Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
ആരോഗ്യം
  07-06-2023
ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആശുപത്രിയില്‍: ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍
വയറിലെ ഹെര്‍ണിയയ്ക്കുള്ള ശസ്ത്രക്രിയക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ന് വിധേയനാക്കും. ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ്ക്ക് ശേഷം കുറച്ച് ദിവസങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രിയില്‍ തന്നെ താമസിക്കേണ്ടി വരും .


2021-ല്‍ വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ വിധേയനായിട്ടുണ്ട്. 86-കാരനായ പാപ്പയെ ജനറല്‍ അനസ്‌തേഷ്യ നല്‍കി ലാപ്രോട്ടമിയിലൂടെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കുന്നതിനാണ് തീരുമാനം. വയറിലെ അറയില്‍ ശസ്ത്രക്രിയയിലൂടെ മുറിവുണ്ടാക്കുന്നതാണ് ലാപ്രോട്ടമി.
ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും പൊന്തിഫിക്കല്‍ അധികാരങ്ങള്‍ മാര്‍പാപ്പ തന്നെ വഹിക്കുമെന്ന് വത്തിക്കാന്‍ അറി
Full Story
  07-06-2023
ഭക്ഷ്യസുരക്ഷാ സൂചികയില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനം കേരളത്തിന്: ചിട്ടയായ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമെന്ന് ആരോഗ്യമന്ത്രി
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കേരളം ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലയളവില്‍ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതിനെക്കാള്‍ ഇരട്ടിയോളം
Full Story
  29-05-2023
50 വയസില്‍ താഴെയുള്ളവര്‍ക്ക് വന്‍തോതില്‍ കേള്‍വിശക്തി നഷ്ടമാകുന്നുവെന്ന് വിദഗ്ധര്‍: അമിതമായ ഹെഡ് ഫോണ്‍ ഉപയോഗം?
2030-ഓടെ ഇംഗ്ലണ്ടില്‍ നാലിലൊന്ന് ജനങ്ങള്‍ക്കും കേള്‍വിശക്തി നഷ്ടമാകുമെന്ന് ആണ് മുന്നറിയിപ്പ്. അമിതമായ ശബ്ദത്തില്‍ പാട്ട് കേള്‍ക്കുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നതെന്നാണ് പുതിയ ഗവേഷണം വ്യക്തമാക്കുന്നത്.


ആശുപത്രികളില്‍ കേള്‍വി പ്രശ്നങ്ങളുമായി എത്തുന്ന കാല്‍ശതമാനം രോഗികള്‍ക്കും പ്രായം 50-ല്‍ താഴെയാണെന്ന് എന്‍എച്ച്എസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഏകദേശം 50,000 അഡ്മിഷനുകളും ഇതില്‍ നടക്കുന്നു.


ഒരു ദശകം മുന്‍പ് 50ല്‍ താഴെ പ്രായമുള്ളവര്‍ കേള്‍വി പ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത് ചെറിയൊരു ശതമാനം മാത്രമായിരുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പേര്‍ക്കും കേള്‍വിശക്തി കുറയുമെന്നും, ഇവര്‍ക്ക് ഹിയറിംഗ് എയ്ഡിന്റെ ആവശ്യം വരുമെന്നും
Full Story
  12-04-2023
24 മണിക്കൂറിനിടെ ഇന്ത്യയില്‍ 7830 പേര്‍ക്ക് കോവിഡ് ബാധിച്ചു: പ്രമേഹ രോഗികള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George). സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു. കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
Full Story
  04-04-2023
വായിലെ തൊലി എടുത്ത് മൂത്രനാളി സൃഷ്ടിച്ചു: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പൂര്‍ണ വിജയം
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് അത്യപൂര്‍വ ശസ്ത്രക്രിയ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. പി ആര്‍ സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോല്‍ദ്വാര ശസ്ത്രക്രിയ നടന്നത്.

മൂത്രനാളിയുടെ തകരാര്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള കാട്ടാക്കട സ്വദേശിയായ 32 വയസുകാരിക്കാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. വിദേശത്തെയും ഇന്ത്യയിലെയും ചുരുക്കം ചില വലിയ ആശുപത്രികളില്‍ മാത്രം നടന്നിട്ടുള്ള ശസ്ത്രക്രിയ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമാണ്.

