Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ബിസിനസ്‌
  13-09-2022
കേരള സര്‍ക്കാര്‍ ഓണം ബംപര്‍ ഇക്കുറി 25 കോടിയാണ് സമ്മാനം: ഭാഗ്യം കടാക്ഷിച്ചാല്‍ എത്ര രൂപ കൈയ്യില്‍ കിട്ടും?
കേരള സര്‍ക്കാര്‍ ഓണം ബംപര്‍ 500 രൂപയാണ് ഒരു ലോട്ടറി ടിക്കറ്റിന്റെ വില. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ടിക്കറ്റ് വില ഉയര്‍ത്തിയെങ്കിലും അതൊന്നും ലോട്ടറി വില്‍പനയ്ക്ക് തിരിച്ചടിയായില്ല. 41 ലക്ഷത്തില്‍ പരം ലോട്ടറികളാണ് ഇതിനോടകം വിറ്റ് പോയത്. ( kerala lottery onam bumper ticket price )


സെപ്റ്റംബര്‍ 18നാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. എന്നാല്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 കോടിയും കൈയില്‍ കിട്ടുകയില്ല. 15.5 കോടിയാകും കൈയില്‍ ലഭിക്കുക.

രണ്ടാം സമ്മാനം അഞ്ച് കോടി രൂപയാണ്. ഏജന്റ് കമ്മീഷനായ 50,00,000 രൂപയും നികുതിയും കിഴിച്ചുള്ള തുകയാണ് ലഭിക്കുക.

സമാശ്വാസ സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഒന്‍പത് പേര്‍ക്കാണ് അഞ്ച് ലക്ഷം ലഭിക്കുക. മൊത്തം 45,00,000 രൂപയില്‍ നിന്ന് ഏജന്റ് കമ്മീഷനായ 4,50,000 രൂപയും നികുതിയും കിഴിച്ചുള്ള
Full Story
  13-09-2022
ഗുളിക രൂപത്തില്‍ മലദ്വാരത്തില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം: കോഴിക്കോട് സ്വദേശി പിടിയില്‍
കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 995 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. ജിദ്ദയില്‍ നിന്ന് എത്തിയ കോഴിക്കോട് മുക്കം സ്വദേശി അബ്ദുള്‍ ഗഫൂര്‍ (32) ആണ് പിടിയിലായത്. ശരീരത്തിനകത്ത് ക്യാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം മിശ്രിതം കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണത്തിന് വിപണിയില്‍ 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ( Gold in capsule form inside the body; youth was arrested ).

ദുബായില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ എത്തിയ യാത്രക്കാരനില്‍ നിന്നും 42 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. മണ്ണാര്‍ക്കാട് സ്വദേശിയായ യാത്രക്കാരന്‍ നാല് ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 919 ഗ്രാം തനി തങ്കമാണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജ് പരിശോധനയ്ക്ക് ശേഷം സ്‌കാനറിലൂടെയുള്ള പരിശോധനയില്‍ സംശയം
Full Story
  04-09-2022
യുപിഐ ഇടപാടുകളില്‍ ചരിത്രം കുറിച്ച് ഇന്ത്യ; 31 ദിവസത്തിനിടെ കൈമാറ്റം നടന്നത് 10.72 ലക്ഷം കോടി രൂപ
യുപിഐ ഉപയോഗിച്ച് ഓഗസ്റ്റില്‍ 657 കോടി ഇടപാടുകളാണ് നടന്നിരിക്കുന്നത്. 10.72 ലക്ഷം കോടി രൂപ കഴിഞ്ഞ 31 ദിവസത്തിനിടെ കൈമാറ്റം ചെയ്തിരിക്കുന്നത്. 2016 ലാണ് രാജ്യത്ത് യുപിഐ സേവനം ആരംഭിക്കുന്നത്. അതിനുശേഷമുള്ള രാജ്യത്തെ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. റെക്കോര്‍ഡ് വളര്‍ച്ചയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. (UPI transactions reach 657 crore in August)


ജൂലൈയില്‍ 600 കോടി കടന്നിരുന്നു. ആറ് വര്‍ഷം മുന്‍പ് യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏകദേശം 100 ശതമാനമായാണ് യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. കൂടാതെ ഇടപാട് തുകകള്‍ ഓഗസ്റ്റ് മാസത്തില്‍ 75 ശതമാനം വളര്‍ച്ചയും നേടി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 100 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുക എന്ന നിലയിലേക്ക് വളര്‍ച്ചയെത്തിക്കുക
Full Story
  04-09-2022
കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ ഗൂഗിള്‍ പേയിലൂടെയാണ് കൈക്കൂലി വാങ്ങുന്നത്: അന്വേഷണം തുടങ്ങി
ആര്‍.ടി ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ സമ?ഗ്ര അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ്. ഏജന്റുമാര്‍ ഗൂഗിള്‍പേ വഴി വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പണം നല്‍കുന്നതായും ഓണ്‍ലൈനായി അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കിമ്പളം വാങ്ങുന്നതായും വ്യക്തമായി. ഏജന്റുമാരെ തിരിച്ചറിയുന്നതിനായി പ്രത്യേക അടയാളം രേഖപ്പെടുത്തി സൂക്ഷിച്ചിരുന്ന ഒട്ടേറെ അപേക്ഷകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു ( rto bribery on GooglePay ).


