Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 22nd Oct 2024
വാര്‍ത്തകള്‍
  16-01-2024
ഹീരാ കണ്‍സ്ട്രക്ഷന്‍ എംഡി അബ്ദുള്‍ റഷീദിന്റെ 30 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

 കൊച്ചി: കേരളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കെട്ടിട നിര്‍മ്മാണ സ്ഥാപനമായ ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സ്ഥാപകന്‍ അബ്ദുള്‍ റഷീദിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയ അബ്ദുള്‍ റഷീദിന്റെ 30 കോടിയില്‍പ്പരം രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമാണ് നടപടി. ഹീരാ കണ്‍സ്ട്രക്ഷന്‍ കമ്പനി, അബ്ദുള്‍ റഷീദിന്റെ ട്രസ്റ്റ് ആയ ഹീരാ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ഉപ കമ്പനി ഹീരാ സമ്മര്‍ ഹോളിഡേ ഹോംസ് എന്നിവയുടെ പേരിലുള്ള മൊത്തം 62 സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയത്. കള്ളപ്പണം

Full Story
  16-01-2024
പുതിയ പാഠപുസ്തങ്ങള്‍ക്ക് അംഗീകാരം, ആക്ഷരമാല എല്ലാ ക്ലാസിലും

തിരുവനന്തപുരം: പുതിയ പാഠപുസ്തകങ്ങള്‍ക്ക് കരിക്കുലം കമ്മറ്റി അംഗീകാരം നല്‍കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലേക്ക് തയ്യാറാക്കിയ 173 പാഠപുസ്തകങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരളത്തിന്റെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുകയാണെന്നും മന്ത്രി പറഞ്ഞു.രണ്ട് കോടി ഒന്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. 900 ലധികം വരുന്ന അധ്യാപകരാണ് പാഠ്യപദ്ധതി പരിഷ്‌കരണവുമായി പ്രവര്‍ത്തിച്ചത്. ഒന്നരവര്‍ഷം നീണ്ട പ്രക്രിയായായിരുന്നെന്നും മന്ത്രി പറഞ്ഞു. മലയാള അക്ഷരമാല എല്ലാ പുസ്തകത്തിലും ഉണ്ട്.

ഏകകണ്ഠമായാണ്

Full Story
  16-01-2024
തൃശൂരില്‍ നരേന്ദ്രമോദിക്കെതിരേ മത്സരിക്കണമെന്നാണ് ആഗ്രഹം

തൃശൂര്‍: തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഡിഎഫിനെതിരെ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ടി എന്‍ പ്രതാപന്‍ എംപി. പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണു തൃശൂരിലെ മത്സരമെന്ന രീതിയിലാണ് കാണുന്നതെന്നും ഒരു തരത്തിലുമുള്ള ആശങ്കയില്ലെന്നും പ്രതാപന്‍ പറഞ്ഞു.ഇന്ത്യയുടെ പ്രധാനമന്ത്രി രണ്ടാം തവണയും തൃശൂര്‍ വരുമ്പോള്‍ അദ്ദേഹം മണിപ്പൂരില്‍ പോകാത്തതില്‍ സങ്കടമുണ്ട്. മാതാവിന്റെ വിശുദ്ധരൂപം തകര്‍ക്കപ്പെട്ട മണിപ്പുരില്‍ വിശ്വാസികളുടെ ഹൃദയവികാരങ്ങള്‍ എന്നെപ്പോലെയുള്ള ദൈവവിശ്വാസികളുടെ മനസ്സിലുണ്ട്. തൃശൂരിലെ പതിനായിരക്കണക്കിനു വരുന്ന സത്യവിശ്വാസികളുടെ ഹൃദയത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.''അച്ചന്‍മാരേയും കന്യാസ്ത്രീകളേയും ആക്ഷേിപിച്ചതും വിശ്വാസികളുടെ

