Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
ആരോഗ്യം
  18-07-2026
മൊബൈല്‍ ഫോണില്‍ നിന്നു ക്യാന്‍സര്‍: എല്ലാ വിവരങ്ങളും വിശദീകരിച്ച് ഗവേഷകര്‍: ലോകാരോഗ്യ സംഘടനയും റിപ്പോര്‍ട്ട് നല്‍കി
മൊബൈല്‍ ഫോണ്‍ ഉപയോഗവും അര്‍ബുദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്ത് നടത്തിയ വിവിധ പഠനങ്ങളുടെ സമഗ്രമായ വിലയിരുത്തലിന് ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണുകളില്‍ നിന്നും മറ്റ് വയര്‍ലെസ്സ് സംവിധാനങ്ങളില്‍ നിന്നും പുറപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിലോ തലയിലോ കഴുത്തിലോ അര്‍ബുദത്തിന് കാരണമാകുന്നില്ലെന്ന് രാജ്യാന്തര പഠനം വ്യക്തമാക്കുന്നു.
റേഡിയോ തരംഗങ്ങള്‍, വൈ-ഫൈ, സാറ്റലൈറ്റ് നാവിഗേഷന്‍, മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയിലെല്ലാം കുറഞ്ഞ ഊര്‍ജ്ജമുള്ളതും നീളമേറിയ തരംഗദൈര്‍ഘ്യമുള്ളതുമായ പ്രകിരണങ്ങളാണ് ഉപയോഗിക്കുന്നത്. എക്‌സ്-റേ പോലെയുള്ള ഉയര്‍ന്ന ഊര്‍ജ്ജമുള്ള
Full Story
  18-06-2026
പനിപ്പേടിയില്‍ കേരളം: ഡെങ്കിപ്പനി, ഷിഗല്ല എന്നിവയ്ക്കു പുറമേ പലവിധ പകര്‍ച്ചപ്പനികളും
സംസ്ഥാനത്ത് നിന്ന് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഷിഗെല്ല വ്യാപനം കൂടുതല്‍ കോഴിക്കോട് ജില്ലയിലാണ് . ഡെങ്കിപ്പനി എലിപ്പനി മഞ്ഞപ്പിത്തം ചിക്കന്‍പോക്‌സ് വ്യാപനവും രൂക്ഷം. ഇന്നത്തെ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം 13849 ആണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയവരുടെ കണക്കാണിത്.

ഷിഗെല്ല , ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം,ചിക്കന്‍പോക്‌സ്, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നു. കോഴിക്കോട്,തൃശ്ശൂര്‍,കണ്ണൂര്‍,തിരുവനന്തപുരം, കൊല്ലം, എറണാകുളം ,മലപ്പുറം ജില്ലകളിലായി സംസ്ഥാനത്ത് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത് 19 പേര്‍ക്ക് . കോഴിക്കോട് 9 പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.68 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. 297 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ആശുപത്രികളില്‍ ചികിത്സ
Full Story
  17-06-2026
ഡെങ്കിപ്പനി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാന്‍ തീരുമാനം
ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ആരോ?ഗ്യമന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോ?ഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനം.
വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫിസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഡ്രൈഡേ ആചരിക്കും. ഞായറാഴ്ച വീടുകളിലായിരിക്കും ശുചീകരണ പരിപാടികള്‍ നടത്തുക. ഡെങ്കിപ്പനി കൂടാതെ ഷി?ഗെല്ലയും സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തെ തുടര്‍ന്നാണ് ഈ നീക്കം. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മുന്‍കരുതലായാണ് ഡ്രൈഡേ ആചരിക്കേണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Full Story
  12-06-2026
മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം

വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂര്‍ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്.

Full Story
  11-06-2026
കോഴിക്കോട് നിപ്പ വൈറസ് ബാധ: സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരുണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

കോഴിക്കോട് നിപ്പ രോഗ ബാധ. യുവാവിന്റെ സാമ്പില്‍ ഇന്നലെ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. ഫലം ഇന്നു ലഭിക്കുന്നതോടെ മാത്രമേ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. രോഗിയുടെ ബന്ധുക്കളോടും മറ്റും സംസാരിച്ച് രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുന്ന നടപടികള്‍ ജില്ലാ ആരോഗ്യ വകുപ്പ് ആരംഭിച്ചു. രോഗി ആദ്യം ചികിത്സ തേടിയെത്തിയ ഡീ അഡിക്ഷന്‍ സെന്റര്‍, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ രോഗിയുടെ സാന്നിധ്യത്തില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. രോഗിയുടെ അടുത്ത സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേരുടെ സാമ്പിള്‍ മെഡിക്കല്‍ കോളജില്‍ വ്യാഴാഴ്ച രോഗനിര്‍ണയത്തിനായി പരിശോധിക്കും. സമ്പര്‍ക്ക പട്ടികയില്‍