മൂത്രനാളിയിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് 2013ല്‍ യുവതി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എന്നാല്‍ അസുഖത്തിന്
Full Story
  27-03-2023
ഇന്നസെന്റിന്റെ ജീവനെടുത്തത് കാന്‍സറല്ല;കോവിഡും ശ്വാസകോശ രോഗങ്ങളുമാണ് മരണ കാരണം - ഡോ. വി.പി ഗംഗാധരന്‍
ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ല നടന്‍ ഇന്നസെന്റിന്റെ മരണകാരണമെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി പി ഗംഗാധരന്‍. കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണ് ഇന്നസെന്റിന്റെ മരണകാരണമെന്ന് ഡോ. വി പി ഗംഗാധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് തവണ അര്‍ബുദ രോഗത്തോട് പോരാടി അതിജീവനത്തിന്റെ സന്ദേശം മറ്റു രോഗികള്‍ക്കും പകര്‍ന്ന നല്‍കി ഇന്നസെന്റ് മാതൃകയായിരുന്നു. അതിനിടയിലാണ് ക്യാന്‍സര്‍ രോഗമല്ല ഇന്നസെന്റിന്റെ ജീവനെടുത്തത് എന്ന് ഡോ. വി പി ഗംഗാധരന്‍ അറിയിച്ചത്.

ഞായറാഴ്ച രാത്രി പത്തരയോടെയാണ് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയില്‍ നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ (75) അന്ത്യം. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീ്ഡ്രല്‍ ദേവാലയത്തില്‍ നടക്കും. മന്ത്രി പി.രാജീവാണ്
Full Story
  15-03-2023
ചില ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എംഎല്‍എ: പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന
ഗണേഷ് കുമാര്‍ എം.എല്‍.എ ക്കെതിരെ കെ.ജി.എം.ഒ.എ. 'ഡോക്ടര്‍മാര്‍ തല്ലു കൊള്ളേണ്ടവരാണ്' എന്ന ശ്രീ ഗണേശ് കുമാര്‍ എം.എല്‍.എ യുടെ പ്രസ്താവന തങ്ങളുടെ രോഗികളുടെ ജീവന്‍ കാക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ഡോക്ടര്‍ സമൂഹത്തെ അപമാനിക്കുന്നതും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് കെ.ജി.എം.ഒ.എ പ്രതികരിച്ചു . ചികിത്സാപ്പിഴവുകള്‍ സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗികള്‍ക്ക് അതിനായി വ്യവസ്ഥാപിതമായ നിയമ നടപടികള്‍ സ്വീകരിക്കാമെന്നിരിക്കേ ഡോക്ടര്‍മാര്‍ കയ്യേറ്റം ചെയ്യപ്പെടേണ്ടവരാണെന്ന രീതിയില്‍ പ്രതികരിക്കുന്നത് നിയമം കയ്യിലെടുക്കാനും ശിക്ഷ വിധിക്കാനും സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നതിന് തുല്യമാണ്.

ആശുപത്രി ആക്രമണങ്ങള്‍ക്കെതിരെ ഐ എം.എ. യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17 ന് സംസ്ഥാന വ്യാപകമായി
Full Story
  15-03-2023
ഇന്ത്യയില്‍ പലയിടത്തും H3N2 പകര്‍ച്ച പനി: മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു: പുതുച്ചേരിയില്‍ 10 ദിവസം സ്‌കൂള്‍ അവധി
രാജ്യത്ത് H3N2 വ്യാപനം തുടരുന്നു. മഹാരാഷ്ട്രയില്‍ H3N2 ബാധിച്ച് ഒരാള്‍ മരിച്ചു. അഹ്‌മദ് നഗറിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. ഇതുവരെ മഹാരാഷ്ട്രയില്‍ മാത്രം 352 H3N2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മരണപ്പെട്ട വിദ്യാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവും H3N2 വും സ്ഥിരീകരിച്ചിരുന്നു. പരിശോധനാഫലങ്ങള്‍ പുറത്തു വന്നാല്‍ മാത്രമേ H3N2 ആണോ മരണകാരണം എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളൂ.

മഹാരാഷ്ട്രയിലേതുള്‍പ്പെടെ ഇന്ത്യയില്‍ മൂന്ന് മരണങ്ങളാണ് H3N2 മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലാണ് നേരത്തേ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
അതേസമയം, H3N2 വ്യാപനത്തെ തുടര്‍ന്ന് പുതുച്ചേരിയില്‍ സ്‌കൂളുകള്‍ക്ക് പത്ത് ദിവസം അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 16 മുതല്‍
Full Story
[2][3][4][5][6]
 
-->




 
Close Window