തെളിവ് ശേഖരണത്തിന്റെ ഭാ?ഗമായാണ് വിജിലന്‍സ് വിശദമായ അന്വേഷണം നടത്തുന്നത്. പിടിക്കപ്പെട്ട ഏജന്റുമാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. പണം കൈമാറിയ ഫോണ്‍നമ്പര്‍ സംബന്ധിച്ച് പരിശോധന നടത്തും. അക്കൗണ്ടുകളിലെ
Full Story
  03-09-2022
ജനങ്ങള്‍ ദാരിദ്ര്യത്തില്‍ ആണെങ്കിലും സാമ്പത്തിക ശേഷിയില്‍ യുകെയെ പിന്തള്ളി ഇന്ത്യ മുന്നേറിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി (Economy) മാറിയെന്ന് റിപ്പോർട്ട്. യുകെയെ പിന്തള്ളിയാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയത്. യുകെയെ (UK) ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയർന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ 'നാമമാത്ര' മൂല്യം 854.7 ബില്യൺ ഡോളറായിരുന്നു. അതേസമയം യുകെയിൽ ഇത് 814 ബില്യൺ ഡോളറായിരുന്നു. പ്രസ്തുത

Full Story
  02-09-2022
ബ്രിട്ടനേയും അമേരിക്കയേയും പോലെ ഇന്ത്യ ഇനി സ്വന്തമായി വിമാന വാഹിനി കപ്പല്‍ നിര്‍മിക്കും
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മ്മാണത്തോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തുകയാണ്. യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാന്‍സ് തുടങ്ങിയ ലോകരാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യയും വര്‍ഷങ്ങളുടെ കഠിനപരിശ്രമം കൊണ്ടെത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വ്യവസായ സ്ഥാപനങ്ങളും എംഎസ്എംഇകളും തദ്ദേശീയ ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗിച്ചാണ് ഐഎന്‍എസ് വിക്രാന്ത് നിര്‍മ്മിച്ചിരിക്കുന്നത്. വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നതോടെ രാജ്യത്തിന്റെ സമുദ്രസുരക്ഷയെ ഏറെ ശക്തിപ്പെടുത്തുന്ന വിമാനവാഹിനിക്കപ്പലാണ് യാഥാര്‍ത്ഥ്യമാകുന്നത്.


ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യുഡിബി) രൂപകല്‍പ്പന ചെയ്തതും
Full Story
  01-09-2022
കൊച്ചി മെട്രോ റെയില്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെ: നിര്‍മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
കൊച്ചി മെട്രോയുടെ എസ്എന്‍ ജംക്ഷന്‍ മുതല്‍ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയില്‍വേയുടെ കുറുപ്പന്തറ -കോട്ടയം - ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം - പുനലൂര്‍ സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.

കൊച്ചി മെട്രോയുടെ ഫേസ് 1എ, രണ്ടാംഘട്ട വികസനം എന്നിവ കേരളത്തിനു വലിയ നേട്ടങ്ങളുണ്ടാക്കുമെന്നും പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണസമ്മാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ''കൊച്ചി മെട്രോയുടെ പുതിയ ഘട്ടം
Full Story
  01-09-2022
ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ ഉള്‍പ്പെടുത്തി: ഇനി ട്വീറ്റ് ചെയ്തതു തിരുത്താനായി എഡിറ്റ് ചെയ്യാം
ഇനി ട്വീറ്റുകള്‍ അയച്ചതിന് ശേഷം എഡിറ്റ് ചെയ്യാന്‍ കഴിയും. എഡിറ്റ് ബട്ടണ്‍ എന്ന പുതിയ ഓപ്ഷന്‍ കൂടി ട്വിറ്റര്‍ ആരംഭിച്ചു. തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ.ഒരു ട്വീറ്റ് അയച്ച് 30 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാന്‍ കഴിയും വിധമാണ് പുതിയ ഓപ്ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ട്വീറ്റ് കണ്ടാല്‍ അത് എഡിറ്റ് ചെയ്തതാണെന്ന് മനസിലാക്കാനും കഴിയും.


കൂടാതെ ട്വീറ്റിന്റെ എഡിറ്റ് ഹിസ്റ്ററിയും ദൃശ്യമാകും. ഒപ്പം പഴയ ട്വീറ്റും ഹിസ്റ്ററിയില്‍ കാണാം.തുടക്കത്തില്‍ വെരിഫൈഡ് അക്കൗണ്ടിന് മാത്രമേ ഈ സൗകര്യം ലഭ്യമാകു എന്ന് ട്വിറ്റര്‍ അറിയിച്ചു.
Full Story
[11][12][13][14][15]
 
-->




 
Close Window