Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
ആരോഗ്യം
  16-09-2023
പുതുതായി നിപ്പ ബാധിതര്‍ ഇല്ല: രണ്ടാം തരംഗം ഇല്ലെന്ന് ആരോഗ്യമന്ത്രി: കോഴിക്കോട് ജില്ലയില്‍ 24 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്

സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതുകൊണ്ടുതന്നെ നിപയുടെ രണ്ടാം തരംഗം ഇതുവരെയില്ലെന്ന് മന്ത്രി അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് ഇന്ന് അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവര്‍. നിപ സാംപിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാംപിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവുരെ പരിശോധനാഫലമാണ് പുറത്തുവന്നത്. നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ 24 വരെ ഓണ്‍ലൈന്‍ വഴിയായിരിക്കും ക്ലാസുകള്‍. പ്രൊഫഷണല്‍ കോളേജുകള്‍ക്കും ട്യൂഷന്‍

Full Story
  13-09-2023
നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി: ആശങ്ക വേണ്ടെന്നും മന്ത്രി



നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പത്ത് ദിവസത്തേക്ക് പൊതുപരിപാടികള്‍ നിരോധിച്ചു. വെള്ളിയാഴ്ച കോഴിക്കോട് പ്രാദേശിക അവലോകന യോഗം ചേരും. മന്ത്രിമാരായ വീണാ ജോര്‍ജും പി എ മുഹമ്മദ് റിയാസും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് നടത്താനിരുന്ന മന്ത്രിസഭാ യോഗം നാളത്തേക്ക് മാറ്റിവച്ചു.



നിപയുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പുതിയ ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാണ്. പനിയുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.


Full Story
  12-09-2023
ആത്മഹത്യാ നിരക്ക് ഉയരുന്നു: പാരാസെറ്റമോള്‍ ഗുളികയുടെ വില്‍പന നിയന്ത്രിക്കാന്‍ യുകെയില്‍ ആരോഗ്യ വകുപ്പിന്റെ നീക്കം
പാരാസെറ്റമോള്‍ ഗുളികകളുടെ വിതരണം നിയന്ത്രിക്കുമെന്ന് യുകെ സര്‍ക്കാര്‍. രണ്ടര വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതിജ്ഞ. 2018ല്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും പാരാസെറ്റമോള്‍ പോലെയുള്ള മരുന്നുകള്‍ കഴിച്ചാണ്. ഇത്തരം ഗുളികകള്‍ വ്യാപകമായി വില്‍ക്കുന്നത് ആത്മഹത്യകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

രാജ്യത്ത് ആത്മഹത്യകള്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍ 2018 മുതല്‍ ഫലപ്രദമല്ലെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഈ കാലയളവില്‍ ആത്മഹത്യ വര്‍ധിച്ചിരിക്കുന്നത്.
Full Story
  12-09-2023
നിപ വൈറസ് സ്ഥിരീകരണം: സംശയവുമായി ബന്ധപ്പെട്ട പട്ടികയില്‍ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി
നിപ വൈറസ് ബാധയില്‍ സംശയവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയില്‍ 75 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരാണ്. മരിച്ചയാളുകളുടെ യാത്രാവിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

രോഗലക്ഷണങ്ങളുമായി നാലുപേരാണ് കോഴിക്കോട് ചികിത്സയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ഒമ്പത്, നാല് വയസ് വീതമുള്ള ആണ്‍കുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

