Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കര്‍ണാടകയും ആലോചിക്കുന്നു 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണോ സോഷ്യല്‍ മീഡിയ ? യൂണിവേഴ്‌സിറ്റികളില്‍ ചര്‍ച്ച
Text By: UK Malayalam Pathram
സോഷ്യല്‍ മീഡിയാ അഡിക്ഷന്‍ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയുന്നതിനായി, 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നിരോധിക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാര്‍ പരിഗണിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.
കര്‍ണാടക ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. കുട്ടികള്‍ മയക്കുമരുന്നിന് അടിമകളാകുന്നതും സോഷ്യല്‍ മീഡിയയുടെ അമിത സ്വാധീനവും അവരുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്നതിലുള്ള ആശങ്കയാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍.
 
Other News in this category

 
 




 
Close Window