Full Story
  15-01-2024
ഒടുവില്‍ പൊലീസായി

കൊച്ചി: പൊലീസ് ജീപ്പില്‍ 'പൊലീസ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയതില്‍ വന്ന അക്ഷരത്തെറ്റ് തിരുത്തി പനങ്ങാട് പൊലീസ്. ശനിയാഴ്ച എറണാകുളത്തു നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ അതുവഴി വന്ന പൊലീസ് ജീപ്പില്‍ പൊലീസ് എന്നതിനു പകരം 'പൊയില്‍സ്' എന്നാണ് എഴുതിയിരുന്നത്.പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി സംഭവം നിറഞ്ഞു. പൊലീസ് ശനിയാഴ്ച തന്നെ സ്റ്റിക്കര്‍ നീക്കം ചെയ്തു.പഴയ സ്റ്റിക്കര്‍ മോശമായതിനെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാവിലെ പൂത്തോട്ടയിലെ സ്ഥാപനത്തില്‍ നിന്നു പുതിയ സ്റ്റിക്കര്‍ ഒട്ടിച്ചത്. പിന്നാലെയാണ് അബദ്ധം ശ്രദ്ധയില്‍പ്പെട്ടത്.

Full Story
  15-01-2024
മാസപ്പടി വിവാദം: അന്വേഷണ ഉത്തരവ് ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മാസപ്പടി വിവാദത്തില്‍ കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണം ഉണ്ടോയെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉത്തരവ് വെള്ളിയാഴ്ചയ്ക്കകം ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.മാസപ്പടി വിവാദത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് ഹര്‍ജിക്കാരനായ ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. കമ്പനികാര്യ മന്ത്രാലയത്തിന്റെ അന്വേഷണ ഉത്തരവിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ അന്വേഷണം വേണമെന്നാണ് താന്‍

Full Story
  15-01-2024
അയോധ്യ രാമക്ഷേത്രത്തിന് സമീപം കോടിക്കണക്കിന് രൂപ ചെലവിട്ട് സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ സ്ഥലം വാങ്ങിയതായി റിപ്പോര്‍ട്ട്. എത്ര സെന്റ് ഭൂമിയാണ് വാങ്ങിയതെന്നും എത്ര വിലയ്ക്കാണ് വാങ്ങിയതെന്നും വെളിപ്പെടുത്തിയിട്ടില്ല. ഏകദേശം പതിനായിരം സ്‌ക്വയര്‍ ഫീറ്റ് ഭുമിയാണെന്നും ഇതിനായി 14.5 കോടി രൂപ ചെലവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.സരയൂ തീരത്ത് 51 ഏക്കര്‍ നീണ്ടുകിടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ ജനുവരി 22ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പതിനൊന്നായിരം ക്ഷണിക്കപ്പെട്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കും.

അമിതാഭ് ബച്ചന്‍ ഉള്‍പ്പടെ നിരവധി ബോളിവുഡ്

Full Story
  14-01-2024
വീണയ്‌ക്കെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു. അന്വേഷണം നടക്കട്ടെ. നാലുമാസം കഴിയുമ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് വരുമല്ലോ. അന്വേഷണത്തില്‍ സിപിഎം പ്രതിക്കൂട്ടിലാകില്ല. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബേജാറൊന്നുമില്ല. ഞങ്ങള്‍ക്കില്ലാത്ത ബേജാറ് നിങ്ങള്‍ക്കെന്തിനാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് ചോദിച്ചു.പിണറായി വിജയന്റെ മകളുടെ കമ്പനി എന്ന നിലയിലാണ് എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര അന്വേഷണം. എക്‌സാലോജിക് സിപിഎമ്മിന് ബാധ്യതയല്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് അവസരവാദ നിലപാട് എടുക്കുന്നു. ഇഡി

Full Story
  14-01-2024
മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ് റ കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്റ അറിയിച്ചു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്സിലെ കുറിപ്പില്‍ സൂചിപ്പിച്ചു.കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്റ വ്യക്തമാക്കി.

മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്റയുടെ മകനാണ്.മുംബൈ സൗത്ത് ലോക്സഭ

Full Story
[102][103][104][105][106]
 
-->




 
Close Window