മരിച്ച ഒരാളുടേതടക്കമുള്ള സാംപിളുകള്‍ ഇന്നലെ രാത്രിയിലാണ് പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്. ഇന്ന് വൈകിട്ടോടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. നിപ അവലോക
Full Story
  12-09-2023
കേരളത്തില്‍ പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. ഇതോടെ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചു. സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം നിയോഗിച്ച സംഘം കോഴിക്കോട്ടെത്തി. കോഴിക്കോട്ടെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടക്കും.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പനിബാധിച്ച് രണ്ട് പേര്‍ക്കാണ് നിപയെന്ന് സംശയിച്ച് ഇന്ന് രാവിലെ മുതല്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നിപ ബാധ സംശയിക്കുന്നതിനാല്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മരിച്ചയാളുടെ ശരീര സ്രവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ പരിശോധന
Full Story
  06-09-2023
രാവിലെ തേങ്ങാ വെള്ളവും മുട്ടയുടെ വെള്ളയും; ഉച്ചയ്ക്ക്, ചോറും തൈരും മീനും: രാത്രി ഭക്ഷണം പുഴുങ്ങിയ പച്ചക്കറികളും സൂപ്പും
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്രയുടെ ഭക്ഷണരീതി എല്ലാവരുടേയും ആരോഗ്യം പരിപോഷിപ്പിക്കുന്നതാണ്. ലഘുവായ രീതിയിലാണ് നീരജ് ചോപ്രയുടെ അത്താഴം. പുഴുങ്ങിയ പച്ചക്കറികളും സൂപ്പും പഴങ്ങളും കഴിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുമെന്ന് നീരജ് ചോപ്ര തന്നെ പറയുന്നു. അദ്ദേഹം നോണ്‍ വെജിറ്റേറിയനാണ്.പോഷക ഗുണങ്ങള്‍ ധാരാളമായി അടങ്ങിയ സാല്‍മണ്‍ മത്സ്യമാണ് അദ്ദേഹത്തിന്റെ ഭക്ഷണങ്ങളിലെ പ്രധാന ഐറ്റം.
ഉച്ചയ്ക്ക്, ചോറും തൈരുമായിരിക്കും മിക്കവാറും കഴിക്കുക. ഇതിനൊപ്പം പയര്‍വര്‍ഗങ്ങള്‍, ഗ്രില്‍ഡ് ചിക്കന്‍, സാലഡ് എന്നിവയുമുണ്ടാകും. പരിശീലനത്തിനും ജിമ്മിനും ഇടയ്ക്കുള്ള ഇടവേളകളില്‍, ബദാം പോലുള്ള ഡ്രൈഫ്രൂട്ടുകളും ജ്യൂസും കഴിക്കും.
രാവിലെ
Full Story
  15-06-2023
വേനല്‍ക്കാലത്ത് ക്ഷീണം ബാധിക്കാതിരിക്കാന്‍ ഏതെല്ലാം ഭക്ഷണം കഴിക്കണം? യുകെയിലെ കാലാവസ്ഥയില്‍ അനുയോജ്യമായ വസ്ത്രം ഏത്?.
ചര്‍മസംരക്ഷണത്തില്‍ ആരോഗ്യകരമായ ഭക്ഷണത്തിനു വളരെ പ്രാധാന്യമുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തി ശരീരത്തില്‍ വിറ്റാമിനുകളും ആന്‍ഡി ഓക്‌സിഡന്റുകളും ആവശ്യത്തിന് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താം. ഇവ കൊളീജന്റെ ഉല്‍പാദനം വര്‍ധിപ്പിച്ച് സൂര്യപ്രകാശം ചര്‍മത്തെ നശിപ്പിക്കുന്നതു തടയാന്‍ സാധിക്കും. അമിതമായ എണ്ണയടങ്ങിയ ഭക്ഷണങ്ങള്‍ ഈ സമയത്ത് ഒഴിവാക്കാം.

സൂര്യതാപം കൂടുതലായി അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് (യുവി) രശ്മികള്‍ പുറംതള്ളുന്ന സമയം കൂടിയാണിത്. യുവി രശ്മികള്‍ ചര്‍മത്തിലെ കോശങ്ങളെ നശിപ്പിക്കും. ഈ സമയങ്ങളില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍
Full Story
  15-06-2023
യുകെയില്‍ വേനല്‍ക്കാലം കടുത്തു: കണ്ണുകള്‍ക്ക് ക്ഷീണം തോന്നുന്നുവെങ്കില്‍ ജാഗ്രത പാലിക്കണം
ചൂടേറ്റ് ജലാംശം നഷ്ടമാകുമ്പോഴാണ് കണ്ണ് വരണ്ടു പോകുന്നത്. ജോലിക്കിടയിലും വായനയ്ക്കിടയിലും യാത്രയ്ക്കിടയിലും കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മി തുറക്കണം. കണ്ണിലെ ഈര്‍പ്പം ഇങ്ങനെ നിലനിര്‍ത്താം. കണ്ണിലെ വരള്‍ച്ച തടയാന്‍ കണ്ണുകള്‍ ഇടയ്ക്കിടെ കഴുകിയാലും മതി. ലൂബ്രിക്കേറ്റിങ് ഐ ഡ്രോപ്‌സ് വിദഗ്ധ നിര്‍ദേശ പ്രകാരം വേണമെങ്കില്‍ ഉപയോഗിക്കാം.

ന്മകണ്ണില്‍ കരടു പോയതു പോലെയോ മണ്‍തരി വീണതു പോലെയോ തോന്നിയാല്‍ തിരുമ്മരുത്. കണ്ണിന്റെ പാടയില്‍ പോറല്‍ വീഴാനും ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്‍ഫെക്ഷനുണ്ടാകാനും സാധ്യതയുണ്ട്. അസ്വസ്ഥത തോന്നിയാല്‍ പലവട്ടം കണ്ണു ചിമ്മി തുറക്കുക. കൈകള്‍ വൃത്തിയാക്കിയ ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് പല തവണ കണ്ണ് കഴുകുക.

ന്മകണ്ണില്‍ കരടു പോയതു പോലെയോ മണ്‍തരി വീണതു പോലെയോ തോന്നിയാല്‍
Full Story
[1][2][3][4][5]
 
-->




 
Close Window