Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 26th Oct 2024
വാര്‍ത്തകള്‍
  08-09-2024
മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനം, ചെമ്പിനെ ടൂറിസം ഗ്രാമമാക്കി മാറ്റും

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റാനൊരുങ്ങി ടൂറിസം വകുപ്പ്. മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ത്രീ സൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളില്‍ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ വില്ലേജ് ലൈഫ് എക്‌സിപീരിയന്‍സ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവര്‍ത്തനം ഇവിടെ നടന്നുവരുന്നുണ്ട്.

പ്രദേശവാസികള്‍ക്ക്

Full Story
  08-09-2024
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച പൊളിറ്റിക്കല്‍ മിഷന്‍: വി.ഡി. സതീശന്‍

പത്തനംതിട്ട : തൃശൂര്‍ പൂരം കലക്കാനാണ് എഡിജിപി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂരം കലക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല . തൃശൂര്‍ പൂരം കലക്കാനല്ല എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മില്‍ കൂടി കണ്ടത്. ബിജെപിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേരളത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക എന്നത് എന്നും വിഡി സതീശന്‍ പറഞ്ഞു. അതിന് എഡിജിപി എന്ന ഉദ്യോഗസ്ഥന്‍ വഴി മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്, അതിന് ഞങ്ങള്‍ സഹായിക്കാം പകരം കേസും പ്രശ്നവുമായിട്ട് ഞങ്ങളെ ഉപദ്രവിക്കരുതെന്ന്. അതിന്റെ തുടര്‍ച്ചയാണ് പൂരം കലക്കിയത്. സര്‍ക്കാരും സിപിഎമ്മും പറഞ്ഞത് തൃശൂര്‍ കമ്മീഷണര്‍ അഴിഞ്ഞാടി,

Full Story
  08-09-2024
തിരുവനന്തപുരം നഗരത്തില്‍ നാലാം ദിനവും കുടിവെള്ളത്തിനായി നഗരവാസികളുടെ നെട്ടോട്ടം

തിരുവനന്തപുരം: നഗരത്തില്‍ നാലാംദിനവും കുടിവെളളം കിട്ടാതെ വലഞ്ഞ് നഗരവാസികള്‍. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പൂര്‍വ്വസ്ഥിതിയിലാകുമെന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ള ക്ഷാമത്തിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ രാത്രി സെക്രട്ടേറിയറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

നഗരത്തിലെ തടസ്സപ്പെട്ട കുടിവെള്ള വിതരണം ഇന്ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഭാഗികമായി തുടങ്ങിയ പമ്പിങ് പിന്നീട് നിര്‍ത്തിവെച്ചു. വാല്‍വില്‍ ലീക്ക് കണ്ടതിനെ തുടര്‍ന്നാണ് പമ്പിങ്

Full Story
  07-09-2024
എഡിജിപി മുഖ്യമന്ത്രിയുടെ ദൂതനെന്ന് വി.ഡി.സതീശന്‍

 കൊച്ചി: ബിജെപിയെ തൃശൂരില്‍ ജയിപ്പിക്കുന്നതിന് വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കല്‍ എന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതില്‍ ആരും മറുപടി പറഞ്ഞിട്ടില്ല. അന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സിപിഎമ്മിന്റെ ഭാഗത്ത് നിന്നുമുള്ള പ്രതിരോധം എന്തായിരുന്നു? അതും ഒരു ഉദ്യോഗസ്ഥനാണ് അഴിഞ്ഞാടിയത്. അയാള്‍ പൂരം അലങ്കോലപ്പെടുത്തിയതാണ്. അയാള്‍ അവിടെ അലങ്കോലമാക്കുമ്പോള്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി അവിടെ ഉണ്ടല്ലോ? അപ്പോള്‍ ഇടപെടേണ്ടതല്ലേ? മുഖ്യമന്ത്രിയുടെ ദൂതനായാണ് ആര്‍എസ്എസ് നേതാവിനെ കാണാന്‍ എഡിജിപി പോയതെന്നും സതീശന്‍ ആരോപിച്ചു.

