Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.3203 INR  1 EURO=111.7069 INR
ukmalayalampathram.com
Tue 14th Apr 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്‍സ്റ്റാഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്‌സ്: ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Text By: UK Malayalam Pathram
ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി (100 മില്യണ്‍) ഫോളോവേഴ്‌സിനെ തികയ്ക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ന്ന പ്രധാനമന്ത്രി മോദിക്ക്, നിലവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്‌സുണ്ട്. ലോകത്തെ മറ്റ് അഞ്ച് പ്രധാന നേതാക്കളുടെ ആകെ ഫോളോവേഴ്സിനേക്കാള്‍ കൂടുതലാണ് മോദിയുടെ വ്യക്തിഗത ഫോളോവര്‍ കൗണ്ട്.
നിലവില്‍ ഡോണള്‍ഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്‌സാണുള്ളത്. തൊട്ടുപിന്നാലെ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീലിയന്‍ പ്രസിഡന്റ് ലുല (1.44 കോടി), തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ (1.16 കോടി), അര്‍ജന്റീനിയന്‍ പ്രസിഡന്റ് ഹാവിയര്‍ മിലി (64 ലക്ഷം) എന്നിവരാണുള്ളത്.
 
Other News in this category

 
 




 
Close Window