Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  11-08-2024
അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് തള്ളി
അദാനി ഗ്രൂപ്പിനെതിയായ ആരോപണങ്ങള്‍ കൃത്യമായി അന്വേഷിച്ചിട്ടുണ്ടെന്നു സെബി.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ സെബി തള്ളിക്കളഞ്ഞു. വിരുദ്ധ താല്പര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സെബിക്ക് ആഭ്യന്തര സംവിധാനങ്ങള്‍ ഉണ്ട്. നിക്ഷേപങ്ങള്‍ സംബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ മാധബി പുരി യഥാസമയം തന്നെ അറിയിച്ചിരുന്നു. ഓഹരി വിപണിയുടെ സമഗ്രത ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സെബി വ്യക്തമാക്കി.
റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒരു ബഹുരാഷ്ട്ര കമ്പനിയെ അനുകൂലിക്കുന്നതാണെന്ന ആരോപണങ്ങള്‍ അനുചിതമാണെന്ന് സെബി. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സെബിയുടെ നടപടിയെ ചോദ്യം ചെയ്യുകയാണ് ഹിന്‍ഡന്‍ബര്‍ഗെന്ന് വിമര്‍ശനം
Full Story
  10-08-2024
കൊച്ചി അധികം വൈകാതെ ഇന്ത്യയിലെ നമ്പര്‍ വണ്‍ നഗരമായി മാറുമെന്ന് സര്‍വേ റിപ്പോര്‍ട്ട്

കൊളീര്‍സ് ഇന്ത്യ നടത്തിയ അവലോകന റിപ്പോര്‍ട്ടില്‍ കൊച്ചിയുടെ വളര്‍ച്ചയെക്കുറിച്ച് വന്‍ പ്രതീക്ഷ. രാജ്യത്തെ 100 എമര്‍ജിങ് സിറ്റികളുടെ നിരയില്‍ കൊച്ചിയുമുണ്ട്. ദ്രുദഗതിയില്‍ വളരുന്ന നഗരമെന്നാണ് കൊച്ചിയെ വിശേഷിപ്പിച്ചിട്ടുള്ളത്. അമൃത്സര്‍, അയോധ്യ, ജയ്പൂര്‍, കാന്‍പൂര്‍, ലഖ്നൗ, വാരാണസി, പാറ്റ്‌ന, പുരി, ദ്വാരക, നാഗ്പൂര്‍, ഷിര്‍ദ്ദി, സൂറത്ത്, കോയമ്പത്തൂര്‍, തിരുപ്പതി, വിശാഖപട്ടണം, എന്നിവയ്ക്ക് പുറമെ ഇന്‍ഡോറുമാണ് ഈ 17 നഗരങ്ങളുടെ പട്ടികയിലുള്ളത്.


30 നഗരങ്ങള്‍ ഇതിനോടകം അത്യധികം വളര്‍ച്ചാ സാധ്യതയുള്ള നഗരങ്ങളായി മാറിക്കഴിഞ്ഞു. 2050 ഓടെ രാജ്യത്തെ 100 പ്രധാന നഗരങ്ങളില്‍ പത്ത് ലക്ഷത്തിലേറെ പേര്‍ താമസക്കാരുണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ ഇത്രയും ജനസംഖ്യയുള്ളത് രാജ്യത്തെ എട്ട്

Full Story
  27-07-2024
മൂന്ന് വര്‍ഷത്തേക്ക് വിജയ് മല്യയെ ഓഹരി വിപണിയില്‍ നിന്നു വിലക്കി
വിജയ് മല്യയെ ഓഹരി വിപണിയില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് വിലക്കി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണു വിലക്കേര്‍പ്പെടുത്തിയത്. യുബിഎസ് എജിയിലുള്ള വിദേശബാങ്ക് അക്കൗണ്ടുകള്‍ വഴി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

യുണൈറ്റഡ് ബ്രൂവറീസിന്റെ മുന്‍ മേധാവിയും യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ (യുഎസ്എല്‍) പ്രധാന ഓഹരി പങ്കാളിയുമാണഅ വിജയ് മല്യ. സ്വന്തം കമ്പനികളുടെ ഓഹരികള്‍ പരോക്ഷമായി വ്യാപാരം ചെയ്യുന്നതിനുള്ള നീക്കം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സെബി ചീഫ് ജനറല്‍ മാനേജര്‍ അനിത അനൂപ് നടപടിയെടുത്തത്.

