Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  02-03-2024
12 വിദ്യാര്‍ഥികള്‍ക്ക് കൂടി പരീക്ഷാ വിലക്ക്, അക്രമം കണ്ടുനിന്ന മുഴുവന്‍ പേര്‍ക്കും സസ്‌പെന്‍ഷന്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ 12 വിദ്യാര്‍ഥികള്‍ക്കെതിരെ കൂടി നടപടി. പത്ത് വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനോ പരീക്ഷ എഴുതാനോ സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദ്ദിച്ചവരാണ് ഇവര്‍. മറ്റ് രണ്ട് പേര്‍ക്ക് ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതിലാണ് വിലക്ക്. മര്‍ദ്ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിനാണു നടപടി. ഈ 12 വിദ്യാര്‍ഥികളേയും ഹോസ്റ്റലില്‍ നിന്നു പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കെതിരെയും നടപടിയുണ്ട്. അക്രമം കണ്ടു നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളജില്‍ നിന്നു

Full Story
  02-03-2024
ബംഗളൂരു സ്‌ഫോടനം: സ്‌ഫോടകവസ്തു ടിഫിന്‍ കാരിയറില്‍, ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചു

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ചു നിയന്ത്രിച്ചതായി സംശയിക്കുന്നു. ടൈമറിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്തു നിന്നു കണ്ടെത്തി. ടിഫിന്‍ കരിയറിലാണ് സ്‌ഫോടക വസ്തുവുണ്ടായിരുന്നത്. ശക്തി കുറഞ്ഞ ഐഇഡി ഉപയോഗിച്ചതായും സൂചനകളുണ്ട്. സംഭവത്തില്‍ നാല് പേര്‍ കസ്റ്റഡിയിലെന്നു ചില റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഇവരെ ചോദ്യം ചെയ്തു വരുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തെ കുറിച്ച് എന്‍ഐഎ, ഐബി സംഘങ്ങള്‍ അന്വേഷിക്കും. ഉച്ചയ്ക്ക് ശേഷം സംഘം പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.

Full Story
  01-03-2024
കേന്ദ്രസഹായമായി 4000 കോടി കിട്ടി, ശമ്പളവും പെന്‍ഷനും മുടങ്ങില്ല

ന്യൂഡല്‍ഹി: സംസ്ഥാനത്ത സാമ്പത്തിക പ്രതിസന്ധിക്ക് താത്കാലികാശ്വാസം. നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കൂടി കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1.42 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ഇതോടെ

Full Story
  01-03-2024
ഗാസയില്‍ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍, 112 പേര്‍ മരിച്ചു

ഗാസ: പലസ്തീന് നേരെ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി. ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ സേന വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 112 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം. എഴുനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടം അക്രമാസക്തമായതുകൊണ്ടു വെടിവച്ചെന്നാണ് ഇസ്രയേല്‍ വിശദീകരണം. സംഭവത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ആക്രമണത്തെ അപലപിച്ചു. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണത്തിനായി ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Full Story

  01-03-2024
ഡീന്‍ കുര്യാക്കോസിന്റെ ആരോഗ്യനില മോശമായി, ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ഗാന്ധി സ്‌ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി ഡീന്‍ കുര്യാക്കോസ് സമരം നടത്തിയിരുന്നത്. ആരോഗ്യ നില മോശമായതോടെയാണ് പൊലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്.

വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്പെഷല്‍ ആര്‍.ആര്‍.ടി സംഘത്തെ ഉടന്‍ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി

Full Story
  29-02-2024
സമരാഗ്നി ഇന്ന് തലസ്ഥാനത്ത്, സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സമരാഗ്‌നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മന്‍ചാണ്ടി നഗറില്‍ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയാകും. ഫെബ്രുവരി ഒന്‍പതിന് കാസര്‍കോട് നിന്നാണ് കോണ്‍ഗ്രസിന്റെ സമരാഗ്‌നിക്ക് തുടക്കം കുറിച്ചത്. ലോക്‌സഭ തെരഞ്ഞെടുക്കുന്നതിന് മുന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ കൂടിയായിരുന്നു യാത്ര. സമരാഗ്‌നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാളയം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ്

Full Story
  29-02-2024
സിദ്ധാര്‍ത്ഥനെതിരേ നടന്നത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍, മരിച്ച സിദ്ധാര്‍ത്ഥനെതിരെ നടന്നത് ആള്‍ക്കൂട്ട വിചാരണയെന്ന് പൊലീസ്. കോളജ് ഹോസ്റ്റലിന്റെ നടുമുറ്റത്തു വെച്ചാണ് വിചാരണയും മര്‍ദ്ദനവും നടന്നത്. മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടില്‍ പോയ സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. സഹപാഠിയെക്കൊണ്ടാണ് സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തിയത്. ഫെബ്രുവരി 16 ന് മൂന്നു മണിക്കൂറോളവും 18 ന് ഉച്ചയ്ക്കും സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നോക്കിനിന്നു. അടുത്ത സഹപാഠികള്‍ അടക്കം ആരും എതിര്‍ത്തില്ല.

Full Story
  29-02-2024
സംസ്ഥാന സര്‍ക്കാരിന് നേട്ടം, ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരം: ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍ - സര്‍ക്കാര്‍ പോരിനിടെയാണു സംസ്ഥാന സര്‍ക്കാരിന് നേട്ടമായി ബില്ലിന് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് രാഷ്ട്രപതിക്ക് ബില്ലുകള്‍ കൈമാറിയത്.

ലോക്പാല്‍ ബില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമല്ല ഇതെന്നും അതുകൊണ്ടുതന്നെ കേരള നിയമസഭ പാസാക്കിയ ലോകായുക്തബില്ലിന് അംഗീകാരം നല്‍കാമെന്ന നിയമോപദേശമാണ് രാഷ്ട്രപതിക്ക് ലഭിച്ചതിന് പിന്നാലെയാണ്

Full Story
[85][86][87][88][89]
 
-->




 
Close Window