Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.2505 INR  1 EURO=109.1703 INR
ukmalayalampathram.com
Sun 12th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
'കേരളാ സ്റ്റോറി 2 റിലീസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു
Text By: UK Malayalam Pathram
വിവാദമായ 'കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ടി'ന്റെ റിലീസ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടു. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. 'ദി കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ റിലീസ് പാടില്ലെന്നും അവകാശം കൈമാറരുതെന്നും നിര്‍മാതാക്കളോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
2026 ഫെബ്രുവരി 27ന് തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം, ഇന്ത്യന്‍ മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന രീതിയെച്ചൊല്ലി വലിയ പ്രതിഷേധം നേരിട്ടിരുന്നു. അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന ആരോപണവും ചിത്രത്തിനെതിരെയുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയുടെ റിലീസും പ്രദര്‍ശനവും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സിനിമ കാണാന്‍ കോടതി താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും നിര്‍മാതാക്കള്‍ അതിന് വലിയ താല്‍പര്യം കാണിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട ഒരു സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കുന്നത് സൂക്ഷ്മമായ പരിശോധന അര്‍ഹിക്കുന്നുണ്ടെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.
 
Other News in this category

 
 




 
Close Window