Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
ബിസിനസ്‌
  08-07-2024
ഊട്ടിയിലെ 52.35 ഏക്കര്‍ വരുന്ന റേസ് കോഴ്സ് 130 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കോ പാര്‍ക്ക് ആക്കി മാറ്റുന്നു
ഊട്ടിയിലെ 52.35 ഏക്കര്‍ വരുന്ന റേസ് കോഴ്സ് 130 വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കോ പാര്‍ക്ക് ആക്കി മാറ്റാന്‍ തമിഴ്നാട് സര്‍ക്കാര്‍. ഇവിടം പൊതുജനങ്ങളുടെ ആവശ്യത്തിനായി ഉപയോഗിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം.

ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ശനിയാഴ്ചയോടെ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 52.35 ഏക്കര്‍ വരുന്ന റേസ് കോഴ്സ് മൈതാനം മദ്രാസ് റേസ് ക്ലബ്ബാണ് പാട്ടത്തിനെടുത്തിരുന്നത്. ഈ സ്ഥലം തിരികെ സര്‍ക്കാരിന് കൈമാറണമെന്ന് ക്ലബ്ബിനോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. പാട്ടത്തുക അടയ്ക്കുന്നതില്‍ ക്ലബ്ബ് വീഴ്ച വരുത്തിയിരുന്നു. കുടിശ്ശികയായി ഏകദേശം 822 കോടിയോളം രൂപ നല്‍കാനുണ്ടായിരുന്നു. 2001 മുതല്‍ ക്ലബ് പാട്ടത്തുക
Full Story
  07-07-2024
ലോകത്തെ കോടീശ്വരന്മാരുടെ ഇടയില്‍ മൊത്തം സമ്പാദ്യം ഇടിഞ്ഞ് ഇല്ലാതാകുന്നത് സഹിച്ചു നില്‍ക്കുന്നു ഇലോണ്‍ മസ്‌ക്
അടുത്ത കാലത്ത് സ്വന്തം സമ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട വ്യക്തി ഇലോണ്‍ മസ്‌കാണ്. മസ്‌കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും ജൂണ്‍ അവസാനത്തോടെ 1.66 ട്രില്ല്യണ്‍ ഡോളറായി വര്‍ധിക്കുകയാണ് ചെയ്തത്. മസ്‌കിന്റെ സമ്പത്താകട്ടെ ഇടിയുകയാണ് ചെയ്തത്. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ റോക്കറ്റുകള്‍ തകര്‍ന്ന് തരിപ്പണമാകുന്ന പല ദൃശ്യങ്ങളും വൈറലാണ്. ഏതാണ്ട് ഇതിന് സമാനമായ രീതിയിലാണ് മസ്‌കിന്റെ സമ്പത്തും തകര്‍ന്നടിയുന്നത്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില്‍
Full Story
  07-07-2024
ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം റോബോട്ട് ആത്മഹത്യ ചെയ്തു
ദക്ഷിണ കൊറിയയിലാണ് സംഭവം. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റോബോട്ട് ജോലി ചെയ്യുന്ന ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗണ്‍സിലില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫീസറായി ജോലി ചെയ്യുകയായിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കാലിഫോര്‍ണിയ ആസ്ഥാനമായ ബെയര്‍ റോബോട്ടിക്‌സ് നിര്‍മ്മിച്ച റോബോട്ട് 2023 ആഗസ്റ്റിലാണ് ജോലി ആരംഭിച്ചത്.
Full Story
  29-06-2024
കേരളത്തില്‍ ഫോണ്‍ റീചാര്‍ജ് തുക പൊടുന്നനെ ഉയര്‍ന്നു:ജിയോയ്ക്കു പിന്നാലെ മറ്റു കമ്പനികളും തുക കൂട്ടി
റിലയന്‍സ് ജിയോയ്ക്കും എയര്‍ടെലിനും പിന്നാലെ വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ധിപ്പിച്ചു. ജൂലൈ 3 മുതല്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.മെച്ചപ്പെട്ട രീതിയില്‍ ടെലികോം കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയില്‍ കൂടുതല്‍ വേണമെന്ന നിലപാടാണ് എയര്‍ടെല്‍ താരിഫ് ഉയര്‍ത്താന്‍ കാരണം.
ജൂലായ് നാല് മുതല്‍ വര്‍ധനവ് നിലവില്‍ വരും. എയര്‍ടെലിന് സമാനമായ നിരക്ക് വര്‍ധനയാണ് വോഡഫോണ്‍ ഐഡിയയിലും വരുത്തിയിരിക്കുന്നത്. നിലവില്‍ വോഡഫോണ്‍ ഐഡിയയുടെ ഏറ്റവും ചെറിയ പ്ലാനിന് 179 രൂപയാണ് വില. ഇത് 199 രൂപയായി വര്‍ധിപ്പിച്ചു.