Full Story
  11-06-2026
കേരളത്തില്‍ ആശങ്ക വര്‍ധിപ്പിച്ച് ഷിഗെല്ല രോഗ ബാധ: വയനാടിനു പുറകെ തിരുവനന്തപുരത്തും രോഗബാധ
തിരുവനന്തപുരത്തും ഷിഗെല്ല സ്ഥിരീകരിച്ചു. മൂന്നു കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍ തോപ്പ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളുടെയും ആരോഗ്യ നില തൃപ്തിതകരമാണെന്ന് അധികൃതര്‍ അറിയിച്ചു.
നേരത്തെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. ആറ് വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. പരിശോധനകള്‍ നടക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗ ലക്ഷണങ്ങളുമായി മറ്റ് ചിലരെ കൂടി കൊല്ലം ജില്ലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ടെന്ന് വിവരമുണ്ട്.

എട്ട്
Full Story
  25-05-2026
ചെറു പ്രായത്തിലും തൈറോയ്ഡ് രോഗം വരാം: ലക്ഷണങ്ങള്‍ നോക്കി തിരിച്ചറിയാനാകും
തൈറോയ്ഡ് രോഗങ്ങള്‍ മുതിര്‍ന്നവരെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന് പലരുടെയും ധാരണ. എന്നാല്‍, നവജാതശിശുക്കള്‍ മുതല്‍ പ്രായമായവരില്‍ വരെ തൈറോയ്ഡ് വ്യതിയാനങ്ങള്‍ ഉണ്ടാകാം എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ 'ഏതു പ്രായത്തിലും തൈറോയ്ഡ് ആരോഗ്യം പ്രധാനമാണ്' എന്ന നാം തിരിച്ചറിയേണ്ടതുണ്ട്.

തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാതെ വരുന്ന അവസ്ഥയെ ഹൈപ്പോതൈറോയ്ഡിസം (Hypothyroidism) എന്നും, അമിതമായി ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന അവസ്ഥയെ ഹൈപ്പര്‍തൈറോയ്ഡിസം (Hyperthyroidism) എന്നും വിളിക്കുന്നു. അമിതക്ഷീണവും തളര്‍ച്ചയും: ആവശ്യത്തിന് ഉറങ്ങിയാലും മാറാത്ത കടുത്ത ക്ഷീണവും ഉറക്കംതൂങ്ങലും.
ശരീരഭാരത്തിലെ മാറ്റങ്ങള്‍: കൃത്യമായ ഭക്ഷണക്രമം പാലിച്ചാലും അകാരണമായി ശരീരഭാരം കൂടുക (ഹൈപ്പോതൈറോയ്ഡിസം),
Full Story
  13-05-2026
4 വയസ്സുള്ള കുട്ടികള്‍ക്ക് 33 കിലോ ശരീരഭാരം; യുകെ നേരിടുന്നത് അമിത വണ്ണത്തിന്റെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍
ഗുരുതരമായ അമിതവണ്ണ പ്രശ്നങ്ങളുള്ള ആയിരക്കണക്കിന് കുട്ടികള്‍ക്ക് പ്രത്യേക ചികിത്സ നല്‍കേണ്ട സാഹചര്യം ഉണ്ടായതായി റിപ്പോര്‍ട്ട്. 2021ല്‍ ആരംഭിച്ച കോമ്പ്ലിക്കേഷന്‍സ് ഫോര്‍ എക്സസ് വെയ്റ്റ് ക്ലിനിക്കുകളില്‍ ഇതുവരെ 6,497 കുട്ടികളും കൗമാരക്കാരും ചികിത്സ തേടിയിട്ടുണ്ട്.

ചികിത്സ ലഭിച്ചവരില്‍ 423 പേര്‍ വെറും നാല് വയസ്സുകാരാണ്. ഇവരുടെ ശരാശരി ഭാരം 33 കിലോഗ്രാം ആയിരുന്നു - സാധാരണയായി 10 വയസ്സുകാരുടെ ഭാരത്തിനോടടുത്തത്. അഞ്ച് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ള 1,088 കുട്ടികളും, ഒന്‍പത് മുതല്‍ 12 വരെ പ്രായമുള്ള 1,791 കുട്ടികളും, 13 മുതല്‍ 17 വരെ പ്രായമുള്ള 3,137 പേരും ക്ലിനിക്കുകളില്‍ ചികിത്സ നേടി.

ഈ കുട്ടികളില്‍ പലര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. ഏകദേശം 17 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും രക്തത്തിലെ
Full Story
[1][2][3][4][5]
 
-->




 
Close Window