Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  24-05-2024
ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതകം: പ്രതിയുടെ ശിക്ഷയില്‍ ഇളവ്

കൊച്ചി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഇളവു ചെയ്ത് ഹൈക്കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന നിനോ മാത്യുവിന്റെ ഹര്‍ജി പരിഗണിച്ച കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. 25 വര്‍ഷം പരോളില്ലാതെ നിനോ മാത്യു ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി വിധിച്ചു. കേസില്‍ ഇരട്ട ജീവപര്യന്തം വിധിച്ച വിചാരണക്കോടതി വിധിക്കെതിരെ നിനോ മാത്യുവിന്റെ കാമുകി അനുശാന്തി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അനുശാന്തിയുടെ ഇരട്ടജീവപര്യന്തം വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

2014 ഏപ്രില്‍ 16നാണ് നിനോ മാത്യു കാമുകി അനുശാന്തിയുടെ മകള്‍, ഭര്‍തൃമാതാവ്

Full Story
  24-05-2024
മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ച പോലു നടന്നിട്ടില്ലെന്ന് മന്ത്രി എം.ബി രാജേഷ്

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുറത്തു വന്ന ശബ്ദരേഖയെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. മദ്യനയത്തിന്റെ ആലോചനകളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടില്ല. മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ പോലുമായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇത്തരത്തിലൊരു പണപ്പിരിവിന് ശ്രമിക്കുന്നു എന്നത് ഗൗരവത്തോടുകൂടി കാണുന്നു, ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഒരു തരത്തിലും ഇത്തരത്തിലൊരു നടപടി വെച്ചുപൊറുപ്പിക്കില്ല. മദ്യനയം സര്‍ക്കാരാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ ചര്‍ച്ച നടക്കുന്നതിനു മുമ്പു തന്നെ മാധ്യമങ്ങളില്‍ പലതരത്തില്‍ ചര്‍ച്ചകള്‍ വരുന്നുണ്ട്. അതിന്റെ മറവില്‍ ആരെങ്കിലും പണപ്പിരിവിന്

Full Story
  23-05-2024
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

 തിരുവനന്തപുരം: കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ശക്തമായ കാറ്റ്, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



കുറിപ്പ്



കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട്

Full Story
  23-05-2024
ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതിനിടെ നനഞ്ഞ മോപ്പ് ഉണക്കുന്ന ജീവനക്കാരി

 നൂറിലധികം രാജ്യങ്ങളിലായി 40,000ത്തിലധികം ഔട്ട്‌ലെറ്റുകളുള്ള ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയമായതുമായ ഫാസ്റ്റ്ഫുഡ് ശൃംഖലകളില്‍ ഒന്നാണ് മക്‌ഡൊണാള്‍ഡ്‌സ്. അതേ മക്‌ഡൊണാള്‍ഡ്‌സിന്റെ ഓസ്‌ട്രേലിയിലെ ഒരു ഔട്ട്‌ലെറ്റിനുള്ളിലെ അടുക്കള കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അമ്പരപ്പുണ്ടാക്കുന്നത്. അടുക്കളയില്‍ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നതിനിടെ അതിന്റെ ഹീറ്റ് ലാംപിന് കീഴില്‍ വെച്ച് നനഞ്ഞ മോപ്പ് ഉണക്കുന്ന ജീവനക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാസം മകനൊപ്പം ബ്രിസ്ബേനിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ കയറിയ ഡെബി ബറകത്ത് എന്ന ഉപഭോക്താവാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഭക്ഷണം ഓഡര്‍ ചെയ്തു

Full Story
  23-05-2024
ചെയ്ത തെറ്റിന് നടപടി സ്വീകരിച്ചാല്‍ എങ്ങനെയാണ് ആത്മവീര്യം നഷ്ടമാകുന്നതെന്ന് പൊലീസിനോട് ഹൈക്കോടതി

