Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  19-05-2024
ഇടുക്കി ജില്ലയിലെ മലയോര മേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം

തൊടുപുഴ: ഇടുക്കി ജില്ലയില്‍ മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മലയോര മേഖലയില്‍ രാത്രി ഏഴു മുതല്‍ രാവിലെ ആറു മണി വരെയാണ് നിരോധനം. മഴ മുന്നറിയിപ്പുകള്‍ പിന്‍വലിക്കുംവരെയാണ് രാത്രിയാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിനോദസഞ്ചാര മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രക്കിങ്ങ്, ഓഫ് റോഡ് യാത്രകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രമഴ പെയ്യുമെന്നാണു

Full Story
  18-05-2024
തലസ്ഥാനത്ത് വീണ്ടും ഗൂണ്ടാ ആക്രമണം, യുവാവിന്റെ മുഖത്ത് കുത്തേറ്റു

തിരുവനന്തപുരം: വഞ്ചിയൂര്‍ചിറക്കുളം കോളനിയില്‍ അക്രമിസംഘം യുവാവിനെ ആക്രമിച്ചു. ആക്രമണത്തിനു പിന്നാലെ മാരകായുധങ്ങളുമായി വാഹനത്തില്‍ എത്തിയ സംഘം പിടിയിലായി. കാഞ്ഞിരംപാറ കരിത്തോട് ലെയ്ന്‍ ചാമവിളവീട്ടില്‍ അരുണ്‍(30), കമലേശ്വരം പെരുനെല്ലി പുതുവല്‍ പുത്തന്‍വീട്ടില്‍ ആനന്ദ്(30), മെഡിക്കല്‍ കോളേജ് മഞ്ചാട് മഞ്ഞടിക്കുന്നില്‍വീട്ടില്‍ സിബിന്‍ (30), കാഞ്ഞിരംപാറ പഴവിള പുത്തന്‍വീട്ടില്‍ ആരോമല്‍(30) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസ് പിടികൂടിയത്. ഇരുമ്പുവാളുകള്‍, കത്തികള്‍ എന്നിവ വാഹനത്തില്‍നിന്നു കണ്ടെടുത്തു.

കഴിഞ്ഞ ദിവസം രാത്രി വഞ്ചിയൂര്‍ ചിറക്കുളം കോളനി ടി.സി. 27/2146ല്‍ സുധി(22)നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കണ്ണിനു കുത്തേറ്റ്

Full Story
  18-05-2024
വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി തിരിച്ചെത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ സന്ദര്‍ശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. ശനിയാഴ്ച പുലര്‍ച്ചെ 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളുടെ കുട്ടിയുമുണ്ടായിരുന്നു. വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ദുബായ്, സിംഗപൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്തെത്തിയത്.

ഇന്നലെ രാത്രിയാണ് ദുബായില്‍നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും

Full Story
  18-05-2024
നിര്‍ബന്ധിച്ച് മദ്യം നല്‍കി, രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരേ സ്ത്രീധന പീഡന കുറ്റം ചുമത്തും

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. എന്നാല്‍ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് നല്‍കിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി കഴിഞ്ഞ ദിവസം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുല്‍ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്ത് രാജേഷും

Full Story
  17-05-2024
സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചിട്ടില്ല, രാജ്യം വിട്ടെന്ന് രാഹുല്‍

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസില്‍ പ്രതി രാഹുല്‍ പി ഗോപാല്‍ രാജ്യം വിട്ടുവെന്ന് സ്ഥിരീകരണം. രാഹുല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥായായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീധനത്തിന്റെ പേരില്ലെന്നും പെണ്‍കുട്ടിയുടെ ഫോണില്‍ പ്രകോപനപരമായ ചിലത് കണ്ടതോടെയാണ് മര്‍ദ്ദിച്ചതെന്നും രാഹുല്‍ പറഞ്ഞു. കാര്‍ ആവശ്യപ്പെട്ടിട്ടില്ല, ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന തനിക്ക് കാറിന്റെ ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ

Full Story
  17-05-2024
വയോധികയെ കാണാതായിട്ട് ഒരാഴ്ച, ആരും അന്വേഷിച്ചില്ല, മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

തിരുവനന്തപുരം: കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി. മടവൂര്‍ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹത്തിന്റെ മാംസഭാഗങ്ങള്‍ തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വര്‍ണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നിഗമനം.

മൂത്തമകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതല്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയമകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവര്‍

Full Story
  17-05-2024
ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയം, ഭര്‍ത്താവിനായി അന്വേഷണം

തൃശൂര്‍: കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായിപൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പൊലീസിനു വിവരം ലഭിച്ചിട്ടുള്ളത്.

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ

Full Story
  16-05-2024
രോഗി മരിച്ചു, ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കള്‍

ആലപ്പുഴ: രോഗി മരിച്ചത് ചികിത്സ പിഴവുമൂലമെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളജിന് മുന്നില്‍ ബന്ധുക്കളുടെ കുത്തിയിരിപ്പ് സമരം. പുന്നപ്ര അഞ്ചില്‍ വീട്ടില്‍ ഉമൈബയുടെ (70) മൃതദേഹവുമായാണ് ബന്ധുക്കള്‍ ബുധന്‍ അര്‍ധരാത്രി അത്യാഹിത വിഭാഗത്തിന് മുന്നില്‍ പ്രതിഷേധിച്ചത്. ഇത് സംഘര്‍ഷത്തിന് ഇടയാക്കി. പനി ബാധിച്ച് 24 ദിവസം മുന്‍പാണ് ഉമൈബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

എന്നാല്‍ ബുധനാഴ്ച രാത്രി 8 മണിയോടെ ഉമൈബ മരിച്ചു. ഉമൈബയുടെ മൃതദേഹം ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് എത്തിച്ച ശേഷം അത്യാഹിത വിഭാഗത്തിന് മുന്നില്‍

Full Story
[56][57][58][59][60]
 
-->




 
Close Window