വിദേശ നിക്ഷേപ സ്ഥാപനമായ (എഫ്‌ഐഐ) യുബിഎസ് എജി വഴി ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഇടപാടുകള്‍ നടന്നതെന്നും
Full Story
  17-07-2024
കൃത്യസമയം പാലിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ആകാശ എയര്‍: രണ്ടാം സ്ഥാനത്ത് ഇന്‍ഡിഗോ
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നല്‍കിയ കണക്കുകള്‍ പ്രകാരം 92.6% സമയനിഷ്ഠ പാലിക്കുന്ന എയര്‍ലൈനാണ് ആകാശ എയര്‍. ഇന്‍ഡിഗോ, വിസ്താര എന്നിവയെ പിന്തള്ളിയാണ് ആകാശ എയര്‍ ഒന്നാമതെത്തിയത്. സമയനിഷ്ഠ പാലിക്കുന്ന കാര്യത്തില്‍ ഇന്‍ഡിഗോ രണ്ടാം സ്ഥാനത്താണ്(90.3%), വിസ്താര മൂനാം സ്ഥാനത്തും(89.5%). സ്പൈസ്ജെറ്റ് ആണ് സമയനിഷ്ഠയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. 60.9% മാത്രമാണ് സ്പൈസ്ജെറ്റ് കൃത്യത പുലര്‍ത്തുന്നത്. 2023 ജൂണില്‍ സര്‍വീസുകളില്‍ (ഓണ്‍-ടൈം പെര്‍ഫോമന്‍സ് - ഒ.ടി.പി) സമയക്രമം നോക്കിയാണ് ഡിജിസിഎ പട്ടിക തയ്യാറാക്കിയത്. കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയര്‍.
Full Story
  16-07-2024
ലോകം മുഴുവന്‍ ചര്‍ച്ചയായി അംബാനി കുടുംബത്തിലെ കല്യാണത്തിന്റെ ആഡംബര മേളങ്ങള്‍
സ്വര്‍ണം കൊണ്ടും വസ്ത്രം കൊണ്ടും ആഡംബരങ്ങളാലും ലോകം മുഴുവന്‍ ചര്‍ച്ചയായി അംബാനി കുടുംബത്തിലെ വിവാഹം. പ്രീ വെഡ്ഡിങ് ആഘോഷങ്ങളില്‍ വരന്റെ മാതാവായ നിത അംബാനി ധരിച്ചത് 500 കോടിയുടെ നെക്ലേസ് ആയിരുന്നു. പച്ച മരതകവും ഡയമണ്ടും കൊണ്ട് നിര്‍മിച്ചതായിരുന്നു ഈ ഹാരം. നെക്ലേസിന് ചേരുന്ന 53 കോടിയുടെ ഡയമണ്ട് മോതിരത്തിലും കമ്മലിലും ഫാഷനിസ്റ്റകളുടെ കണ്ണുടക്കിയിരുന്നു. ഐവറി ഗോള്‍ഡ് സാരിക്ക് അഴകേറ്റിയ ഈ ആഭരണം ലോകത്തെ ഏറ്റവും വിലയേറിയ നെക്ലേസുകളിലൊന്നാണ്. ഇതുകണ്ട് നെടുവീര്‍പ്പിട്ട സാധാരണക്കാര്‍ക്കായി രാജസ്ഥാനിലുള്ള ഒരു വ്യാപാരി ഈ മാലയുടെ പക്കാ കോപ്പി നിര്‍മിച്ച് 200 രൂപയില്‍ താഴെ വിലയ്ക്ക് വിറ്റഴിച്ച വാര്‍ത്തയും വൈറലായി. 500 കോടിയുടെ മാലയുടെ 178 രൂപാ പതിപ്പുണ്ടാക്കിയ കക്ഷിയുടെ മാര്‍ക്കറ്റിങ് തന്ത്രവും
Full Story
  11-07-2024
ഒരു പവന്‍ സ്വര്‍ണത്തിന് 53,840 രൂപ: പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്റെ മാല വാങ്ങാന്‍ അറുപതിനായിരം രൂപ വേണം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,840 രൂപയായി. ഗ്രാമിന് 20 രൂപ കൂടി. 6730 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില പിന്നീട് കുറയുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വര്‍ണവില വീണ്ടും കൂടിയത്. മെയ് മാസം 20നാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
Full Story
  10-07-2024
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ്
ലണ്ടന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ലണ്ടന്‍ ഒരുങ്ങുന്നു. ഈമാസം 29 മുതല്‍ ഓഗസ്റ്റ് ഒന്നുവരെ ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ്സ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. ഒപ്പം സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും
Full Story
  09-07-2024
എയര്‍ കേരളയ്ക്ക് ചിറകു വിടരുന്നു: കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചുവെന്ന് ചെയര്‍മാന്‍
കേരളം ആസ്ഥാനമായ എയര്‍ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി പ്രാദേശിക എയര്‍ലൈന്‍ കമ്പനിയായ സെറ്റ്ഫ്‌ലൈ - zettfly - ചെയര്‍മാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യുപിസി. ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സര്‍വിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എന്‍ഒസി ലഭിച്ചത്.

എയര്‍കേരള യാഥാര്‍ഥ്യമാവുന്നതിലൂടെ കേരളത്തിന്റെ ടൂറിസം ട്രാവല്‍ രംഗത്തു ഒരുവിപ്ലവം തന്നെ ഉണ്ടാകുമെന്നും കേരള പ്രവാസികളുടെ വിമാനയാത്ര ക്ലേശങ്ങള്‍ വരും വര്‍ഷങ്ങളില്‍ തന്നെ അറുതിവരുമെന്നും സെറ്റ്ഫ്‌ലൈ ഏവിയേഷന്‍ വൈസ്‌ചെയര്‍മാന്‍ അയ്യൂബ് കല്ലട പറഞ്ഞു.

തുടക്കത്തില്‍ ടയര്‍2, ടയര്‍3 നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും
Full Story
[13][14][15][16][17]
 
-->




 
Close Window