Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
ഇമിഗ്രേഷന്‍
  18-09-2023
യുകെയില്‍ വിസിറ്റിങ്, വിസയ്ക്കും സ്റ്റുഡന്റ്‌സ് വിസയ്ക്കും ചാര്‍ജ് വര്‍ധിക്കും

സന്ദര്‍ശക വിസകള്‍ക്കും, സ്റ്റുഡന്റ് വിസകള്‍ക്കുമാണ് പ്രധാനമായി ഫീസ് വര്‍ദ്ധന വരുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ യുകെയിലേക്ക് പഠിക്കാനും, ചേക്കേറാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഈ ഫീസ് വര്‍ദ്ധനവുകള്‍ തിരിച്ചടിയാണ്. പുതിയ ഫീസ് ഘടന പ്രകാരം ആറ് മാസത്തില്‍ താഴെ താമസം അനുവദിക്കുന്ന വിസിറ്റ് വിസയ്ക്ക് 15 പൗണ്ട് അധികം ചെലവ് വരും. എന്നാല്‍ സ്റ്റുഡന്റ് വിസകള്‍ക്ക് 127 പൗണ്ടിന്റെ വര്‍ദ്ധനവാണ് വന്നുചേരുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ഒക്ടോബര്‍ 4 മുതല്‍ വിസയ്ക്കായി ശ്രമിക്കുമ്പോള്‍ ഈ ഫീസ് വര്‍ദ്ധന നേരിടേണ്ടി വരും. വെള്ളിയാഴ്ച നിയമമമായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുമതി നേടിയതോടെയാണ് ഈ മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് യുകെ ഹോം ഓഫീസ് സ്ഥിരീകരിച്ചത്. ഇതോടെ ആറ് മാസത്തില്‍ താഴെയുള്ള

 
  07-09-2023
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിന് ഫിന്‍ലന്‍ഡ്; എല്ലാം യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍
ലോകത്ത് ആദ്യമായി ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷണത്തിനൊരുങ്ങുകയാണ് ഫിന്‍ലന്‍ഡ്. പാസ്‌പോര്‍ട്ടുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും പൗരന്മാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്ര അനുഭവം നല്‍കാനുമാണ് യൂറോപ്യന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ പാസ്പോര്‍ട്ട് പരീക്ഷിക്കുന്നത്. ഇത് ഉടനെ തന്നെ യൂറോപ്പില്‍ മുഴുവന്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പാസ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ രൂപമായ ഡിജിറ്റല്‍ ട്രാവല്‍ ക്രഡന്‍ഷ്യല്‍സ്(ഡി.ടി.സി) രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞു.

സ്മാര്‍ട്ട് ഫോണിലെ പാസ്പോര്‍ട്ടിനെയാണ് ഡി.റ്റി.സി എന്ന് വിളിക്കുന്നത്. ഫിന്‍എയറും ഫിന്നിഷ് പോലീസുമായി സഹകരിച്ച് ഹെല്‍സിങ്കിയിലാണ് ഇത് നടപ്പിലാക്കുന്നത്. 2023 അവസാനത്തോടെ
 
  07-09-2023
കേരളത്തില്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അതിവേഗതയിലാക്കി: മൊബൈല്‍ ആപ് മുഖേന വെരിഫിക്കേഷന്‍ നടത്താം
പാസ്‌പോര്‍ട്ടിനായുള്ള പൊലീസ് വെരിഫിക്കേഷന്‍ വിശദാംശങ്ങള്‍ പങ്കുവെച്ച് കേരളാപൊലീസ്. കേരള പോലീസ് വികസിപ്പിച്ച e-vip മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ പോലീസ് വെരിഫിക്കേഷന്‍ ഇപ്പോള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരളപൊലീസ് ഫേസ്ബുക്കില്‍ പങ്കുവെച്ച ഇത്തിരിനേരം ഒത്തിരി കാര്യത്തില്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

പുതിയ പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പോലീസ് വെരിഫിക്കേഷനുശേഷം മാത്രമായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുക. പാസ്‌പോര്‍ട്ടിനായി അപേക്ഷകര്‍ നല്‍കിയ വിശദാംശങ്ങളുടെ പരിശോധന പോലീസ് നടത്തുന്നതിനെയാണ് പോലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പേര്, വിലാസം, ഫോട്ടോ, മറ്റ് വ്യക്തിഗത വിവരങ്ങള്‍
 
  07-08-2023
സ്റ്റുഡന്റ് വിസകളില്‍ കടുത്ത നിയന്ത്രണങ്ങള്‍: വിസാ മാറ്റങ്ങളില്‍ നൂലിഴ കീറി പരിശോധന: ഡിപ്പന്റന്‍ഡ് വിസയ്ക്കും നിബന്ധന
കര്‍ശനമായ നിരമങ്ങളുമായി കുടിയേറ്റം നിയന്ത്രിക്കാന്‍ ഒരുങ്ങുകയാണ് യുകെ. 2023 ജൂലൈ 17 മുതല്‍, സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറുന്നതിന് നിബന്ധന വരും. സ്‌കില്‍ഡ് വര്‍ക്കര്‍, ഗ്ലോബല്‍ ബിസിനസ്സ് മൊബിലിറ്റി, ഗ്ലോബല്‍ ടാലന്റ്, സ്‌കെയ്ല്‍ അപ്, സര്‍ക്കാര്‍ അംഗീകൃത എക്സ്ചേഞ്ച്, ക്രിയേറ്റീവ് വര്‍ക്കര്‍ റൂട്ട് തുടങ്ങിയ വിസയിലേക്ക് മാറല്‍ നിബന്ധനകള്‍ക്കു വിധേയമാകും.

