Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  12-09-2024
ഓണത്തിന് ഗഡുക്കളില്ലാതെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം

 തിരുവനനന്തപുരം: ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് അറിയിച്ചു. ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗഡുക്കളില്ലാതെ ഒറ്റത്തവണയായി ശമ്പളം നല്‍കുന്നത്. ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പളം നല്‍കുന്നത്.

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം ലഭിക്കുന്നത്. ഹൈക്കോടതിയുടെ ഇടപെടലും ഇതിന് സഹായകമായതായാണ് വിലയിരുത്തല്‍. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് കൃത്യസമയത്ത് ശമ്പളം

Full Story
  12-09-2024
അമ്മ സംഘടന പിളര്‍പ്പിലേക്ക്

 കൊച്ചി: ചലച്ചിത്രതാരങ്ങളുടെ സംഘടനായ അമ്മ പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുപതോളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാനായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ സമീച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചലച്ചിത്ര രംഗത്തുനിനിന്ന് 21 സംഘടനകളാണ് ഉള്ളത്. ചലച്ചിത്ര താരങ്ങളെ കൂടി ഉള്‍പ്പെടുത്തി പുതിയ സംഘട രൂപീകരിക്കണമെന്ന ആവശ്യവുമായാണ് ബി ഉണ്ണികൃഷ്ണനെ 20 അംഗങ്ങള്‍ സമീപിച്ചത്. ഇതില്‍ പതിനേഴ് നടന്‍മാരും മൂന്ന് നടികകളുമാണ് ഉള്ളതെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഫെഫ്കയുടെ ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ച ശേഷം നിലപാട് അറിയാക്കാമെന്ന് ബി ഉണ്ണികൃഷ്ണന്‍ അവരെ അറിയിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രേഡ് യൂണിയന്‍

Full Story
  12-09-2024
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റ ഗണേശ പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

 ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് വിവാദമാകുന്നു. മോദിയുടെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സന്ദര്‍ശിച്ച നടപടിയെ ന്യായീകരിച്ച് ബിജെപി രംഗത്തുവന്നു. ഗണേശപൂജയില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്നും പലപ്പോഴും രാഷ്ട്രീയക്കാരും ജഡ്ജിമാരും വേദി പങ്കിടാറുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി

Full Story
  11-09-2024
അന്‍വറിന്റെ വെളിപ്പെടുത്തലില്‍ ഇടപെട്ട് ഗവര്‍ണര്‍, മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എംഎല്‍എമാരുള്‍പ്പെടയുള്ളവരുടെയും ഫോണ്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അതീവഗൗരവത്തോടെയാണ് ആരോപണത്തെ കാണുന്നതെന്നും ഗുരുതരമായ നിയമലംഘനമാണ് നടന്നതെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി.

എഡിജിപിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം മന്ത്രിമാരുള്‍പ്പെടയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന കാര്യങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. സംസ്ഥാനത്ത് വ്യാപകമായ ഫോണ്‍ ചോര്‍ത്തുന്നുവെന്ന

Full Story
  11-09-2024
വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചതായി അന്‍വര്‍

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അന്‍വര്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടിരുന്നില്ല. ആ റിപ്പോര്‍ട്ട് അജിത് കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തുകയായിരുന്നുവെന്ന് പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി ശശിയെന്ന ബാരിക്കേഡില്‍ തട്ടി കാര്യങ്ങള്‍ നില്‍ക്കുകയാണ്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രി വിശ്വസിച്ചവരാണ് ചതിച്ചതെന്നും പിവി അന്‍വര്‍ പറഞ്ഞു. ലോകം മുഴുവന്‍ കുലുങ്ങിയാലും

Full Story
  11-09-2024
മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്ത് വിടരുത്, ഡബ്യൂസിസി അംഗങ്ങള്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പുറത്തുവരരുതെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ടു. രേവതി, ബീന പോള്‍, ദീദി ദാമോദരന്‍ തുടങ്ങി തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവരുടെ പേരുകളും അവര്‍ നല്‍കിയ വിവരങ്ങളും പുറത്തു വരാന്‍ പാടില്ലെന്നും ഡബ്ല്യുസിസി അംഗങ്ങള്‍ ആവശ്യപ്പെട്ടു. മൊഴി നല്‍കിയവരുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കണം. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നടി രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി

Full Story
  10-09-2024
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്.

നടിയുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ചാല്‍ സര്‍ക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മുകേഷ്, ഇടവേള ബാബു തുടങ്ങി ആറു പേര്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ മുകേഷിനും ഇടവേള ബാബുവിനും എറണാകുളം പ്രിന്‍സിപ്പല്‍

Full Story
  10-09-2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പ്രത്യേക ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് നിരീക്ഷിച്ച കോടതി, നടപടിയെടുത്തില്ലെന്നത് ആശ്ചര്യകരമെന്നും അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോ എന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ബെഞ്ച് ചോദിച്ചു. മുദ്ര വെച്ച കവറിലാണ്

Full Story
[15][16][17][18][19]
 
-->




 
Close Window