Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
ബിസിനസ്‌
  07-02-2023
കേരളത്തിലെ യുവാക്കള്‍ തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാക്കും: തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി
തൊഴില്‍ തേടി വിദേശത്തേക്കു പോകുന്ന സാഹചര്യം ഇല്ലാതാകുമെന്നും കേരളത്തിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും കേരളത്തില്‍ത്തന്നെ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയാണെന്നും തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.'തൊഴിലരങ്ങത്തേക്ക്' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരള നോളഡ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരും തൊഴില്‍ അന്വേഷകരുമായ സ്ത്രീകളെ തൊഴില്‍സജ്ജരാക്കാനായി നടപ്പാക്കുന്ന പദ്ധതിയാണിത്. ഈ സര്‍ക്കാരിന്റെ കാലത്ത് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്കു തൊഴില്‍ നല്‍കുകയാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളില്‍ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആഗോള
Full Story
  05-02-2023
വാതുവയ്പ്പ്, വായ്പ എന്നിവ നല്‍കുന്ന 94 ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു: ചൈനീസ് ബന്ധമെന്നു വിശദീകരണം
ചൈനീസ് ആപ്പുകള്‍ക്കെതിരായ നടപടി തുടര്‍ന്ന് മോദി സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരമാണ് നടപടി.


ആറ് മാസം മുമ്പ് ചൈനയില്‍ നിന്ന് വായ്പ നല്‍കുന്ന 28 ആപ്പുകളെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു. ഇത്തരത്തിലുള്ള 94 ആപ്പുകള്‍ ഇ-സ്റ്റോറില്‍ ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആപ്പുകള്‍ക്ക് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട ഡാറ്റയിലേക്ക് ആക്സസ് ഉണ്ട്. ചാരവൃത്തി
Full Story
  03-02-2023
വിമാന യാത്രാ ചെലവ് കുറയ്ക്കാന്‍ കോര്‍പസ് ഫണ്ട്: 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന് മന്ത്രി
ചാര്‍ട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാര്‍ക്ക് താങ്ങാവുന്ന പരിധിക്കുള്ളില്‍ ടിക്കറ്റ് നിരക്ക് നിലനിര്‍ത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോര്‍പസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതില്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഈ ഫണ്ട് ഒരു അണ്ടര്‍ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി. വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകള്‍ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി.ി

റബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിക്കുന്നതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
Full Story
  02-02-2023
പിടിച്ചാല്‍ കിട്ടാത്ത വേഗത്തില്‍ സ്വര്‍ണ വിലയുടെ കുതിപ്പ്: ഒരു പവന്‍ സ്വര്‍ണത്തിന് 42,880 രൂപ
സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് ഒരുഗ്രാം സ്വര്‍ണത്തിന് 60 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5,360 രൂപയായി. 5310 രൂപയെന്ന സര്‍വകാല റെക്കോഡാണ് ഇന്നത്തെ സ്വര്‍ണവില മറികടന്നിരിക്കുന്നത്. ഇന്ന് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് വില 42,880 രൂപയിലെത്തിയിരിക്കുകയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി വില 4,430 രൂപയിലുമെത്തി.


ഇന്നലെ സ്വര്‍ണവില രണ്ട് തവണ വര്‍ധിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 50 രൂപയാണ് ഇന്നലെ വര്‍ധിച്ചിരുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,300 രൂപയായിരുന്നു.

വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 60 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. അങ്ങിനെയാണ് സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ നിന്നിറങ്ങി 5250 രൂപയില്‍ എത്തി
Full Story
  24-01-2023
ശതകോടീശ്വരനായിരുന്ന ബിസിനസുകാരന്‍ പൊളിഞ്ഞു പാപ്പരായി: 42 ബില്യണ്‍ സമ്പാദ്യം വെറും 3 ബില്യണായി
ചൈനീസ് റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിന്റെ ചീഫും ശതകോടീശ്വരനുമായ ഹുയി കാ യാന്റെ വരുമാന വളര്‍ച്ച കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. 42 ബില്യണ്‍ ഡോളറുമായി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും ധനികനായ വ്യക്തിയില്‍ നിന്ന് അദ്ദേഹത്തിന്റെ വരുമാനം 3 ബില്യണ്‍ ഡോളറായി കുത്തനെ ഇടിഞ്ഞു എന്ന് സിഡ്നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹുയി കാ യാന് തന്റെ വരുമാനത്തിന്റെ 93 % നഷ്ടപ്പെട്ടു എന്ന് ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരെ കുറിച്ചുള്ള റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ചൈനയിലെ രാഷ്ട്രീയ നേതൃത്വത്തിനും വ്യവ്യസായ ലോകത്തിനും ഇടയിലെ പാലമായാണ് എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പ് അറിയപ്പെടുന്നത്.