2024 ജുനുവരി 1 മുതല്‍ സ്റ്റുഡന്റ് വിസയില്‍ എത്തുന്നവര്‍ക്ക് ആശ്രിതരെ കൂടെ കൊണ്ടുവരാന്‍ ആകില്ല. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്തവര്‍ക്കും യു കെയി ജനിച്ച കുട്ടികള്‍ക്കും പക്ഷെ ഈ നിയമം ബാധകമാകില്ല. പി എച്ച് ഡി, അതുപോലുള്ള മറ്റ് ഡോക്ടറല്‍ കോഴുസുകള്‍ എന്നിവയ്ക്കായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും
 
  24-06-2023
യുകെ എന്‍എച്ച്എസും നോര്‍ക്ക റൂട്ട്സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ''ടാലന്റ് മൊബിലിറ്റി ഡ്രൈവ്'' ഇപ്പോഴും തുടരുന്നു: നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങള്‍
ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സും യുണൈറ്റഡ് കിംഗ്ഡത്തിലെ പ്രമുഖ എന്‍എച്ച്എസ് ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച് വരുന്ന ''ടാലന്റ് മൊബിലിറ്റി ഡ്രൈവ്'' പുരോഗമിക്കുന്നു. ഇതുവഴി നഴ്‌സുമാര്‍ക്കും ഓപ്പറേഷന്‍ ഡിപ്പാര്‍ട്ടമെന്റ് പ്രാക്റ്റീഷണര്‍മാര്‍ക്കും (ODP) നിരവധി അവസരങ്ങള്‍ ലഭ്യമാണ്. എല്ലാ ആഴ്ചയിലും യു.കെയിലെ തൊഴില്‍ ദാതാക്കളുമായി ഇന്റര്‍വ്യൂ ഇതുവഴി സാധ്യമാണ്.

ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, IELTS/ OET യു.കെ സ്‌കോറുമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. IELTS /OET ഇല്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ടീഷണല്‍ ഓഫര്‍ ലെറ്റര്‍ നല്‍കുന്നതും 6 മാസത്തിനകം OET /IELTS പാസാവേണ്ടതുമാണ്. ജനറല്‍ മെഡിക്കല്‍ & സര്‍ജിക്കല്‍ നഴ്‌സ് തസ്തികയിലേക്ക് (ബിഎസ്സി) കഴിഞ്ഞ 3
 
  24-05-2023
യുകെയില്‍ സ്റ്റുഡന്റ് വീസയില്‍ വരുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനു വിലക്ക്: 2022ല്‍ ബന്ധുക്കളായി എത്തിയത് ഒന്നേ കാല്‍ ലക്ഷം പേര്‍
പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് പി എച്ച് ഡി കോഴ്സുകളില്‍ ഒഴികെ മാസ്റ്റേഴ്സ് ബിരുദം നേടാനെത്തുന്നവര്‍ക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാട് മാറ്റം. രാജ്യത്തെ നിയമപരമായ കുടിയേറ്റം 700,000 എന്ന റെക്കോര്‍ഡില്‍ എത്തിയെന്ന ഔദ്യോഗിക കണക്കുകള്‍ പുറത്തുവരാന്‍ ഇരിക്കവെയാണ് പ്രഖ്യാപനം.


കഴിഞ്ഞ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് 135,788 വിസകളാണ് അനുവദിച്ചത്. 2019-ലെ കണക്കുകളുടെ ഒന്‍പത് ഇരട്ടിയാണിത്. പുതിയ നീക്കം കുടിയേറ്റം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി സുനാക് മന്ത്രിമാരോട് പറഞ്ഞു. 2024 ജനുവരിയില്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മാറുന്നതോടെ എണ്ണത്തില്‍ സാരമായ മാറ്റം വരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ഔദ്യോഗിക ഇമിഗ്രേഷന്‍ ലെവലില്‍
 
  14-03-2023
നോര്‍ക്ക റൂട്‌സ് ഫോറിന്‍ ലാങ്വേജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു: മലയാളികള്‍ക്ക് ഇനി വിദേശ ഭാഷകള്‍ കുറഞ്ഞ ചെലവില്‍ പഠിക്കാം
നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദേശങ്ങളില്‍ തൊഴില്‍ തേടുന്ന കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴില്‍ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പുതിയ സംരംഭമാണ് ഫോറിന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട്.

തിരുവനന്തപുരത്തെ നോര്‍ക്ക റൂട്‌സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള എച്ച്.ആര്‍ ബില്‍ഡിങ്ങിലെ ഒന്നാം നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുക. ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ അനാച്ഛാദനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണനും ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം
 
  08-03-2023
ജര്‍മനിയിലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ്: ഇന്റര്‍വ്യൂ ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത്
നോര്‍ക്ക റൂട്ട്‌സും ജര്‍മ്മന്‍ന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്നിലേയ്ക്ക് അപേക്ഷിക്കാം. നഴ്‌സിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കാണ് അവസരം.

ഏപ്രില്‍ 19മുതല്‍ 28വരെ തിരുവനന്തപുരത്ത് ജര്‍മ്മന്‍ ഡെലിഗേഷന്‍ നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോയ്ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപരിശീലനം നല്‍കി ജര്‍മ്മനിയിലെ ആരോഗ്യമേഖലയിലേയ്ക്ക് റിക്രൂട്ട് ചെയ്യും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.


ബി.എസ്.സി നഴ്‌സുമാര്‍ക്ക് പ്രവര്‍ത്തി പരിചയം നിര്‍ബന്ധമല്ല. ജനറല്‍
 
[1][2][3][4][5]
 
-->




 
Close Window