Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
ബിസിനസ്‌
  26-08-2022
പല്ലു തേയ്ക്കുന്നവര്‍ സൂക്ഷിക്കുക: കോള്‍ഗേറ്റിനും വ്യാജന്‍ ഇറങ്ങിയിരിക്കുന്നു
തൃശൂര്‍ കൈപമംഗലത്ത് ടൂത്ത് പേസ്റ്റിന്റെ വ്യാജന്‍. കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ വ്യാജമായി നിര്‍മ്മിച്ച് കടകളില്‍ എത്തിച്ച ടൂത്ത് പേസ്റ്റാണ് പൊലീസ് പിടികൂടിയത്.


മൂന്നുപീടികയിലെയും, പെരിഞ്ഞനത്തെയും രണ്ട് മൊത്തവ്യാപാര കടകളില്‍ നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റാണ് കണ്ടെടുത്തത്. കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിലാണ് കയ്പമംഗലം എസ്.ഐ കെ.എസ്.സുബീഷ് മോന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്.

2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്പാദനം നിര്‍ത്തിയ നൂറു ഗ്രാമിന്റെ അമിനോ ശക്തി എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജന്‍ ഇറക്കിയിരിക്കുന്നത്. കമ്പനി അധികൃതര്‍ പരിശോധനക്ക് എത്തിയപ്പോഴാണ് വ്യാജ ടൂത്ത് പേസ്റ്റ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം
Full Story
  24-08-2022
കോടീശ്വരനായ ഇലോണ്‍ മസ്‌ക് ഇന്ത്യക്കാരനായ 23 വയസ്സുകാരനെ കണ്ടുമുട്ടി: ജീവിതം മാറാന്‍ ഒരു നിമിഷം മതി
ലോകത്തിലെ ഏറ്റവും വലിയ ധനികനാണ് ഇലോണ്‍ മസ്‌ക്. അദ്ദേഹം തന്റെ 23 വയസ്സ് പ്രായമുള്ള ഇന്ത്യന്‍ 'ട്വിറ്റര്‍ സുഹൃത്ത്' പ്രണയ് പാത്തോളിനെ കണ്ടുമുട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ടെക്‌സസില്‍ വെച്ചാണ് പൂനെ സ്വദേശി പ്രണയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയത്. ഏറെ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പ്രണയ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടെക്സാസിലെ ജിഗാഫാക്ടറിയില്‍ വെച്ച് മസ്‌കിനെ കണ്ടുമുട്ടിയ പ്രണയ് ഇന്നലെ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ കോടീശ്വരനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു.



''നിങ്ങളെ @elonmusk ഗിഗാഫാക്ടറി ടെക്സാസില്‍ വച്ച് കണ്ടുമുട്ടിയത് വളരെ മഹത്തരമായിരുന്നു. ഇത്രയും വിനയനായ ഒരാളെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ ദശലക്ഷക്കണക്കിന്
Full Story
  24-08-2022
നമ്മുടെ മക്കള്‍ ഒരു ദിവസം സ്മാര്‍ട്ട്ഫോണില്‍ ചെലവഴിക്കുന്നത് അഞ്ചു മണിക്കൂര്‍: ഡേറ്റ നല്‍കുന്ന കമ്പനികള്‍ കൊയ്യുന്നത് കോടികള്‍
ഇന്ത്യ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിപണികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂര്‍ ആപ്പുകള്‍ ബ്രൗസുചെയ്യാന്‍ ചെലവഴിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആപ്പുകള്‍ക്കായി ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ 13 വിപണികളിലെ ഉപയോക്താക്കള്‍ പ്രതിദിനം നാല് മണിക്കൂറിലധികം ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍, മെക്‌സിക്കോ, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുര്‍ക്കി, യുഎസ്, യുകെ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, അത്തരം മൂന്ന് വിപണികളില്‍ - ഇന്തോനേഷ്യ, സിംഗപ്പൂര്‍, ബ്രസീല്‍ - മൊബൈല്‍ ഉപയോക്താക്കള്‍ ദിവസവും അഞ്ച് മണിക്കൂറിലധികം
Full Story
  18-08-2022
യുപിഐ പണമിടപാടിന് സര്‍വീസ് ചാര്‍ജ് വരും? പപ അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ
ഭാവിയില്‍ യുപിഐ പണമിടപാടുകള്‍ക്കും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കിയേക്കും. പുതിയ കരട് നിര്‍ദേശത്തോട് അഭിപ്രായം തേടിയിരിക്കുകയാണ് ആര്‍ബിഐ.
യുപിഐ, ഐഎംപിഎസ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നിങ്ങനെയുള്ള വിവിധ പണമിടപാട് സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ചുള്ള നയങ്ങളില്‍ മാറ്റം വേണമെന്ന് നിര്‍ദേശിക്കുന്ന ഡിസ്‌കഷന്‍ പേപ്പര്‍ ആര്‍ബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ഒക്ടോബര്‍ 3ന് മുന്‍പായി ഇതില്‍ പ്രതികരണം അറിയിക്കാനാണ് ആര്‍ബിഐ നിര്‍ദേശിച്ചിരിക്കുന്നത്.

