Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 24th Oct 2024
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലേക്ക്
reporter

 കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ദേശീയ നേതാക്കള്‍ സംസ്ഥാനത്ത് എത്തും. നാളെ കേന്ദ്രമന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി രാജീവ് ചന്ദ്രശേഖരന്റെ തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് എംടി രമേശിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ വയനാട്ടില്‍ വന്നിട്ടുണ്ട്. ഇനി ആരുവരുമെന്നതിന് രണ്ടുദിവസം സാവാകാശം തരൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ യെ ബിജെപി നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്. രാവിലെ 10.30 ഓടെയാണ് നെയ്യാറ്റിന്‍കരയില്‍ അമിത്ഷാ യുടെ റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയില്‍ അമിത്ഷായോടൊപ്പം മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുക്കും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലും സംസ്ഥാനത്തെ മറ്റൊരു മണ്ഡലത്തിലും പ്രചാരണത്തിനെത്തുമെന്നും റിപ്പോര്‍ട്ട്. സന്ദര്‍ശനതീയതി അടുത്ത ദിവസം പ്രഖ്യാപിക്കും. വയനാട്ടില്‍ സിറ്റിങ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. പ്രധാനമന്ത്രിയുടെ വരവ് ഗുണംചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിപിഐയുടെ ആനി രാജയാണ് മണ്ഡലത്തിലെ മറ്റൊരു പ്രമുഖ സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ഥികളെല്ലാം പ്രചാരണത്തിനെത്താന്‍ മോദിയോട് അഭ്യര്‍ഥിച്ചിട്ടുണ്ടെങ്കിലും വയനാടിനെ കൂടാതെ ഒരു മണ്ഡലത്തില്‍ കൂടി മോദിയെത്തിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, ബിജെപിയുടെ തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംസ്ഥാനത്ത് പ്രചാരണത്തിനായി എത്തും.

 
Other News in this category

 
 




 
Close Window