പിണറായി വിജയന്റെ ഓഫീസില്‍ ഒരു ഉപജാപക സംഘം

Full Story
  07-09-2024
അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും കണ്ടു

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

ദത്താത്രേയ ഹൊസബാലെയുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിവാദമായതിന് പിന്നാലെയാണ് റാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളും പുറത്തുവരുന്നത്. ആര്‍എസ്എസ് പ്രമുഖ് സമ്പര്‍ക്ക് ജയകുമാറാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ദത്താത്രേയുമായുള്ള

Full Story
  07-09-2024
പാര്‍ട്ടിയെ വഞ്ചിച്ച മകളെയും മരുമകനെയും നദിയിലെറിയുക, വോട്ടര്‍മാരോട് അഭ്യര്‍ഥിച്ച് എന്‍സിപി മന്ത്രി

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വഞ്ചിച്ച മകളെയും മരുമകനെയും നദിയിലെറിയണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് മുതിര്‍ന്ന എന്‍സിപി നേതാവ് ധര്‍മ്മറാവുബാബ അത്രം. മകള്‍ ഭാഗ്യശ്രീ എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് നേതാവിന്റെ പ്രതികരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ധര്‍മ്മറാവുബാബയുടെ വിവാദപരാമര്‍ശം.

നിയമസഭ തെരഞ്ഞടുപ്പില്‍ അത്രത്തിനെതിരെ മകള്‍ ഭാഗ്യശ്രിയെ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. 'ചിലര്‍ പാര്‍ട്ടി വിടുന്നു. അവരെ നാം ശ്രദ്ധിക്കേണ്ടതില്ല, എന്റെ രാഷ്ട്രീയ സ്വാധിനം മനസിലാക്കി എന്റെ

Full Story
  06-09-2024
ഉപയോക്താവിന്റെ പരാതി കേള്‍ക്കാന്‍ തയാറായില്ല, അഡിഡാസ് ഇന്ത്യ നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി: ഉല്‍പ്പന്നത്തെക്കുറിച്ചും സേവനത്തെക്കുറിച്ചും ഉപഭോക്താക്കള്‍ക്കുള്ള പരാതി കേള്‍ക്കാനും അവ ഉചിതമായി പരിഹരിക്കാനുമുള്ള അടിസ്ഥാന അവകാശം നിഷേധിച്ച ഷോപ്പ് ഉടമയും ഷൂ നിര്‍മാതാവും നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മുതിര്‍ന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി മാര്‍ട്ടിന്‍ എം ജെ, അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.

പത്തുവര്‍ഷം വരെ യാതൊരു പ്രശ്നവും ഉണ്ടാവില്ല എന്ന വാഗ്ദാനം വിശ്വസിച്ചാണ് 14,999/ രൂപ വിലയുള്ള ബ്രാന്‍ഡഡ് ഷൂ പരാതിക്കാരന്‍ വാങ്ങിയത്. ഏഴുമാസം കഴിഞ്ഞപ്പോള്‍ ഇടതു ഷൂസിന്റെ

Full Story
  06-09-2024
പിജെ ആര്‍മി പൊളിഞ്ഞതോടെ റെഡ് ആര്‍മി

പാലക്കാട്: റെഡ് ആര്‍മിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം നേതാവ് പി ജയരാജന്‍. തനിക്ക് പാര്‍ട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് ബന്ധം. പിജെ ആര്‍മിയുമായി തനിക്ക് യാതൊരു ഇടപെടലുമില്ലെന്ന് നേരത്തെ തന്നെ തെളിഞ്ഞതാണല്ലോയെന്നും പി ജയരാജന്‍ പറഞ്ഞു. 'എനിക്ക് റെഡ് ആര്‍മിയുമായിട്ട് യാതൊരു ബന്ധവുമില്ല. എനിക്ക് പാര്‍ട്ടിയുടെ സാമൂഹിക മാധ്യമങ്ങളുമായി അല്ലാതെ മറ്റ് സാമൂഹിക മാധ്യമങ്ങളുമായി യാതൊരു ബന്ധവുമില്ല.

അല്ലാത്ത തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പിജെ ആര്‍മിയും ഞാനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് കണ്ടതോടെ പുതിയ പ്രചരണം ആരംഭിച്ചിരിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനിടയില്‍

Full Story
[16][17][18][19][20]
 
-->




 
Close Window