'ഐഎംപിഎസ് ഫണ്ട് ട്രാന്‍സ്ഫര്‍ പോലെ തന്നെയാണ് യുപിഐയുടേയും പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഐഎംപിഎസിന് ഈടാക്കുന്ന സര്‍വീസ് ചാര്‍ജ് യുപിഐക്കും ബാധകമാകേണ്ടതാണ്. വിവിധ സ്ലാബിലുള്ള തുകയ്ക്ക് അതിനനുസൃതമായ സര്‍വീസ് ചാര്‍ജ്
Full Story
  20-07-2022
200 കോടി വാക്സിന്‍ ഡോസ് കടന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ബില്‍ ഗേറ്റ്സിന്റെ അഭിനന്ദനം
ഇന്ത്യയുടെ വാക്സിനേഷന്‍ യജ്ഞത്തിന് ശക്തിപകരുന്നതില്‍ ശാസ്ത്രജ്ഞരുടെയും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും കൂട്ടായ പരിശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ബില്‍ ഗേറ്റ്സിന്റെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.


''ഇന്ത്യയുടെ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ വേഗതയും, തോതും ബൃഹത്താണ്. ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുള്ളവരുടെ കൂട്ടായ പ്രയത്‌നമാണ് ഇതിന് കരുത്ത് പകരുന്നത്. അതേസമയം, ഇന്ത്യയിലെ ജനങ്ങള്‍ ശാസ്ത്രത്തില്‍ ശ്രദ്ധേയമായ വിശ്വാസം പ്രകടിപ്പിക്കുകയും അവരുടെ ഡോസുകള്‍ സമയബന്ധിതമായി എടുക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Full Story
  20-07-2022
ഇന്ത്യന്‍ രൂപ തകര്‍ന്ന് വീഴുകയാണ്: ഒരു ഡോളറിന് 80 രൂപ: പതിനഞ്ച് വര്‍ഷം മുന്‍പ് ഇത് 40 രൂപയായിരുന്നു
യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് (exchange rate ) ജൂലൈ 19 ന് എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഡോളറിന് 80 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. 15 വര്‍ഷം മുമ്പ്, രൂപയുടെ വിനിമയ നിരക്ക് ഒരു ഡോളറിന് ഏകദേശം 40 രൂപ ആയിരുന്നു. അതുകൊണ്ടു തന്നെ പലരും വിദേശ പഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് കൂടുതലായി ചേക്കാറാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വളരെയധികം മാറിയിരിക്കുന്നു.

രൂപയുടെ വിനിമയ നിരക്ക് ഡോളറിന് 80 രൂപ കടന്നത് പ്രതീക്ഷിച്ചിരുന്ന കാര്യം തന്നെയാണ്. കാരണം മറ്റു പല രാജ്യങ്ങളിലേതു പോലെ ഇന്ത്യന്‍ കറന്‍സിയും ആഗോളവും ആഭ്യന്തരവുമായ ചില കാരണങ്ങളാല്‍ കുറച്ചുകാലമായി സമ്മര്‍ദത്തിലാണ്. കുറച്ചു കാലത്തേക്ക് രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദ?ഗ്ധര്‍ കരുതുന്നത്. ഇത് ഇന്ത്യന്‍
Full Story
  17-07-2022
ജിഎസ്ടി ഉയര്‍ത്തി: അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം വില കൂടും
നാളെ (18-07-2022) മുതല്‍ അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് ഉള്‍പ്പെടെ വില കൂടും. അഞ്ച് ശതമാനം ജിഎസ്ടി ഈടാക്കുന്നതോടെയാണ് വിലവര്‍ധിക്കുന്നത്. അരി ഉള്‍പ്പെടെയുള്ളവയുടെ പാക്കറ്റ് ഉത്പന്നങ്ങള്‍ക്കാണ് വിലവര്‍ധനവ് ബാധകമാകുകയെന്ന് ജി.എസ്.ടി വകുപ്പ് അറിയിച്ചു.

അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, തേന്‍, തൈര്, മോര്, പപ്പടം, സംഭാരം തുടങ്ങിയവയ്ക്കാണ് ഇത്തരത്തില്‍ വിലവര്‍ധിക്കുന്നത്. പാക്കറ്റിലല്ലാതെ തൂക്കി വില്‍ക്കുന്ന അരിക്ക് വിലവര്‍ധന ബാധകമാകില്ല. തൈര്, മോര്, സംഭാരം എന്നിവയുടെ അരലിറ്റര്‍ പാക്കറ്റിന് മൂന്ന് രൂപ വര്‍ധിക്കുമെന്ന് മില്‍മ വ്യക്തമാക്കി.

അരി, ഗോതമ്പ് പോലുള്ള സാധനങ്ങള്‍ക്ക് ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെയാണ് നികുതിയിനത്തില്‍ വര്‍ധിക്കുക. പയര്‍ പോലുള്ള ധാന്യങ്ങള്‍ക്ക് നൂറ് രൂപയാണ്
Full Story
  17-07-2022
മണി ചെയിന്‍ മാതൃകയില്‍ 100 കോടി രൂപയുടെ തട്ടിപ്പ്: മലപ്പുറം കാളികാവ് സ്വദേശി അറസ്റ്റില്‍
മണി ചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ കൂത്തുപറമ്പ് പോലീസ് ഒരാള്‍ അറസ്റ്റ് ചെയ്തു. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലാണ് പിടിയിലായത്. സംസ്ഥാനത്ത് ഉടനീളം പലരില്‍ നിന്നുമായി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെട്ട സംഘം 100 കോടി രൂപയോളം തട്ടിയതായാണ് പോലീസിന് ലഭിച്ച വിവരം. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്‌സ് എന്ന പേരില്‍ കമ്പനിയുണ്ടെന്നാണ് നിക്ഷേപകരെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്. സംസ്ഥാനത്തിന് പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്ത് നിക്ഷേപം സ്വീകരിച്ചത്.

കൂത്തുപറമ്പില്‍ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. പലരും പരാതിയുമായി രംഗത്ത് വന്നതോടുകൂടിയാണ് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച അന്വേഷണം
Full Story
[12][13][14][15][16]
 
-->




 
Close Window