ചൈനയിലെ ഒരു ഉന്നതാധികാര സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ്
Full Story
  23-01-2023
കേരളത്തില്‍ നിന്നു ബംഗാളിലേക്ക് വണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് ആരംഭിച്ചു
തിരുവനന്തപുരത്ത് നിന്ന് കൊല്‍ക്കത്തയിലേക്ക് പുതിയ വണ്‍ സ്റ്റോപ്പ് പ്രതിദിന വിമാന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഇതിനുമുമ്പ് യാത്രക്കാര്‍ രണ്ട് വിമാനങ്ങളെ ആശ്രയിച്ചാണ് തിരുവനന്തപുരം-കൊല്‍ക്കത്ത സെക്ടറില്‍ യാത്ര ചെയ്തിരുന്നത്. ഉച്ചയ്ക്ക് 1.40ന് തിരുവനന്തപുരത്തെ ആഭ്യന്തര ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ട് ചെന്നൈ വഴി വൈകുന്നേരം 6 മണിക്ക് കൊല്‍ക്കത്തയില്‍ എത്തും. മടക്ക വിമാനം കൊല്‍ക്കത്തയില്‍ നിന്ന് രാവിലെ 8:15 -ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 -ന് തിരുവനന്തപുരത്തെത്തും.

ഇതിനും മുമ്പ് ഏഴര മണിക്കൂര്‍ എടുത്തിരുന്ന യാത്ര പുതിയ സര്‍വീസ് തുടങ്ങുന്നതോടെ നാലര മണിക്കൂറായി കുറയും. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലകളിലേക്കും തിരിച്ചും തെക്കേ അറ്റം വരെയുള്ള വിനോദസഞ്ചാരികള്‍ക്കും സ്ഥിരം
Full Story
  20-01-2023
പൂജാ ബംപര്‍ ലോട്ടറി 10 കോടി തൃശൂരില്‍: പേര് പുറത്തു പറയരുതെന്ന് ലോട്ടറി അടിച്ചയാളുടെ അഭ്യര്‍ഥന
പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ലോട്ടറിയടിച്ചയാള്‍ പേര് പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജന്‍സിയില്‍നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പേര് പരസ്യമാക്കരുതെന്ന് ജേതാവ് ആവശ്യപ്പെട്ടാല്‍ ലോട്ടറി വകുപ്പ് വ്യക്തി വിവരങ്ങള്‍ പുറത്തുവിടാറില്ല.

ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് ജേതാവ് ഈ ആവശ്യം മുന്നോട്ടുവച്ചത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂ. 2022 നവംബര്‍ 20നായിരുന്നു പൂജാ ബംപര്‍ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വയ്ക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
Full Story
  10-01-2023
2022 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍
ആര്‍.ടി അറബിക് ചാനല്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ 'ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022 എന്ന പദവി നേടിയത്.


രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ ചട്ടങ്ങളില്‍ സൗദി അറേബ്യഭേദഗതി വരുത്താനൊരുങ്ങുകയാണ്. ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ് സൗദി. ഇതിലൂടെ വിദേശ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും അവരുടെ ശാഖകള്‍ സൗദിയില്‍ പ്രവര്‍ത്തനമാരംഭിക്കാനുമാണ് സൗദി ലക്ഷ്യമിടുന്നത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുക, വിദേശ നിക്ഷേപ സാധ്യതകള്‍ കൂട്ടുക, സര്‍വകലാശാല വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, ആഗോള മത്സരത്തിലേക്ക് സൗദിയും എത്തുക തുടങ്ങിയവയാണ് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ
Full Story
[7][8][9][10][11]
 
-->




 
Close Window