Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 23rd Oct 2024
വാര്‍ത്തകള്‍
  28-02-2024
ലീഗിന് മൂന്നാം സീറ്റില്ല, കോണ്‍ഗ്രസ് 16 സീറ്റില്‍ മത്സരിക്കും

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 16 മണ്ഡലങ്ങളില്‍ മത്സരിക്കും. മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ മത്സരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിഡി സതീശന്‍ അറിയിച്ചു. ഇതോടൊപ്പം രാജ്യസഭ സീറ്റില്‍ ചില അറേഞ്ച്മെന്റുകള്‍ വരുത്തിയിട്ടുണ്ട്. സ്വാഭാവികമായിട്ടും അടുത്ത രാജ്യസഭ സീറ്റില്‍ ഒഴിവു വരുമ്പോള്‍ ഒരെണ്ണം പ്രതിപക്ഷത്തിന് കിട്ടും. അത് കോണ്‍ഗ്രസിന് കിട്ടേണ്ടതാണ്. അത് മുസ്ലിം ലീഗിന് നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് വരുന്ന സീറ്റ് കോണ്‍ഗ്രസ് എടുക്കും. ഭരണത്തില്‍ സാധാരണ യുഡിഎഫ്

Full Story
  28-02-2024
സംസ്ഥാനത്ത് കൊടും ചുട് തുടരുന്നു, രാത്രിയും താപനില ഉയര്‍ന്നു തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് കേരളത്തില്‍ അനുഭവപ്പെടുന്നത്. ഈ മാസം 29 വരെ കൊല്ലം, കോട്ടയം, തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിവസവം കോട്ടയത്ത് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി. 28.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. സാധാരണയേക്കാള്‍ നാലു ഡിഗ്രി കൂടുതല്‍. സീസണില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് കൂടിയാണിത്. പത്തനംതിട്ട, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. രാത്രിയിലും താപനില വലിയ തോതില്‍ കുറവ് അനുഭവപ്പെടുന്നില്ല. 27 - 30 ഡിഗ്രി സെല്‍ഷ്യസിന്

Full Story
  28-02-2024
ടിപി വധക്കേസില്‍ പി.കെ. കുഞ്ഞനന്തന്റെ കുടുംബം പിഴ അടയ്ക്കണം

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ പിഴ ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. മരിച്ചെന്ന് കരുതി പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനാകില്ല. വിചാരണ കോടതി വിധിച്ച പിഴസംഖ്യ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കുഞ്ഞനന്തന് വിചാരണ കോടതി വിധിച്ച പിഴ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ അപ്പീലാണ് തീര്‍പ്പാക്കിയത്. കേസില്‍ 13ാം പ്രതിയായിരുന്നു കുഞ്ഞനന്തന്‍. 2014 ജനുവരിയിലാണ് കുഞ്ഞനന്തന്‍ ജീവപര്യന്തം തടവിന് വിധിച്ചത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2020 ജനുവരിയില്‍ കുഞ്ഞനന്തന്‍ മരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ വയറിലെ അണുബാധയെ

Full Story
  27-02-2024
മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

ഇടുക്കി: മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാര്‍ (മണി-45) ആണ് മരിച്ചത്. മൂന്നാര്‍ പെരിയവര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. ഓട്ടോയില്‍ സുരേഷിനൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 10-ന് ആണ് സംഭവം. ഇന്നലെ രാത്രി 10ന് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപമാണ് സംഭവം. മൂന്നാറില്‍ നിന്നു കന്നിമലയിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നില്‍ പെടുകയായിരുന്നു.

കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോള്‍ ആനയുടെ മുന്നിലേക്ക് തെറിച്ചുവീണ സുരേഷ് കുമാറിനെ ആന

Full Story
  27-02-2024
ഉച്ചയൂണിന് ഇനി പുറത്ത് പോകണ്ട, മേശപ്പുറത്ത് വരും

 തിരുവനന്തപുരം: ഇനി ഉച്ചയൂണ്‍ കഴിക്കാന്‍ പുറത്തിറങ്ങേണ്ടി വരില്ല. സ്റ്റീല്‍ പാത്രങ്ങളില്‍ ചൂടോടെ ഉച്ചയൂണ്‍ എത്തിക്കാന്‍ കുടുംബശ്രീ ഉണ്ടാകും. ഇതിനായി കുടുംബശ്രീയുടെ 'ലഞ്ച് ബെല്‍' സജ്ജമാകുന്നു. കുടുംബശ്രീ ഓണ്‍ലൈന്‍ ആപ്പായ 'പോക്കറ്റ് മാര്‍ട്ട്' വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുക. തുടക്കത്തില്‍ ഉച്ചയൂണു മാത്രമാണ് നല്‍കുന്നത്. മുട്ട, മീന്‍ എന്നിവ ചേര്‍ന്ന ഉച്ചയൂണിനു 99 രൂപയും പച്ചക്കറി ഉള്‍പ്പെടുന്ന ഊണിനു 60 രൂപയുമാണ് വില. ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് റെഗുലര്‍ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ച ഭക്ഷണം ലഭ്യമാക്കുന്നത്. ഒരു മാസം വരെ മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്യാം. കുടുംബശ്രീ അംഗങ്ങള്‍ തന്നെയാണ് വിതരണവും. സ്റ്റീല്‍

Full Story
  27-02-2024
സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നിര്‍ദേശിച്ച് മോട്ടോര്‍ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നല്‍കിയിരുന്നു. മൂന്നാം തവണയും നോട്ടീസിന് മറുപടി ലഭിക്കാതായതോടെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

നടന് ആദ്യം രജിസ്ട്രേഡ് തപാലില്‍ അയച്ച നോട്ടീസ് കൈപ്പറ്റിയതിന്റെ രസീത് ആര്‍ടിഒയ്ക്ക് മടക്ക തപാലില്‍ ലഭിച്ചിരുന്നു. മറുപടി

Full Story
  26-02-2024
വീണയുടേത് ചെറിയ അഴിമതി, കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി വാങ്ങിയത് നൂറു കോടിയോളം രൂപയെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: സിഎംആര്‍എല്ലിനായി മുഖ്യന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. ഭൂപരിധി നിയമത്തില്‍ ഇളവു തേടിയ കമ്പനിക്കു വേണ്ടി റവന്യൂ വകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെട്ടുവെന്നും റവന്യൂ വകുപ്പ് തീര്‍പ്പാക്കിയ വിഷയത്തില്‍ മുഖ്യമന്ത്രി യോഗം വിളിച്ചെന്നും മാത്യു ടി കുഴല്‍ നാടന്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മാസപ്പടി വിഷയത്തില്‍ താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎമ്മോ സര്‍ക്കാരോ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സിഎംആര്‍എല്‍-നെ സഹായിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ടിട്ടും സിപിഎമ്മോ വ്യവസായ വകുപ്പോ മറുപടി

Full Story
  26-02-2024
ഒന്നാം ക്ലാസില്‍ ചേരാന്‍ ആറു വയസ് പൂര്‍ത്തിയാകണം, കേന്ദ്രനിര്‍ദേശം വീണ്ടും

ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്നു നിര്‍ദ്ദേശിച്ച് കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ നിര്‍ദ്ദേശം കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും നടപ്പാക്കാത്ത സാഹചര്യത്തിലാണു പുതിയ കത്ത്. ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ് തികയണമെന്നതു ദേശീയ വിദ്യാഭ്യാസ നയത്തിലെ (2020) നിര്‍ദ്ദേശമാണ്. ഇതു നടപ്പാക്കണമെന്നു 2021 മാര്‍ച്ചിലും 2023 ഫെബ്രുവരിയിലും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ

Full Story
[86][87][88][89][90]
 
-->




 
Close Window