കൊച്ചി: എന്തു തോന്ന്യാസം കാണിച്ചാലും ആത്മവീര്യം തകരാതിരിക്കാന്‍ കൂടെ നിര്‍ത്തണം എന്നാണോ പറയുന്നതെന്ന് ഹൈക്കോടതി. പൊലീസിന്റെ ആത്മവീര്യം സംരക്ഷിക്കാന്‍ തെറ്റു ചെയ്തവരെ സംരക്ഷിക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പൊലീസുകാരുടെ പെരുമാറ്റ ഏതു വിധത്തിലായിരിക്കണം എന്നു വ്യക്തമാക്കി ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നിട്ടും അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് അദ്ഭുതപ്പെടുത്തുന്നു. ഇത്രയധികം ആരോപണങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ

Full Story
  22-05-2024
പാലസ്തീനെ അംഗീകരിച്ച് മൂന്നു യൂറോപ്യന്‍ രാജ്യങ്ങള്‍, നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് ഇസ്രയേല്‍

മാഡ്രിഡ്: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, പലസ്തീന്‍ രാജ്യം അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന്‍ എന്നി രാജ്യങ്ങളാണ് പലസ്തീനെ ഒരു രാജ്യമായി അംഗീകരിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ വിമര്‍ശിച്ച ഇസ്രയേല്‍ നോര്‍വേ, അയര്‍ലന്‍ഡ് എന്നി രാജ്യങ്ങളില്‍ നിന്ന് സ്വന്തം അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. അംഗീകാരമില്ലെങ്കില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനമുണ്ടാകില്ല എന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പ്രതികരിച്ചു.

നോര്‍വേയാണ് ആദ്യമായി പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പലസ്തീന്‍ രാഷ്ട്രത്തെ

Full Story
  22-05-2024
കൊല്‍ക്കത്തയില്‍ ചികിത്സയ്ക്ക് എത്തിയ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: കാണാതായ ബംഗ്ലാദേശ് എംപി അന്‍വറുള്‍ അസീം കൊല്‍ക്കത്തയില്‍ മരിച്ചതായി പശ്ചിമബംഗാള്‍ പൊലീസ് സ്ഥിരികരിച്ചെന്ന് ബംഗ്ലാദേശ് മന്ത്രി അറിയിച്ചു. ബംഗ്ലാദേശ് ഭരണകക്ഷിയായ അവാമി ലീഗിന്റെ എംപിയായ അന്‍വറുള്‍ അസീം മെയ് 12ന് ചികിത്സയ്ക്കായി കൊല്‍ക്കത്തയില്‍ എത്തിയിരുന്നു. അതിനുപിന്നാലെ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. മൂന്നുതവണ എംപിയായ അന്‍വറുള്‍ കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. കൊല്‍ക്കത്തയിലെ ന്യൂടൗണ്‍ ഏരിയയിലെ ഫ്ലാറ്റില്‍ വച്ച് കൊല്ലപ്പെട്ടതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. മെയ് പതിനെട്ടിനാണ് അദ്ദേഹത്തെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അവസാനമായി എംപിയുടെ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തിയത് കൊല്‍ക്കത്തയിലെ ന്യൂ

Full Story
  22-05-2024
സന്ദര്‍ശക വിസയില്‍ ജോലി അന്വേഷണം: യുഎഇയില്‍ കര്‍ശന പരിശോധന

ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തി ജോലി അന്വേഷിക്കുന്നവരെ കണ്ടെത്താന്‍ കര്‍ശന പരിശോധന. മതിയായ രേഖകളില്ലാതെ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ കണ്ടെത്തുന്നതിന് ഇമിഗ്രേഷന്‍ വിഭാഗം പരിശോധന കര്‍ശനമാക്കി. കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാതെ എത്തിയ മലയാളികളെ അടക്കം കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരുന്നു. സന്ദര്‍ശക വിസയില്‍ എത്തുന്നവരോട് സന്ദര്‍ശന ലക്ഷ്യം, താമസ സ്ഥലം, ചെലവഴിക്കാനുള്ള പണം എന്നിവയെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ആരായും. ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദര്‍ശിക്കാനാണു വരുന്നതെങ്കില്‍ ഇവരുടെ വിസയുടെ പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കരുതണം. താമസ സ്ഥലത്തിന്റെ വിവരങ്ങളും പറയണം.
Full Story

[54][55][56][57][58]
 
-->




 
Close Window