Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചിട്ടില്ല, രാജ്യം വിട്ടെന്ന് രാഹുല്‍
reporter

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ആക്രമിച്ച കേസില്‍ പ്രതി രാഹുല്‍ പി ഗോപാല്‍ രാജ്യം വിട്ടുവെന്ന് സ്ഥിരീകരണം. രാഹുല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥായായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. അതേസമയം പെണ്‍കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് രാഹുല്‍ സമ്മതിച്ചു. എന്നാല്‍ അത് സ്ത്രീധനത്തിന്റെ പേരില്ലെന്നും പെണ്‍കുട്ടിയുടെ ഫോണില്‍ പ്രകോപനപരമായ ചിലത് കണ്ടതോടെയാണ് മര്‍ദ്ദിച്ചതെന്നും രാഹുല്‍ പറഞ്ഞു. കാര്‍ ആവശ്യപ്പെട്ടിട്ടില്ല, ജര്‍മ്മനിയില്‍ ജോലി ചെയ്യുന്ന തനിക്ക് കാറിന്റെ ആവശ്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ മൊബൈല്‍ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബംഗളൂരുവിലെത്തിയ പ്രതി ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതില്‍ രാഹുലിന്റെ അമ്മയ്ക്കും പങ്കുണ്ടെന്നാണ് മൊഴി. അമ്മയെ കസ്റ്റഡിയില്‍ എടുത്തേക്കും. മൊഴിയെടുപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും നടപടി. വീട് ഇപ്പോള്‍ പൂട്ടിയിട്ട നിലയിലാണ്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടില്‍ എത്തിക്കുന്നതിന് വിവിധ ഏജന്‍ജികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window