Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  05-04-2024
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്

 കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തും. നാളെ കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി രാജീവ് ചന്ദ്രശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് എംടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ വയനാട്ടില്‍ വന്നിട്ടുണ്ട്. ഇനി ആരുവരുമെന്നതിന് രണ്ടുദിവസം സാവാകാശം തരൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ യെ ബിജെപി നേതാക്കള്‍ ചേര്‍ന്ന്

Full Story
  05-04-2024
സ്ത്രീകളുടെ അക്കൗണ്ടില്‍ ഒരു ലക്ഷം, സര്‍ക്കാര്‍ ജോലിയില്‍ 50 ശതമാനം സംവരണം, കോണ്‍ഗ്രസ് പ്രകടനപത്രിക ഇങ്ങനെ

ന്യഡല്‍ഹി: തൊഴില്‍, ക്ഷേമം, സമ്പത്ത് എന്നീ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. പത്തുവര്‍ഷം രാജ്യത്തുണ്ടായ നഷ്ടങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. യുവാക്കള്‍ക്കും, സത്രീകള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ആനുപാതികമായി അവസരങ്ങള്‍ ഒരുക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പി ചിദംബരം, കെസി വേണുഗോപാല്‍ എന്നിവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നീതിയാണ് പ്രകടനപത്രികയുടെ അടിസ്ഥാനമെന്ന് പി ചിദംബരം പറഞ്ഞു.

Full Story
  04-04-2024
മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍, വിജിലന്‍സ് അന്വേഷണത്തില്‍ നിന്ന് പിന്മാറി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ മാസപ്പടി കേസില്‍ നിലപാട് മാറ്റി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് ഇടണമെന്ന മുന്‍ ആവശ്യത്തില്‍ നിന്നാണ് മാത്യു കുഴല്‍നാടന്‍ പിന്മാറിയത്. കോടതി നേരിട്ട് അന്വേഷിച്ചാല്‍ മതിയെന്നാണ് കുഴല്‍നാടന്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴായിരുന്നു മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി കുഴല്‍നാടനോട് വാക്കാല്‍ ആവശ്യപ്പെട്ടു. കോടതി ഇന്ന് വിധി പ്രസ്താവിക്കാനിരിക്കെയാണ് മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം.

Full Story

  04-04-2024
പഴനി മോഡലില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നാലമ്പലത്തിലും ശീതികരണ സംവിധാനം നടപ്പാക്കുന്നു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തും. പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനം നടപ്പാക്കാനാണ് ആലോചന. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാല്‍ സാധാരണ രീതിയിലുള്ള എസി പ്രായോഗികമല്ല. അതിനാല്‍ പ്രദക്ഷിണവഴികളിലും തണുത്ത കാറ്റ് ലഭിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നത്.

മുഴുവന്‍ ചെലവും വഴിപാടായി ഏറ്റെടുക്കാന്‍ ഒരു ഭക്തന്‍ തയാറായിട്ടുണ്ട്. എട്ടിനു ചേരുന്ന ദേവസ്വം ഭരണസമിതിയോഗം തീരുമാനമെടുക്കും.

പഴനി ക്ഷേത്രത്തില്‍ ഈയിടെ ഏര്‍പ്പെടുത്തിയ സമാന സംവിധാനത്തെപ്പറ്റി പഠിക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി

Full Story
  04-04-2024
കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് ആരംഭിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസ് സര്‍വീസ് മേയില്‍ തുടങ്ങും. തിരുവനന്തപുരം -കോഴിക്കോട് റൂട്ടിലായിരിക്കും ആദ്യസര്‍വീസ്. ജന്റം ലോഫ്‌ളോര്‍ ബസുകള്‍ ഒഴിവാക്കിയാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ബസുകള്‍ രംഗത്തിറക്കുന്നത്. പദ്ധതി അനുസരിച്ച് 220 ബസുകളാണ് സര്‍വീസ് നടത്തുക. ആദ്യഘട്ടത്തില്‍ 24 ബസ് ഓടും. പൈലറ്റ് പദ്ധതി ഒരാഴ്ചയ്ക്കകം വ്യാപിപ്പിക്കും. പത്തുമീറ്റര്‍ നീളമുള്ള ബസിന് 42 സീറ്റ് ഉണ്ടാകും. പുഷ്ബാക്ക് സീറ്റ്, വൈഫൈ സൗകര്യവുമുണ്ടാകും. ഇന്റര്‍നെറ്റ് സേവനത്തിന് ചെറിയ നിരക്ക് ഈടാക്കും.

സൂപ്പര്‍ ഡീലക്‌സ് എസി ബസ് നിരക്കിനേക്കാള്‍ കുറവും സൂപ്പര്‍ഫാസ്റ്റ് ബസ് നിരക്കിനേക്കാള്‍ നേരിയ

Full Story
  03-04-2024
കൊല്ലപ്പെട്ട ടിടിഇ വിനോദ് മലയാള സിനിമയിലും സജീവം

കൊച്ചി: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് തടഞ്ഞതിന് അന്യസംസ്ഥാനത്തൊഴിലാളി കൊലപ്പെടുത്തിയ ടിടിഇ കെ വിനോദ് മലയാള സിനിമയിലും സജീവം. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉള്‍പ്പടെ 14 സിനിമകളിലാണ് വിനോദ് വേഷമിട്ടിട്ടുള്ളത്. മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ആഷിഖ് അബുവിന്റെ സഹപാഠിയായിരുന്നു വിനോദ്. ഈ സൗഹൃദമാണ് സിനിമയിലേക്ക് വഴിതുറക്കുന്നത്. മമ്മൂട്ടിയുടെ ഗുണ്ടാസംഘത്തിലെ പ്രധാനിയുടെ വേഷത്തിലാണ് വിനോദ് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തി. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകന്‍, ഒപ്പം എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കൂടാതെ ഹൗ ഓള്‍ഡ്

Full Story
  03-04-2024
ടിടിഇയെ തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍. കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. മുളങ്കുന്നത് കാവ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ കെ വിനോദ് ടിക്കറ്റ് ചോദിച്ചത്. ഇതില്‍ കുപിതനായ പ്രതി ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എസ് 11 കോച്ചിലെ വാതിലിന് സമീപം നിന്നിരുന്ന ടിടിഇയെ പ്രതി പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ടു തള്ളിയിട്ടെന്നും എഫ്ഐആറില്‍ പറയുന്നു. കേസില്‍ രജനീകാന്ത റാണയുടെ അറസ്റ്റ്

Full Story
  03-04-2024
അരുണാചല്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്ത്, മൂവരുടെയും മരണത്തില്‍ ദുരൂഹത തുടരുന്നു

തിരുവനന്തപുരം: അരുണാചലില്‍ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിനും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മാത്രമേ ആത്മഹത്യയായിരുന്നോ അതോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി തന്നെ മരിച്ചവരുടെ ബന്ധുക്കള്‍ അരുണാചല്‍ പ്രദേശിലേക്ക് തിരിച്ചിട്ടുണ്ട്. കൂടെ വട്ടിയൂര്‍ക്കാവ് പൊലീസും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യ ബി നായര്‍ (29), ആയുര്‍വേദ ഡോക്ടര്‍മാരായ കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ് (39), ഭാര്യ

Full Story
[72][73][74][75][76]
 
-->




 
Close Window