Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
വാര്‍ത്തകള്‍
  10-04-2024
നെടുമ്പാശേരിയില്‍ ഗൂണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിയോടെ കുറുമശ്ശേരിയില്‍ വെച്ചാണ് സംഭവം. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷം വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരിച്ചിരുന്നു. വിനുവിനെ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ചേരി തിരിഞ്ഞ് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

അതിന്റെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. സംഭവത്തില്‍ ചെങ്ങാമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Full Story
  10-04-2024
പാനൂര്‍ ബോംബ് സ്‌ഫോടനം: പ്രതികള്‍ ബോംബ് നിര്‍മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചെന്ന് പൊലീസ്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ബോംബ് നിര്‍മാണത്തെ കുറിച്ച് മുഴുവന്‍ പ്രതികള്‍ക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ കൂനോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ ആണ് മുഖ്യ ആസൂത്രകന്‍ എന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമല്‍ ബാബു ബോംബുകള്‍ ഒളിപ്പിച്ചു. സ്ഫോടന സ്ഥലത്ത് മണല്‍ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രതികളെ രക്ഷപ്പെടാന്‍

Full Story
  10-04-2024
പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ, യുവാവിനെ കൈയ്യോടെ പിടികൂടി പൊലീസ്

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഒളികാമറ വെക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. നന്തന്‍കോട് സ്വദേശി അനില്‍ദാസ് (37) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്. പരീക്ഷാ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഇയാള്‍ ഒളിക്യാമറ വെക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെ പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടില്‍ കയറി മൊബൈല്‍ കാമറ ഉപയോഗിച്ച് റെക്കോഡ് ചെയ്യാന്‍ ശ്രമിക്കുന്ന വിദ്യാര്‍ഥിനികളില്‍ ഒരാളുടെ ശ്രദ്ധിയില്‍ പെട്ടതാണ് ഇയാളെ കുടുക്കിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ രക്ഷപെടാന്‍ ശ്രമിച്ച അനില്‍ദാസിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി

Full Story
  09-04-2024
ബോര്‍ഡുകള്‍ മറാത്തിയില്‍ അല്ലെങ്കില്‍ നികുതി ഇരട്ടിയാക്കുമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

മുംബൈ: കടകളുടെയും സ്ഥാപനങ്ങളുടെയും നെയിം ബോര്‍ഡ് മറാത്തി ഭാഷയിലല്ലെങ്കില്‍ ഇരട്ടി വസ്തുനികുതി ഈടാക്കാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനം. മെയ് ഒന്നുമുതല്‍ മുംബൈയില്‍ ഇത് നടപ്പാക്കുമെന്ന് ബിഎംസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 2018ലെ മഹാരാഷ്ട്ര ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ചട്ടം, 2022ലെ മഹാരാഷ്ട്ര ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ഭേദഗതി നിയമം എന്നിവയിലെ റൂള്‍ 35, സെക്ഷന്‍ 36 സി എന്നിവ പ്രകാരമാണ് നടപടിയെന്ന് ബിഎംസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ഥാപനങ്ങളുടെയും കടകളുടെയും നെയിംപ്ലേറ്റുകള്‍ മറാത്തി ഭാഷയിലായിരിക്കണം. അല്ലാത്തപക്ഷം മെയ് ഒന്നുമുതല്‍ ഇരട്ടി വസ്തുനികുതി ഈടാക്കുമെന്നും ബിഎംസി അറിയിച്ചു.

Full Story

  09-04-2024
കേരള സ്റ്റോറി പച്ചനുണയെന്ന് പിണറായി വിജയന്‍

കൊല്ലം: കേരള സ്റ്റോറി സിനിമ നാടിനെ അപകീര്‍ത്തിപ്പെടുത്തുന്ന പച്ച നുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ കഥയാണല്ലോ പറയുന്നത്. കേരളത്തില്‍ എവിടെയാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. പച്ചനുണ ഒരു നാടിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭാവനയില്‍ സൃഷ്ടിച്ച കുറേ കാര്യങ്ങള്‍ വെച്ചുകൊണ്ട് അവതരിപ്പിക്കുകയാണ്. കേരള സ്റ്റോറിക്കെതിരെ കേരളീയരല്ലാതെ രാജ്യത്തെ മറ്റു നാട്ടുകാരും പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തതാണല്ലോയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാംസ്‌കാരിക രംഗത്തിന് യോജിക്കാന്‍ പറ്റാത്ത സമീപനമല്ലേ. തീര്‍ത്തും തെറ്റായ നിലപാടല്ലേ എടുത്തിട്ടുള്ളത്. അത് തീര്‍ത്തും രാഷ്ട്രീയ ഉദ്ദേശത്തോടെ കൊണ്ടു വന്നതാണ്. അതിന് കൂടുതല്‍ പ്രചാരണം

Full Story
  09-04-2024
അനില്‍ ആന്റണി തോല്‍ക്കണം, 20 സീറ്റിലും ബിജെപി മൂന്നാം സ്ഥാനത്ത് എത്തുമെന്ന് എ.കെ. ആന്റണി

തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും തന്റെ മകനുമായ അനില്‍ ആന്റണി തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. പത്തനം തിട്ടയല്‍ ആന്റോ ആന്റണി ജയിക്കണമെന്നും തന്റെ മതം കോണ്‍ഗ്രസാണെന്നും ആന്റണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഏത് മക്കളും മോദിയോടൊപ്പം ചേരുന്നത് തെറ്റാണെന്ന് ആന്റണി പറഞ്ഞു. മറ്റ് മക്കളെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. മക്കളെ കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷ താന്‍ ശീലിച്ചിട്ടില്ലെന്നും അത് തന്റെ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ആന്റണി പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഇത്രയൊക്കെ മതിയെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

Full Story
  08-04-2024
ബെല്ലാരിയില്‍ 5.6 കോടി രൂപയും മൂന്നു കിലോ സ്വര്‍ണവും 103 കിലോ വെള്ളിയും പിടിച്ചു

ബെംഗളൂരു: ബെല്ലാരിയില്‍ വന്‍ സ്വര്‍ണ പണ വേട്ട. 5.6 കോടി രൂപയും 3 കിലോ സ്വര്‍ണവും 103 കിലോ വെളളിയും പിടിച്ചെടുത്തു. ബ്രൂസ്‌പേട്ട് എന്ന സ്ഥലത്തെ വീട്ടില്‍ ആണ് ഇത്രയധികം പണവും സ്വര്‍ണവും വെള്ളിയും സൂക്ഷിച്ചിരുന്നത്. സ്വര്‍ണവും വെള്ളിയും ചേര്‍ത്താല്‍ 1.9 കോടിയുടെ മതിപ്പ് വരും. കാംബാലി ബസാര്‍ എന്നയിടത്തുള്ള സ്വര്‍ണ വ്യാപാരിയായ നരേഷ് സോണി എന്നയാളുടെ വീട്ടില്‍ ആണ് റെയ്ഡ് നടത്തിയത്. എന്തിന് വേണ്ടി സൂക്ഷിച്ച പണമാണെന്ന് വ്യക്തമാക്കാനോ കണക്ക് കാണിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ജ്വല്ലറി ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Full Story
  08-04-2024
കേരളം വെന്തുരുകുന്നു, താപനില 40 ഡിഗ്രിക്ക് മുകളില്‍

തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40 ഡിഗ്രിയായും താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂര്‍, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയര്‍ന്നേക്കും.

എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍

Full Story
[70][71][72][73][74]
 
-->




 
Close Window