Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  05-03-2024
മോണ്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ രണ്ടാം പ്രതി

 കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ നല്‍കിയത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയത്. മോണ്‍സന് ഒപ്പം സാമ്പത്തിക തട്ടിപ്പിന് സുധാകരന്‍ കൂട്ടുനിന്നു.

മോണ്‍സണ്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം സുധാകരന്‍ മറച്ചു വെച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു. മോണ്‍സന്റെ മാവുങ്കലിന്റെ വീട്ടില്‍ കോടിക്കണക്കിന് രൂപയുടെ വ്യാജ പുരാവസ്തുശേഖരം ഉണ്ടായിരുന്നു. ഇത് ശരിയായ

Full Story
  04-03-2024
സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ല, നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാകും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ ഒരു കേസ് കൊടുത്തു എന്ന

Full Story
  04-03-2024
അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരേ വിമര്‍ശനം ഉന്നയിച്ച കാര്‍ഷിക മോര്‍ച്ച നേതാവിനെ പുറത്താക്കി

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച കാര്‍ഷിക മോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കാര്‍ഷിക മോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ ശ്യാം തട്ടയിലിന് എതിരെയാണ് നടപടി. സംഘടനാ അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടി വിരുദ്ധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തതിനാണ് ബെജിപെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ ഒഴിവാക്കിയതിലാണ് ശ്യം പ്രതിഷേധം രേഖപ്പെടുത്തി. അണികള്‍ ആഗ്രഹിച്ചത് പിസി ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകണം എന്നായിരുന്നു എന്നു പറഞ്ഞുകൊണ്ടായിരുന്നു

Full Story
  04-03-2024
ചായ കുടിക്കാന്‍ പാപ്പാന്‍ വണ്ടി നിര്‍ത്തി, ആന ഇറങ്ങിയോടി

പാലക്കാട്: നേര്‍ച്ചയ്ക്ക് എത്തിച്ച ആനയെ തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയില്‍ നിന്ന് ഇറങ്ങിയോടി. പട്ടാമ്പിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകര്‍ത്തു. പാലക്കാട് ആനമുറിയില്‍ എത്തിയപ്പോള്‍ പാപ്പാന്‍ ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. ആ സമയത്താണ് ആന ലോറിയില്‍ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയില്‍ രണ്ട് വളര്‍ത്തുമൃ?ഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേര്‍ന്ന് ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതായാണു വിവരം. ആനയെ തളയ്ക്കാന്‍ ശ്രമം തുടങ്ങി. ഇന്നലെ രാത്രി നേര്‍ച്ചയ്ക്കിടെ ഉപാഘോഷ കമ്മിറ്റികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍

Full Story
  03-03-2024
ആഘോഷങ്ങള്‍ അതിരുവിടാതിരിക്കട്ടെ, മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ പൂരങ്ങളും തെയ്യങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും നടന്നുവരികയാണ്. അനുദിനം ചൂട് വര്‍ദ്ധിച്ച് വരുന്ന സമയമാണ്. ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ മദ്യം നിര്‍ബന്ധമാണ് എന്നതാണ് യുവാക്കള്‍ക്ക് പകര്‍ന്ന് കിട്ടിയ അറിവ്. ആഘോഷങ്ങളുടെ നിറം ചുവപ്പിക്കുന്ന ഒട്ടേറെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജീവനെടുക്കുന്ന മദ്യപിച്ചുള്ള ഡ്രൈവിങ് ഒഴിവാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.



കുറിപ്പ്:



ഇനി വരാനുള്ളത് പൂരങ്ങളുടെയും തെയ്യങ്ങളുടേയും പെരുന്നാളിന്റെയും ഉത്സവങ്ങളുടേയും കാലം,. അനുദിനം ചൂട്

Full Story
  03-03-2024
ഡീനിന്റെ പണി സെക്യൂരിറ്റി സര്‍വീസ് അല്ല, സിദ്ധാര്‍ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ഡീന്‍ എംകെ നാരായണന്‍. ഹോസ്റ്റലില്‍ റസിഡന്റ് ട്യൂട്ടറിന്റെ അഭാവമുണ്ട്. നേരത്തെ പ്രശ്നമൊന്നുമില്ലാത്ത സാഹചര്യത്തില്‍ അത് വിഷയമായിരുന്നില്ല. ഇപ്പോള്‍ സെക്യൂരിറ്റി പ്രശ്നമുണ്ട്. വാര്‍ഡന്‍ ഒരിക്കലും ഹോസ്റ്റലിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെടുന്നതല്ല. ഡീന്‍ അക്കാദമിക് ഹെഡ് ആണ്. ഡീന്‍ ഹോസ്റ്റലില്‍ അല്ല താമസിക്കുന്നത്. സംഭവം നടക്കുന്നത് 2024 ഫെബ്രുവരി 18 നാണ്. അന്ന് മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിക്ക് അസിസ്റ്റന്റ് വാര്‍ഡന്‍ കുട്ടികളെ കൊണ്ടുപോയിരിക്കുകയായിരുന്നു. അദ്ദേഹം കോഴിക്കോട് നിന്നും ഉച്ചയ്ക്ക് 1.40 ന് വിളിച്ച് ആത്മഹത്യാശ്രമം

Full Story
  03-03-2024
പി.സി. ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് അതൃപ്തി

ആലപ്പുഴ: ലോക്സഭ സീറ്റുമായി ബന്ധപ്പെട്ട പിസി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ ബിഡിജെഎസിന് കടുത്ത അതൃപ്തി. പാര്‍ട്ടിയുടെ കടുത്ത അതൃപ്തി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിക്കും. തുഷാര്‍ ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച നടത്തും. പത്തനംതിട്ട സീറ്റ് നല്‍കാത്തത് സംബന്ധിച്ചാണ് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പിസി ജോര്‍ജ് പരാമര്‍ശം നടത്തിയത്.

താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു. താന്‍ മത്സരിക്കുന്നതിനെ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ്

Full Story
  02-03-2024
സിദ്ധാര്‍ഥിന്റെ മരണത്തില്‍ വിസിയെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍

തിരുവനന്തപുരം: സിദ്ധാര്‍ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം ആര്‍ ശശീന്ദ്രനാഥിനെ സസ്പെന്‍ഡ് ചെയ്തായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ ജഡ്ജിയുടെ സേവനം തേടി ഹൈക്കോടതിക്ക് കത്ത് നല്‍കിയതായും ഗവര്‍ണര്‍ അറിയിച്ചു. സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചത് സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നാണ്. മരിച്ച ശേഷം ഒരു ചാന്‍സലര്‍ കൂടിയായ തനിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പോലും സര്‍വകലാശാല തയ്യാറായില്ല. ഇന്നലെ മാത്രമാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇത് റാഗിങ് അല്ല. ഇത് കൊലപാതകമാണ്.

Full Story
[84][85][86][87][88]
 
-->




 
Close Window