പ്രതിദിനം 1 ജിബി ഡാറ്റ
Full Story
  29-06-2024
മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനു മുന്‍പ് നിര്‍ധനരായ യുവതീ-യുവാക്കള്‍ക്ക് സമൂഹ വിവാഹം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ സിഇഒയും വൈസ് ചെയര്‍മാനുമായ വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റിന്റെയും വിവാഹം മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജൂലൈ 12ന് നടക്കും.

പ്രീ വെഡ്ഡിങ് ആഘോഷങ്ങളുടെ ഭാഗമായി നിര്‍ധനരായ യുവതീയുവാക്കള്‍ക്കായി സമൂഹ വിവാഹം സംഘടിപ്പിക്കുകയാണ് അംബാനി കുടുംബം. ജൂലൈ 2ന് വൈകിട്ട് 4.30ന് മഹാരാഷ്ട്രയിലെ പാല്‍ഗഢിലെ സ്വാമി വിവേകാനന്ദ വിദ്യാമന്ദിറിലാണ് സമൂഹ വിവാഹം നടക്കുക.
Full Story
  22-05-2024
കേന്ദ്ര സര്‍ക്കാന് ഈ വര്‍ഷം ചെലവാക്കാന്‍ 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ച് റിസര്‍വ് ബാങ്ക്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 2024 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാരിന് ഏകദേശം 2.11 ലക്ഷം കോടി രൂപയുടെ ലാഭവിഹിതം അനുവദിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഏകദേശം 140 ശതമാനം വര്‍ധനവാണിത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപ മിച്ചമായി കേന്ദ്രത്തിന് കൈമാറിയിരുന്നു. മുംബൈയില്‍ നടന്ന ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ 608-ാമത് മീറ്റിംഗില്‍ നിലവിലെ ആഗോള, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2,10,874 കോടി രൂപ മിച്ചമായി കൈമാറാന്‍ ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. '2018-19 മുതല്‍ 2021-22 വരെയുള്ള വര്‍ഷങ്ങളില്‍ കോവിഡ് മഹാമാരി അടക്കമുള്ള വിവിധ കാരണങ്ങളാല്‍ റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ 5.50 ശതമാനത്തില്‍ കണ്ടിന്ജന്റ് റിസ്‌ക് ബഫര്‍ (crb) നിലനിര്‍ത്താന്‍ ബോര്‍ഡ്
Full Story
  09-05-2024
എയര്‍ ഇന്ത്യയില്‍ കൂട്ടത്തോടെ ലീവ് എടുത്ത ജീവനക്കാരെ പിരിച്ചുവിട്ടു; തൊട്ടു പിന്നാലെ തിരിച്ചെടുത്തു
എയര്‍ ഇന്ത്യ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും. ഉടന്‍ ജോലിയില്‍ തിരികെ കയറാമെന്ന് ജീവനക്കാര്‍. പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും മാനേജ്‌മെന്റും തമ്മില്‍ സെന്‍ട്രല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം.

എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമരത്തിനു ശേഷം പിരിച്ചു വിട്ട 25 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു.

പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരു പക്ഷവും
Full Story
  08-05-2024
എയര്‍ഇന്ത്യയിലെ ജോലിക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതാണ് 80 വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യാന്‍ കാരണമെന്നു റിപ്പോര്‍ട്ട്
യുഎഇയില്‍ നിന്നുളള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. വ്യാഴം വെളളി ശനി തിങ്കള്‍ ദിവസങ്ങളില്‍ പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. നാളെ പുറപ്പെടേണ്ട അല്‍ഐന്‍ - കോഴിക്കോട് വിമാനം, വെളളിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ - കണ്ണൂര്‍ വിമാനം, ശനിയാഴ്ച പുറപ്പെടേണ്ട റാസല്‍ഖൈമ- കോഴിക്കോട്, അബുദാബി - കണ്ണൂര്‍ വിമാനങ്ങള്‍, തിങ്കളാഴ്ച പുറപ്പെടേണ്ട ഷാര്‍ജ - കണ്ണൂര്‍, അബുദാബി- കണ്ണൂര്‍, ദുബായ്-കോഴിക്കോട് വിമാനങ്ങളാണ് റദ്ദാക്കിയത്.

80 ലധികം വിമാനങ്ങള്‍ റദ്ദാക്കി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്. എയര്‍ലൈനിലെ കെടുകാര്യസ്ഥതയ്ക്കെതിരെ പ്രതിഷേധിച്ച് ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ എയര്‍ ഇന്ത്യ
Full Story
[14][15][16][17][18]
 
-->




 
Close Window