവടം ഒരു സ്വര്‍ണ്ണക്കടയില്‍ നടക്കുന്നത് ആദ്യമായാണ്.

അതേസമയം, സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും മുന്നേറ്റമാണ് നടക്കുന്നത്. പവന് 640 രൂപ വര്‍ധിച്ച് 58,280 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 7,285 രൂപയിലെത്തി. മൂന്നുദിവസംകൊണ്ട് പവന് 1,360 രൂപയും
Full Story
  09-12-2024
കേരളത്തില്‍ ഇനി വാഹനം വാങ്ങിയാല്‍ ഏതു ജില്ലയിലും രജിസ്‌ട്രേഷന്‍ ചെയ്യാം
കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിട്രര്‍ ചെയ്യേണ്ടത്. ഈ രീതിയില്‍ മാറ്റം വരും. എവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്ട്രര്‍ ചെയ്യാം. അതിന് ബി എച്ച് രജിസ്ട്രേഷന്‍ സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരാനാണ് ആലോചന. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് മോട്ടോര്‍വാഹന വകുപ്പ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി സാങ്കേതികമ്മിറ്റി രൂപീകരിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
Full Story
  22-11-2024
കേസും വിവാദവും അദാനി കമ്പനിയില്‍ നിക്ഷേപകര്‍ക്ക് 7 ലക്ഷം കോടി നഷ്ടമായെന്നു റിപ്പോര്‍ട്ട്
അദാനിയുടെ 10 കമ്പനികളില്‍ നിക്ഷേപിച്ച നിക്ഷേപകര്‍ക്ക് നഷ്ടമായത് 7 ലക്ഷം കോടി രൂപ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കൈക്കൂലി കേസ് കൂടി ചുമതപ്പെട്ടതോടെ ഓഹരി വിലയിലുണ്ടായ കനത്ത ഇടിവ് സംഭവിച്ചത് കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള കണക്കാണിത്. അദാനി ഗ്രൂപ്പിന് കീഴിലെ 10 കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ തലേന്നാള്‍ (2023 ജനുവരി 23) 19.24 ലക്ഷം കോടി രൂപയായിരുന്നു കമ്പനി കമ്പനികളുടെ മൊത്തം വിപണി മൂല്യം. ഇന്നലത്തെ കണക്ക് പ്രകാരം 12.24 ലക്ഷം കോടി രൂപയാണ് മൊത്തം വിപണിമൂല്യം. ഇന്നലെ മാത്രം നിക്ഷേപകരുടെ 2.22 ലക്ഷം കോടി രൂപ മാഞ്ഞുപോയി. വന്‍തോതില്‍ അദാനി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടതോടെയാണ് ഇത് സം
Full Story
  21-11-2024
അമേരിക്കയില്‍ ഉന്നയിക്കപ്പെട്ട തട്ടിപ്പ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ ഉയര്‍ന്ന തട്ടിപ്പ്, കൈക്കൂലി ആരോപണങ്ങളില്‍ പ്രതികരിച്ച് അദാനി ഗ്രൂപ്പ്. അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും, യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കാനായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയെന്നാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

'' അദാനി ഗ്രീനിലെ ഡയറക്ടര്‍മാര്‍ക്കെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും യുഎസ്
Full Story
[10][11][12][13][14]
 
-->




 
Close Window